കോങ്ങാട് ശാഖയുടെ ഫെബ്രുവരി മാസ യോഗം 15-02-25നു 1PMനു ശാഖാ മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ പി പി നാരായണ പിഷാരോടി പ്രാർത്ഥന ചൊല്ലി. ശ്രീ കെ പി ഗോപാല പിഷാരോടി പുരാണ പാരായണം നിർവ്വഹിച്ചു.
ശ്രീ കെ പി രാമചന്ദ്ര പിഷാരോടി സ്വാഗതം ആശംസിച്ചു. 03-02-25ന് ദിവംഗതായ സരോജിനി പിഷാരസ്യാർക്ക് അനുശോചനം രേഖപ്പെടുത്തി. കാലിക്കറ്റ് യൂണിവേഴ്സറ്റി എ സോൺ കലോത്സവത്തിൽ കഥാപ്രസംഗം, മാപ്പിളപ്പാട്ട്, കഥകളി സംഗീതം എന്നിവയിൽ ഒന്നാം സ്ഥാനവും കലാ പ്രതിഭ പുരസ്കാരവും നേടിയ ആദിത്യ കൃഷ്ണനെ അനുമോദിച്ചു.
പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടി കേന്ദ്ര യോഗ കാര്യങ്ങൾ വിശദീകരിച്ചു. ശാഖയുടെ സ്ഥിര നിക്ഷേപം തുടങ്ങിയ കണക്കുകൾ ശ്രീ എം പി ഹരിദാസിൻ്റെ സഹായത്തോടെ തയ്യാറാക്കി കേന്ദ്രത്തിന് നൽകുവാൻ തീരുമാനിച്ചു. ഒരു ശാഖ അംഗത്തിന് കേന്ദ്രത്തിൽ നിന്നും ചികിത്സ ധനസഹായം അനുവദിച്ചു കിട്ടിയത് അവർക്ക് കൈമാറിയതായി അറിയിച്ചു. തുടർ ചികിത്സക്കായി കോങ്ങാട് ശാഖ കഴിവനുസരിച്ച് സഹായം ചെയ്യാം എന്നും തീരുമാനിച്ചു. ജനുവരി മാസത്തെ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് പാസാക്കി.
മുൻ തീരുമാന പ്രകാരം വിഷുവിന് ശേഷം നെല്ലിയാമ്പതിയിലേക്ക് ഏകദിന ഉല്ലാസയാത്ര നടത്താൻ തീരുമാനിച്ചു. ആയതിനു വേണ്ട സജ്ജീകരണങ്ങൾ നടത്താൻ ശ്രീ അനിൽ കൃഷ്ണൻ K P, ശ്രീ സുരേഷ് കുമാർ K K, ശ്രീ ഗോവിന്ദൻ K P, ശ്രീ ഹരീഷ് V P, ശ്രീമതി ഉഷ M P, ശ്രീമതി ഗീത K P എന്നിവരെ ചുമതലപ്പെടുത്തി.
ശ്രീ ഹരീഷ് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തിയതോടെ യോഗം പര്യവസാനിച്ചു.