കൊടകര ശാഖ 2024 സെപ്റ്റംബർ മാസ യോഗം & സൗഹൃദോണം 2024

ശാഖയുടെ 2024 സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2024 ഓണാഘോഷവും 22.09.2024 ഞായറാഴ്ച രാവിലെ 9. 30 മുതൽ ഒമ്പതുങ്ങൽ മഹാവിഷ്ണു ക്ഷേത്ര ഹാളിൽ വെച്ച് ആഘോഷപൂർവ്വം നടത്തി. കൂട്ടായ്മയുടെ പ്രതീകമായ ഓണപ്പൂക്കളം ഒരുക്കി ആഘോഷങ്ങൾക്ക് തുടക്കമായി. ശാഖയിലെ അംഗങ്ങൾ നാരായണീയ പാരായണം നടത്തി.

കൃത്യം 11 മണിക്ക് സെപ്റ്റംബർ മാസത്തെ യോഗം ആരംഭിച്ചു. ജയശ്രീ രാജന്റെ പ്രാർത്ഥനക്ക് ശേഷം ഈയിടെ അന്തരിച്ച ശാഖയിലെ മുതിർന്ന അംഗം കരുണാകര പിഷാരോടി, വിവിധ സമാജം അംഗങ്ങളുടെയും ,കവിയൂർ പൊന്നമ്മ അടക്കമുള്ള വിശിഷ്ട വ്യക്തികളുടെയും ആത്മശാന്തിക്കായി മൗനം ആചരിച്ചു. ശ്രീ സി.പി രാമചന്ദ്രൻ യോഗത്തിൽ എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ശാഖാ രക്ഷാധികാരി ശ്രീധര പിഷാരോടി ഭദ്രദീപം തെളിയിച്ചു. പ്രസിഡണ്ട് ഉഷ ശ്രീധരൻ അദ്ധ്യക്ഷ പ്രഭാഷണം നടത്തി. അതിനു ശേഷം രക്ഷാധികാരി ശ്രീധര പിഷാരോടി ഓണത്തെക്കുറിച്ച് സംസാരിച്ച് ഓണാഘോഷം ഔദ്യോഗികമായി ഉദ്ഘാടനവും ചെയ്തു. സെക്രട്ടറി രമ്യ രാധാകൃഷ്ണൻ അവതരിപ്പിച്ച ഓഗസ്റ്റ് മാസത്തെ റിപ്പോർട്ടും ട്രഷറർ എം പി വിജയൻ അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.ബാങ്ക് ഇടപാടുകൾ നടത്തുന്നതിനായി ബാങ്കിൽ ട്രഷററുടെ അഡ്രസ് നൽകുന്നതിന് യോഗം അംഗീകാരം നൽകി. 11:30യോഗം അവസാനിച്ചു.

ശേഷം സൗഹൃദോണം 2024 ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ടി.പി രാമചന്ദ്രൻ അവതരിപ്പിച്ച മാവേലിയെ സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു.ശാഖയിലെ മുതിർന്ന അംഗങ്ങൾക്ക് മാവേലി ഓണപ്പുടവ സമ്മാനിച്ചു. സമാജത്തിലെ വനിതകൾ ചേർന്ന് അവതരിപ്പിച്ച കൈകൊട്ടിക്കളിയും മെഗാ തിരുവാതിരയും സദസ്സ് കയ്യടികളോടെ സ്വീകരിച്ചു. ശ്രീ രാജൻ സിത്താര, കെ പി മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്കിറ്റ് സദസ്സിന് പുതിയൊരു കാഴ്ചയൊരുക്കി.

വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം കലാപരിപാടികൾ കായിക മത്സരങ്ങൾ അരങ്ങേറി. ജയശ്രീ രാജൻ, അങ്കിതാ രാജു, ലത വിജയൻ, അമ്പിളി ശശി, ഭാമ, ശാന്താ ഹരിഹരൻ, ഗിരിജ നന്ദകുമാർ, സന്ധ്യ സന്തോഷ്, കവിത, സുനിൽ തുടങ്ങിയവരുടെ ഓണപ്പാട്ടുകളും ഗോപാലകൃഷ്ണ പിഷാരടിയുടെ നാടകഗാനങ്ങളും പ്രസന്നൻ ടി.പി, കൃഷ്ണകുമാർ എ പി എന്നിവരുടെ ഗാനങ്ങളും സുശീല രവീന്ദ്രൻ്റെ കവിതയും സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു. കുട്ടികളായ ദേവതീർത്ഥ, മേഘ, അദ്വൈത് ,ആദിനാഥ് എന്നിവരുടെ ഗീതാ ശ്ലോകങ്ങളും ഓണപ്പാട്ടുകളും സദസ്സിന് പുതിയൊരു അനുഭവം സമ്മാനിച്ചു. സമീറ സുനിൽ സഞ്ജന സുനിൽ ശ്രീഭദ്ര വിനോദ് എന്നിവരുടെ നൃത്തവും സദസിന് സന്തോഷം നൽകി.

ഓണത്തെ കുറിച്ചുള്ള ക്വിസ് മത്സരത്തിലും, ക്ലൂറൗണ്ടിലും വ്യത്യസ്തമായ കസേരകളികളിലും ബിസ്ക്കറ്റ് ഗെയിമിലും/പ്രായഭേദമില്ലാതെ എല്ലാവരും പങ്കെടുത്തു. മുതിർന്ന അംഗങ്ങൾക്കായി നടത്തിയ ബോൾ ചെയ്ഞ്ചിങ് മത്സരം വേറിട്ടൊരു അനുഭവമായിരുന്നു. മത്സരങ്ങളിൽ വിജയിച്ചവർക്കും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർക്കും പ്രസിഡണ്ട് പ്രോത്സാഹന സമ്മാനം നൽകി. അടുത്ത മാസത്തെ യോഗം 20-10-2024 ന് ശാഖ പ്രസിഡണ്ട് ഉഷ ശ്രീധരന്റെ കാരൂരിലെ പുതിയ ഭവനത്തിൽ ചേരുന്നതിന് നിശ്ചയിച്ചു. ടി പി രാമചന്ദ്രൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും നന്ദി പറഞ്ഞു. കൂടാതെ സമാജത്തിന്റെ ഓണാഘോഷത്തിനായി ക്ഷേത്രത്തിൻറെ ഹോളിൽ സൗകര്യമൊരുക്കി തന്ന ക്ഷേത്രം ഭാരവാഹികൾക്കും സൗണ്ട് സിസ്റ്റം ഒരുക്കിത്തന്ന പ്രജീഷ് ഗിരിജനും പ്രത്യേകം നന്ദി പറഞ്ഞു.

കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെക്ഷനു ശേഷം കൃത്യം 4. 30ന് ഓണാഘോഷം അവസാനിച്ചു.ആദ്യ ഇനമായ പൂക്കളം മുതൽ അവസാനം വരെ പ്രായ ലിംഗ ഭേദമന്യേ യഥാർത്ഥ കൂട്ടായ്മ പ്രതിഫലിച്ച സൗഹൃദോണ 2024മറക്കാനാവാത്ത അനുഭവമായിരുന്നു.

ചിത്രങ്ങൾ കാണുവാൻ Link Click ചെയ്യുക

https://samajamphotogallery.blogspot.com/2024/09/2024_26.html

1+

Leave a Reply

Your email address will not be published. Required fields are marked *