കൊടകര ശാഖയുടെ 2021 സെപ്തംബര്‍ മാസത്തെ യോഗം ഓണ്‍ലൈന്‍ ഗൂഗിള്‍ മീറ്റ് വഴി സെപ്തംബര്‍ 19 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചേര്‍ന്നു.
കുമാരി നന്ദന കെ.പി.യുടെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മണ്‍മറഞ്ഞ സമാജം അംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു.
ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി. നാരായണ പിഷാരോടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ശ്രീ. ടി.പി.കൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. യോഗം മോഡറേറ്റ് ചെയ്ത് രാമചന്ദ്രന്റെ അമ്മ ശ്രീമതി സുശീലപിഷാരസ്യാർക്ക് എല്ലാവരും എൺപത്തഞ്ചാം പിറന്നാൾ മംഗളം ആശംസിച്ചു. നിലവിലെ പ്രവര്‍ത്തനങ്ങള്‍ സ്വാഗതാര്‍ഹ മാണെങ്കിലും നേരിട്ടുള്ള യോഗങ്ങള്‍ നടത്താനുള്ള സൌകര്യം കണ്ടെത്തെണമെന്ന് അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. ഗൂഗിള്‍ മീറ്റ് വഴിയുള്ള യോഗങ്ങളില്‍ അംഗസംഖ്യ വളരെയധികം കുറയുന്നതില്‍ ഖേദവും അറിയിച്ചു. പുതിയ മദ്ധ്യമേഖലാ കോര്‍ഡിനേറ്ററായ ശ്രീ. C G മോഹനന്‍ അടക്കമുള്ള മറ്റ് കേന്ദ്ര പ്രതിനിധികളെ അടുത്ത യോഗത്തില്‍ പ്രത്യേകം ക്ഷണിക്കുന്നതിന് യോഗം തീരുമാനിച്ചു.
സെക്രട്ടറിയുടെ അഭാവത്തില്‍ ഖജാന്‍ജി ആഗസ്ത് മാസത്തെ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ആഗസ്ത് മാസത്തെ യോഗ റിപ്പോര്‍ട്ട് തുളസീദളത്തില്‍ വരാതിരുന്ന സാഹചര്യം യോഗം ചര്‍ച്ച ചെയ്തു. അറിയിപ്പുകള്‍ കൃത്യമായ കൈമാറുന്നതിന് നേതൃത്വം പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
2020-21 ലെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് ലഭിച്ച അപേക്ഷകളിലെ വിജയികള്‍ക്ക് അടുത്തമാസം നേരിട്ട് നടത്തുന്ന യോഗത്തില്‍ അവാര്‍ഡുകള്‍ കൈമാറുന്നതിന് യോഗം തീരുമാനിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്കും സഹായങ്ങള്‍ക്കുമുള്ള അപേക്ഷകളും അനുബന്ധ രേഖകളും നിശ്ചിത സമയത്തിനകം ലഭ്യമാക്കുന്നതിന് ശ്രീ. രാമചന്ദ്രനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
സമാജം, തുളസീദളം വരിസംഖ്യകള്‍ ലഭ്യമാക്കുന്നതിന് എല്ലാ അംഗങ്ങളുടേയും പ്രത്യേക പരിശ്രമം വേണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അടുത്തയോഗം ഗൃഹസന്ദര്‍ശനത്തോടെ നടത്തുന്നതിനും ഉചിതമായ സ്ഥലം നിശ്ചയിച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍ മുഖേനയും നവമാധ്യമകൂട്ടായ്മ വഴിയും അറിയിപ്പ് നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
ശ്രീ. വി.പി. കൃഷ്ണന്‍കുട്ടി പിഷാരോടിയുടെ നന്ദി പ്രകടനത്തോടെ യോഗം വൈകുന്നേരം 5.20 ന് അവസാനിച്ചു.