കോങ്ങാട് ശാഖ 2021 ഡിസംബർ മാസ യോഗം

കോങ്ങാട് ശാഖയുടെ ഡിസംബർ മാസത്തെ യോഗം 12-12-21 ഞായറാഴ്ച രാവിലെ 10 മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കൂടി.

പ്രാർത്ഥന, പുരാണ പാരായണം എന്നിവക്ക് ശേഷം ശ്രീ പ്രഭാകരപിഷാരോടി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

ശാഖാംഗമായ മണക്കുളങ്ങര പിഷാരത്ത് ശ്രീധരപിഷാരോടി, പാലനൂർ പിഷാരത്ത് നിർമ്മല പിഷാരസ്യാർ, വള്ളിക്കോട് ചെറുകര പിഷാരത്ത് രാമചന്ദ്രനുണ്ണി എന്നിവരുടെ നിര്യാണത്തിലും ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച സേനാംഗങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുകയും മൗനപ്രാർത്ഥന നടത്തുകയും ചെയ്തു.

പ്രസിഡണ്ട് ഉപക്രമ പ്രസംഗത്തിൽ തൃശൂരിൽ വെച്ച് നടന്ന ഭരണസമിതി യോഗത്തെ കുറിച്ചും അവാർഡ് ദാന യോഗത്തെ കുറിച്ചും സെൻസസ് ഫോം പൂരിപ്പിച്ചയക്കേണ്ട ആവശ്യകതയെ കുറിച്ചും വിശദീകരിച്ചു.

റിപ്പോർട്ടും കണക്കും അംഗീകരിച്ചു പാസ്സാക്കി. തുടർന്ന് ഈ വർഷത്തെ സ്കോളർഷിപ്പ്, വിദ്യാഭ്യാസ ധനസഹായ വിതരണം എന്നിവ രക്ഷാധികാരി കെ.പി അച്ചുണ്ണി പിഷാരോടി നിർവ്വഹിച്ചു. എല്ലാ കുട്ടികളും നേരിൽ വന്ന് അത് ഏറ്റു വാങ്ങിയതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.

ചർച്ചയിൽ ശാഖാ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു.

അച്ചുണ്ണി പിഷാരോടി സുഭാഷിതം അവതരിപ്പിച്ചു.

തുടർന്ന് വൈസ് പ്രസിഡണ്ട് സുരേഷ് കുമാർ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

12.30ന് യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *