കൊടകര ശാഖ 2022 സെപ്റ്റംബർ മാസത്തെ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ 2022 സെപ്റ്റംബർ മാസത്തെ യോഗം 18.09.22 ഞായറാഴ്ച പകല്‍ 3 മണിക്ക് കാരൂർ ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിന് സമീപം കാരൂർ പിഷാരത്ത് . കെ . പി. അച്ചുതന്റെ ഭവനമായ പത്മതീർത്ഥത്തിൽ ചേര്‍ന്നു.

ശ്രീമതി സീത നാരായണന്റെ ഭക്തി നിർഭരമായ പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു.

നമ്മെ വിട്ടു പിരിഞ്ഞ നിര്യാതരായ പിഷാരോടി സമുദായം അംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു.

ഒരു പൊതു യോഗ പ്രതീതി ആയി അംഗസംഖ്യ കൊണ്ട് സമ്പുഷ്ടമായ സദസ്സ് ഏറെ സന്തോഷം നൽകി.

ഗൃഹനാഥനായ കെ പി അച്യുതൻ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രവർത്തനങ്ങളെ കുറിച്ചും, വിദ്യാഭ്യാസ അവാർഡ്, സർഗോത്സവം, വിനോദയാത്ര എന്നിവ മികച്ചതാക്കാൻ ഏവരുടെയും സഹകരണം ഉണ്ടാകണമെന്നും അറിയിച്ചു .

മുതിർന്ന അംഗങ്ങളായ ശ്രീ മുകുന്ദൻ പിഷാരോടി കാരൂർ, ശ്രീമതി സുഭദ്ര പിഷാരസ്യാർ എന്നിവരെ ശ്രീ കൃഷ്ണകുമാർ കെ പി പരിചയപ്പെടുത്തി. തുടർന്ന് മുൻ പ്രസിഡന്റ്‌മാരായ ശ്രീ V P രാഘവൻ, ശ്രീ T V എൻ പിഷാരോടി എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖ പ്രസിഡന്റ്‌, ട്രഷറർ എന്നിവർ ശാഖയുടെ പാരിതോഷികം നൽകി.

2022 ലെ ശാഖ / കേന്ദ്ര വിദ്യാഭ്യാസ അവാർഡ് / ധനസഹായം എന്നിവക്കു ലഭിച്ച അപേക്ഷകൾ യോഗം അംഗീകരിച്ചും കേന്ദ്ര അവാർഡുകൾക്ക് ശുപാർശ ചെയ്‌തും തീരുമാനിച്ചു. കേന്ദ്രത്തിലേക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 30 നകം PE&WS സെക്രട്ടറിക്ക് ലഭ്യമാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഡിസംബർ മാസത്തിൽ നടക്കുന്ന സർഗോത്സവം 2022 ൽ ശാഖയിൽ നിന്നും മികച്ച ഗ്രൂപ്പ്‌ ഇനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള രാമചന്ദ്രന്റെ അഭിപ്രായം ഏവരും അംഗീകരിച്ചും പൂർണ സഹകരണം ഉറപ്പു നൽകുകയും ചെയ്തു. 25.9.22 ലെ സർഗോത്സവം യോഗത്തിൽ പങ്കെടുക്കുന്നതിനു ബന്ധപ്പെട്ട കമ്മിറ്റി അംഗങ്ങളെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. മുൻ മാസത്തെ റിപ്പോര്‍ട്ടും, ഖജാന്‍ജി ശ്രീ. ജയന്‍ ടി. ആര്‍. കണക്കും, അവതരിപ്പിച്ചത് യോഗം ഭേദഗതികളില്ലാതെ അംഗീകരിച്ചു.

വിവിധ വിഷയങ്ങളിലെ വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. ക്ഷേമനിധിയിലെ മുൻകാല പ്രശ്നവും നഷ്ടവും ഉണ്ടാകാതിരിക്കാൻ കൂട്ട് ഉത്തരവാദിത്വവും, പരസ്പര വിശ്വാസം, കൂട്ടായ്മയും കൂടുതൽ ഉറപ്പാക്കണമെന്ന് ഏവരും അഭിപ്രായപ്പെട്ടു.

വരിസംഖ്യ പിരിവ് ഊർജിതമാകുന്നുണ്ടെന്നും G pay, Account Transfer ഏവരും ഉപയോഗിച്ച് സഹകരിക്കണമെന്നും ട്രഷറർ അഭിപ്രായപ്പെട്ടു.

രണ്ട് ഡിവിഷൻ ക്ഷേമനിധികളും ലേലം ചെയ്തു നൽകി.

മാറ്റിവച്ച വിനോദയാത്ര 2022 ഒക്ടോബർ 16 നു സംഘടിപ്പിക്കാനും ക്രമീകരണങ്ങൾക്ക് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

2022 ഒക്ടോബർ മാസത്തെ യോഗം 23.10.2022 ഞായറാഴ്ച 3 മണിക്ക് വരന്തരപ്പിള്ളിയിൽ ശ്രീ. കെ. പി. നാരായണ പിഷാരോടിയുടെ ഭവനമായ “തത്വമസി”യിൽ വെച്ച് ചേരുന്നതിന് തീരുമാനിച്ചു

ഏവരും ചേർന്ന ഫോട്ടോ സെഷനു ശേഷം ശ്രീ. പി . പി. രാധാകൃഷ്ണൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗ ആതിഥേയത്വത്തിന് പ്രത്യേകിച്ചും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു. യോഗം 5.10 ന് അവസാനിച്ചു.

2+

Leave a Reply

Your email address will not be published. Required fields are marked *