കോങ്ങാട് ശാഖ 2023 ജൂലൈ മാസ യോഗം

കോങ്ങാട് ശാഖയുടെ ജൂലൈ മാസത്തെ യോഗം ഓൺലൈനായി 15-07-2023ന് പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈൻ വഴി നടത്തി.

പ്രാർത്ഥനയും പുരാണ പാരായണവും ശ്രീ എംപി ഹരിദാസൻ, ശ്രീ കെ പി ഗോപാലപിഷാരോടി എന്നിവർ നടത്തി.

എല്ലാ അംഗങ്ങൾക്കും ശ്രീ കെ പി രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു.

മണ്ണേങ്കോട് കൊട്ടൻ കോട് പിഷാരത്ത് കൃഷ്ണപിഷാരോടി(പുഞ്ചപ്പാടം പുത്തൻ പിഷാരം), വേങ്ങശ്ശേരി കാവിൽ പിഷാരത്ത് ദേവകി പിഷാരസ്യാർ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം. രേഖപ്പെടുത്തി.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കലോത്സവത്തിൽ കഥകളിപ്പദത്തിൽ ഒന്നാം സ്ഥാനം കിട്ടിയ ആദിത്യന് പ്രത്യേകം അനുമോദനം രേഖപ്പെടുത്തി.

ശാഖാ സെക്രട്ടറി ഗീത കെപി റിപ്പോർട്ട് അവതരിപ്പിച്ചു.

ശാഖയിലെ 80 വയസ്സ് കഴിഞ്ഞവരെ അവരുടെ ഭവനങ്ങളിൽ പോയി ആദരിക്കേണ്ടതിനെക്കുറിച്ചും ഓണാഘോഷത്തെക്കുറിച്ചും ചർച്ച ചെയ്തു.

തുടർന്ന് സെക്രട്ടറിയുടെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.

 

1+

Leave a Reply

Your email address will not be published. Required fields are marked *