കോങ്ങാട് ശാഖയുടെ യോഗം 11/02/2024 10AM നു സുരേഷ് കുമാറിന്റെ ഭവനമായ ശ്രീലക്ഷ്മിയിൽ വെച്ച് പ്രസിഡണ്ട് പ്രഭാകര ഷാരോടിയുടെ നേതൃത്വത്തിൽ കൂടി. യോഗത്തിൽ വളരെ ഭക്തിനിർഭരമായി കെ പി നാരായണിക്കുട്ടിപ്പിഷാരസ്യാർ പ്രാർത്ഥനയും, കെ പി ബാലകൃഷ്ണ പിഷാരടി പുരാണ പാരായണവും നടത്തി.
ഗൃഹനാഥനും ശാഖാ വൈസ് പ്രസിഡന്റുമായ സുരേഷ് കുമാർ യോഗത്തിൽ ഹാജരായ 35 ഓളം സമുദായാംഗങ്ങൾക്ക് സ്വാഗതം ആശംസിച്ചു.
ഗോവിന്ദപുരത്ത് പിഷാരത്ത് ഗോവിന്ദ പിഷാരടി, കെ ബി ജയദേവൻ( കണയം), വിപി ഇന്ദിരാ വടക്കേപ്പാട്ട് പിഷാരം(മുംബൈ) എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
സെക്രട്ടറി ഗീതാ കെ പി റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രശേഖര പിഷാരടി സമാജം ശാഖാ മന്ദിരത്തിലെ അറ്റകുറ്റപ്പണിക്ക് ചെലവായ തുകയുടെ കണക്കും അവതരിപ്പിച്ചു.
അദ്ധ്യക്ഷന്റെ ഉപക്രമ പ്രസംഗത്തിൽ ഒരു നീണ്ട ഇടവേളക്കുശേഷം മാസാന്തരയോഗം ഭവനത്തിൽ വച്ച് കൂടിയതിന് സുരേഷ് കുമാറിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും, ഇനിമുതൽ യോഗങ്ങൾ ഭവനങ്ങളിൽ വച്ച് നടത്തിക്കൊണ്ടു പോകുവാൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. കെ പി രാമചന്ദ്രൻ പിഷാരോടി ഇതേവരെയുള്ള ശാഖാ പ്രവർത്തനം വളരെ ചിട്ടയായ രീതിയിൽ നടത്തിക്കൊണ്ടു പോകാൻ കഴിഞ്ഞിട്ടുണ്ടെന്നും പുതിയതായി വന്ന ഭാരവാഹികളും അതുവേണ്ട പോലെ നടത്തിക്കൊണ്ടു പോകുന്നതായും അഭിപ്രായപ്പെട്ടുകയും അവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
എം പി ഗോവിന്ദ പിഷാരോടി ഇന്നത്തെ കാലഘട്ടത്തിലെ അക്ഷയയുടെ പ്രവർത്തനങ്ങളെക്കുറിച്ചും, അക്ഷയ മുഖാന്തരം അപേക്ഷിക്കുന്നതിനെക്കുറിച്ച് വിശദമായി പറഞ്ഞുതന്നു.
തുടർന്ന് എല്ലാവരും പരസ്പരം പരിചയപ്പെടുത്തുകയും തുടർന്നുണ്ടായ കലാപരിപാടികളിൽ ശ്രീമതി മിനി മനോജ് കവിത പാരായണവും കുമാരി ആർദ്ര നാടൻപാട്ടും അവതരിപ്പിച്ചു.
അടുത്തമാസത്തെ മീറ്റിംഗ് ഓൺലൈൻ ആയും ഏപ്രിൽ മാസത്തെ യോഗം കോങ്ങാട് ശാഖാ മന്ദിരത്തിൽ വച്ച് കൂടാനും തീരുമാനിച്ചു
ഗൃഹനാഥനായ സുരേഷ് കുമാറിനും, പത്നീ ശ്രീദേവിക്കും വിഭവസമൃദ്ധമായ സദ്യ ഒരുക്കിയതിനും ചുറ്റുമുള്ള ഭവനങ്ങളിലെ എല്ലാവരും എത്തിച്ചേർന്ന ഒരു കുടുംബ സംഗമം പോലെ യോഗം നടത്തിയതിനും എം പി ഹരിദാസൻ സമാജത്തിന്റെ പേരിലും സ്വന്തം പേരിലും എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി