ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 21-08-22 നു 9.30AMന് ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡണ്ട് രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കൂടി.
ശ്രീ കെ.പി.ഗോപാല പിഷാരോടി പ്രാർത്ഥനയും ഉഷ പുരാണ പാരായണവും പ്രഭാകര പിഷാരോടി സ്വാഗതവും പറഞ്ഞു.
മുണ്ടൂർ അനുപുരത്ത് പിഷാരത്ത് ജനാർദ്ദന പിഷാരോടി, മുണ്ടയിൽ പിഷാരത്ത് നീലലോഹിതൻ, ചെർപ്പുളശ്ശേരി അറേക്കാവ് പിഷാരത്ത് യു.കെ.പിഷാരോടി എന്നിവരുടെ നിര്യാണത്തിൽ അനശോചനം രേഖപ്പെടുത്തി.
പ്രസിഡണ്ട് അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖാ വാർഷികം ഭംഗിയായി നടത്തേണ്ടതിനെ കുറിച്ച് സംസാരിച്ചു.
റിപ്പോർട്ടും കണക്കും അവതരിപ്പിച്ചത് അംഗീകരിച്ച് പാസ്സാക്കി.
ചർച്ചയിൽ വാർഷികവും ഓണാഘോഷവും നടത്തുന്നതിന്റെ പരിപാടികൾ ചർച്ച ചെയ്തു.
ഗൃഹസന്ദർശനം, മെമ്പർഷിപ്പ് പിരിവ് എന്നിവയെക്കുറിച്ചും മറ്റ് ശാഖാ പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച ചെയ്തു.
ശ്രീ ഗോപാലപിഷാരോടി യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
12 മണിക്ക് യോഗം അവസാനിച്ചു.