കോങ്ങാട് ശാഖയുടെ ഡിസംബർ മാസ യോഗം 22-12-24ന് 1PMനു സമാജ മന്ദിരത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ഉഷ എം പി പ്രാർത്ഥനയും ശ്രീ കെ പി ഗോപാല പിഷാരോടി പുരാണ പാരായണവും നിർവ്വഹിച്ചു. ശ്രീ സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു.
ശ്രീ കെ പി രാമചന്ദ്ര പിഷരോടി ഈയിടെ നിര്യാതരായ കുത്തനൂർ പടിഞ്ഞാറെ പിഷാരത്ത് മുരളീധര പിഷാരോടി, തലയണക്കാട് പിഷാരത്ത് കൃഷ്ണകുമാർ പിഷാരോടി,മുണ്ടൂർ അനുപുരത്ത് പിഷാരത്ത് എ പി ആർ ഉണ്ണി പിഷാരോടി എന്നിവരെ അനുസ്മരിച്ചു, അവരുടെ നിത്യശാന്തിക്കായി ഒരു മിനിട്ട് മൗനം ആചരിച്ചു.
അദ്ധ്യക്ഷൻ തൻ്റെ ഉപക്രമ പ്രസംഗത്തിൽ ശാഖാ പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നു പോകുന്നതായി അറിയിച്ചു അതിൽ സന്തോഷം രേഖപ്പെടുത്തി.
സമാജം മഹിളാ വിംഗ് ഒരു ദിവസത്തെ ഉല്ലാസ യാത്ര സംഘടിപ്പിച്ച വിവരം ശ്രീമതി ഉഷ എം പി യോഗത്തെ അറിയിച്ചു. കോഴിക്കോട്ടേക്ക് ആയിരുന്നു യാത്ര. 22 സമാജം മെമ്പർമാർ പങ്കെടുത്തു. ഏകോപനം വളരെ നന്നായി നടന്നു എന്ന് പങ്കെടുത്തവരെല്ലാം സമ്മതിച്ചു. യാത്രക്ക് വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയ മഹിളാ പ്രവർത്തകരെ പ്രശംസിച്ചു. തുടർന്നും ഇത് പോലുള്ള ഒരു ദിവസ യാത്ര നടത്തണമെന്ന് പൊതുവെ തീരുമാനമായി.
നവംബർ മാസത്തെ റിപ്പോർട്ട് അംഗീകരിച്ചു. വേറെ വരവ് ചിലവുകൾ ഒന്നും ഇല്ല എന്ന് അറിയിച്ചു.
ശ്രീ കെ പി ഗോവിന്ദൻ്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.