കോങ്ങാട് ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 13-02-22 ഞായറാഴ്ച രാവിലെ 11 മണിക്ക് online ആയി നടത്തി.
പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിരുദ്ധ് പ്രാർത്ഥനയും ഉഷ പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത 13 പേർക്കും സെക്രട്ടറി സ്വാഗതമാശംസിച്ചു.
വെള്ളാർക്കാട്ട് പിഷാരത്ത് പാപ്പു പിഷാരസ്യാർ, പ്രശസ്ത ഗായിക ലതാമങ്കേഷ്കർ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മൗന പ്രാർത്ഥന നടത്തി.
പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ ഇനിയും സെൻസസ് ഫോം പൂരിപ്പിച്ചയക്കാത്തവർ വേഗത്തിൽ അയക്കണമെന്ന് ആവശ്യപ്പെട്ടു.
റിപ്പോർട്ടും കണക്കും അംഗീകരിച്ചു പാസ്സാക്കി. തുടർന്ന് നടന്ന ചർച്ചയിൽ ശാഖാ പ്രവർത്തനത്തെക്കുറിച്ച് വിലയിരുത്തി.
വെള്ളാർക്കാട്ട് പിഷാരത്ത് പാപ്പു പിഷാരസ്യാരുടെ മരണാനന്തര ക്രിയകൾ വളരെ ഭംഗിയായി തൃശൂരിൽ വെച്ച് നടത്തി കൊടുത്തതിൽ കെ.പി.അച്ചുണ്ണി പിഷാരോടി, തൃശൂർ ശാഖയെ അനുമോദിക്കുകയും അതിയായ സന്തോഷവും നന്ദിയും രേഖപ്പെടുത്തുകയും ചെയ്തു.
ശാഖാ വൈസ് പ്രസിഡണ്ട് സുരേഷ് കുമാർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 12.30ന് യോഗം അവസാനിച്ചു.