കോങ്ങാട് ശാഖ 2021 ജൂലായ് മാസ യോഗം

പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ജൂലായ് മാസത്തെ യോഗം 11.7.21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി.

ശ്രീ ഗോപാലപിഷാരോടി പ്രാർത്ഥനയും, ശ്രീമതി ഉഷ പുരാണ പാരായണവും നടത്തി. യോഗത്തിൽ 13 പേർ പങ്കെടുത്തു. എല്ലാവർക്കും സെക്രട്ടറി സ്വാഗതമാശംസിച്ചു.

പുഞ്ചപ്പാടം വടക്കേപ്പാട്ട് പിഷാരത്ത് ബാലകൃഷ്ണ പിഷാരോടി, പി.കെ.വാരിയർ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ആത്മശാന്തിക്കായി പ്രാർത്ഥിച്ചു.

പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനത്തെ കുറിച്ചും, കേന്ദ്രത്തിന്റെ പുതിയ തീരുമാനങ്ങളെക്കുറിച്ചും അറിയിച്ചു.

ശേഷം റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി. ചർച്ചയിൽ ശാഖയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. കോങ്ങാട് ശാഖയിലെ ഒരംഗത്തിന്‌ വിദ്യാഭ്യാസ ആവശ്യത്തിനായി സാമ്പത്തിക സഹായം നൽകിയ ചൊവ്വര ശാഖക്കും അതിനു് നേതൃത്വം നൽകിയ മധുവിനെയും ശാഖ പ്രത്യേകം അഭിനന്ദിച്ചു. കൊറോണ മഹാമാരിയോടനുബന്ധിച്ച് കഷ്ടപ്പെടുന്ന 2 പേർക്ക് ധനസഹായം നൽകാൻ കഴിഞ്ഞതായി ട്രഷറർ അറിയിച്ചു.

PET 2000 ൽ വരുത്തിയ ഭേദഗതിയെ ശാഖ സഹർഷം സ്വാഗതം ചെയ്തു. പെൻഷൻ ഫണ്ട് വർദ്ധിപ്പിക്കുന്നതിനായി ശാഖയുടെ എല്ലാ വിധ സഹകരണവും ഉണ്ടാവുമെന്നും അറിയിച്ചു. പെൻഷൻ നൽകുന്നതിനുള്ള ഒരു ഒഴിവിലേക്ക് ശാഖയിൽ അർഹരായവരുണ്ടെങ്കിൽ അപേക്ഷ നൽകുന്നിതിനായി പ്രസിഡണ്ട് ആവശ്യപ്പെട്ടു.

അടുത്ത മാസത്തെ യോഗം രണ്ടാമത്തെ ഞായറാഴ്ച ഇതേ സമയത്തു തന്നെ നടത്തുവാൻ തീരുമാനിച്ചു.

തുടർന്ന് ശ്രീ .കെ .പി .അച്ചുണ്ണി പിഷാരോടി പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 12 മണിക്ക് യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *