കോങ്ങാട് ശാഖ 2022 ജനുവരി മാസ യോഗം

കോങ്ങാട് ശാഖയുടെ ജനുവരി മാസത്തെ യോഗം 15-01-22 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈൻ ആയി ശ്രീ ഹരിദാസൻറ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പ്രസിഡണ്ട് കെ പി രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാധാലക്ഷ്മി പ്രാർത്ഥനയും ഉഷ പുരാണ പാരായണവും നടത്തി.

ശ്രീ. കെ പി ഗോവിന്ദൻ എല്ലാവർക്കും പുതുവത്സരാശംസകൾ നേരുകയും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതമാശംസിക്കുകയും ചെയ്തു.

കോങ്ങാട് കാവിൽ പിഷാരത്ത് ജയൻ, കല്ലുവഴി അയ്യപ്പൻകാവിൽ പിഷാരത്ത് മാലതി പിഷാരസ്യാർ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മൗനപ്രാർത്ഥന നടത്തുകയും ചെയ്തു.

ശ്രീ സദനം രാമചന്ദ്ര മാരാർ സ്മാരക വാദ്യകലാ പുര സ്കാരം നേടിയ ഒറ്റപ്പാലം ഹരി, മികച്ച ശാസ്ത്ര ആശയം അവതരിപ്പിക്കുന്ന വിദ്യാർത്ഥിക്കു നൽകുന്ന ഇൻസ്പയർ അവാർഡ് നേടിയ കെ.പി.അച്യുത്, ISTE എഞ്ജിനിയർമാരുടെ ചെയർമാനിൽ നിന്ന് സംസ്ഥാന തലത്തിൽ മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് നേടിയ അഞ്ജലി സുരേഷ് എന്നിവരെ യോഗത്തിൽ അനുമോദിച്ചു.

പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ സെൻസസ് ഫോം എല്ലാവരും നിർബന്ധമായും പൂരിപ്പിച്ചയക്കണമെന്ന് ആവശ്യപ്പെട്ടു.

റിപ്പോർട്ടും കണക്കും അംഗീകരിച്ചു പാസ്സാക്കി. തുടർന്ന് ചർച്ചയിൽ ശാഖാ പ്രവർത്തനത്തെ കുറിച്ച് ചർച്ച ചെയ്തു. ​ശാഖാ മന്ദിരം മാനേജർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 12ന് യോഗം അവസാനിച്ചു

0

Leave a Reply

Your email address will not be published. Required fields are marked *