കോങ്ങാട് ശാഖയുടെ ജനുവരി മാസ യോഗം 27-01-25ന് 10AMനു ഓൺലൈൻ ആയി പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ കെ പി അച്ചുണ്ണി പിഷരോടി പ്രാർത്ഥന ചൊല്ലി. ശ്രീ ഹരിദാസൻ എം പി പുരാണ പാരായണം നിർവ്വഹിച്ചു. ശ്രീ കെ പി രാമചന്ദ്രൻ പിഷാരോടി സ്വാഗതമാശംസിച്ചു.
അന്തരിച്ച പുത്തൂർ പിഷാരത്ത് ശ്രീമതി ഇന്ദിര, മറ്റു സമുദായ അംഗങ്ങൾ, പ്രശസ്ത സാഹിത്യകാരൻ , തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങിയ ബഹുമുഖ പ്രതിഭ ശ്രീ എം ടി വാസുദേവൻ നായർ, എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി.
കലാമണ്ഡലം കല്പിത സർവകലാശാല വി എസ് ശർമ എൻഡോവ്മെൻ്റ പുരസ്കാരം നേടിയ കോട്ടക്കൽ കോട്ടക്കൽ പ്രദീപിനെയും, കഥകളി സംഗീതത്തിന് അവാർഡ് നേടിയ കോട്ടക്കൽ മധുവിനെയും അനുമോദിച്ചു.
പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരോടി സമാജ പ്രവർത്തനങ്ങൾ നല്ല നിലയിൽ പോകുന്നതായി അറിയിച്ചു. ഒരു അംഗം ചികിത്സാ സഹായത്തിനു അഭ്യർത്ഥിച്ച് സമർപ്പിച്ച അപേക്ഷ കേന്ദ്രത്തിൻ്റെ പരിഗണനക്കായി അയച്ചു കൊടുക്കുകയും കോങ്ങാട് ശാഖക്ക് സമർപ്പിച്ച അപേക്ഷ അടുത്ത യോഗത്തിൽ പരിഗണിക്കാം എന്നും അറിയിച്ചു. ഒരംഗം തുളസീദളം മുടങ്ങിയതിന് കേന്ദ്രത്തിലേക്ക് അയച്ച പരാതി പരിഹരിക്കാൻ ശ്രമം നടക്കുന്നതായി അറിയിച്ചു. അടുത്ത കേന്ദ്രഭരണസമിതി യോഗത്തിൽ പ്രസിഡൻ്റിന് പുറമെ ശ്രീ എം പി ഹരിദാസൻ, ശ്രീ സുരേഷ് കുമാർ എന്നിവർ പങ്കെടുക്കുമെന്ന് അറിയിച്ചു. ഫെബ്രുവരി മാസത്തെ യോഗം സമാജമന്ദിരത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു. ദിവസം പിന്നീട് തീരുമാനിക്കും.
ശ്രീ സുരേഷ് കുമാറിൻ്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.