കോങ്ങാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം ഓൺലൈൻ ആയി 19-04-2025നു 10 AMനു പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ അച്ചുണ്ണി പിഷാരോടി പ്രാർത്ഥന ചൊല്ലി. ശ്രീമതി പുഷ്പ ഹരിദാസൻ പുരാണ പാരായണം നിർവ്വഹിച്ചു. പങ്കെടുത്ത എല്ലാവരെയും ശ്രീ ഗോവിന്ദൻ K P സ്വാഗതം ചെയ്തു.
09-03-2025നു കോങ്ങാട് യെശോദ മണ്ഡപത്തിൽ വെച്ച് അതിഗംഭീരമായി ഷഷ്ടിപൂർത്തി ആഘോഷിച്ച ശാഖാ ഉപാദ്ധ്യക്ഷൻ ശ്രീ എ പി ആനന്ദനെ അനുമോദിച്ചു. തുടർന്ന് പല്ലാവൂർ പിഷാരത്ത് ഇന്ദിര പിഷാരസ്യാരുടെയും മറ്റു സ്വസമുദായ അംഗങ്ങളുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. പരേതാത്മക്കളുടെ നിത്യ ശാന്തിക്കായി ഒരു മിനിട്ട് നേരത്തെ മൗനം ആചരിച്ചു.
പ്രസിഡണ്ട് തൻ്റെ ഉപക്രമ പ്രസംഗത്തിൽ 16-04നു തൃശൂരിൽ വെച്ച് നടന്ന തുളസീദളം കലാ സാംസ്കാരിക സമിതിയുടെ ഉത്‌ഘാടനത്തെ പറ്റി സംസാരിച്ചു. കോങ്ങാട് ശാഖയിൽ നിന്ന് അദ്ധ്യക്ഷൻ, ഉപാദ്ധ്യക്ഷൻ, പുറമെ ആദിത്യ കൃഷ്ണൻ, V. P. രാജേഷ്, സുധീപ് എന്നിവരും പങ്കെടുത്തുവെന്നും അറിയിച്ചു. 27-04നു നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് പോകുവാൻ ഉള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്തു. 27-04നു പത്തു മണിയോടെ യോഗ സ്ഥലത്ത് എത്തിച്ചേരാൻ തീരുമാനിച്ചു. 2024-25 സാമ്പത്തിക വർഷത്തെ വരവ് ചിലവ് കണക്കുകൾ ഉടൻ തയ്യാറാക്കി ശ്രീ എം പി ഹരിദാസിന് കൈമാറാൻ ശ്രീ ചന്ദ്രശേഖരൻ പിഷാരോടിയോട് നിർദ്ദേശിച്ചു.
കോങ്ങാട് ശാഖാ മന്ദിരത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ശ്രീ അനിൽ കൃഷ്ണൻ വിവരിച്ചു. കഴിഞ്ഞ യോഗത്തിൻ്റെ മിനുട്ട്സ് അംഗീകരിച്ചു. പുതിയതായി വരവ് ചിലവ് കണക്കുകൾ ഒന്നും ഇല്ല എന്ന് അറിയിച്ചു.
ശ്രീ K P രാമചന്ദ്ര പിഷാരടിയുടെ നന്ദി പ്രകടനത്തോടെ യോഗം പതിനൊന്നു മണിയോടെ സമാപിച്ചു.