കോങ്ങാട് ശാഖയുടെ യോഗം 13 -07 -2024നു പ്രസിഡണ്ട് പ്രഭാകര പിഷാരോടിയുടെ നേതൃത്വത്തിൽ രാവിലെ 10 മണിക്ക് സമാജം ശാഖ മന്ദിരത്തിൽ വച്ച് കൂടി. ആര്യ അമേയ എന്നീ കുമാരിമാരുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. വന്നു ചേർന്ന് എല്ലാവർക്കും ടി പി അച്യുതാനന്ദൻ സ്വാഗതം ആശംസിച്ചു.
ഋഷിനാരദമംഗലം പിഷാരത്ത് ആർ പി രാധാമണി( കരിമ്പുഴ)യുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
തൃശ്ശൂരിൽ കഥകളി പഠിപ്പിക്കുന്ന അനിൽകുമാറിന് (കണ്ണന്) പ്രത്യേകം അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.
അദ്ധ്യക്ഷ പ്രസംഗത്തിൽ രണ്ടുവർഷം കൂടുമ്പോൾ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് സംസാരിച്ചു.
തുടർന്ന് സെക്രട്ടറി ഗീത കെ പി റിപ്പോർട്ടും ട്രഷറർ ചന്ദ്രശേഖര പിഷാരടി കണക്കും അവതരിപ്പിച്ചു ഓണാഘോഷത്തെക്കുറിച്ചും നോട്ടീസ് അച്ചടിക്കുന്നതിനെപ്പറ്റിയും ശാഖാ ഭവനങ്ങളിൽ സന്ദർശനം നടത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. കെ പി ഗോവിന്ദൻ പിഷാരോടിയുടെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു.