കൊടകര ശാഖയുടെ നവംബർ മാസ യോഗം 17.11.2024നു 3PMനു അറക്കൽ പിഷാരത്ത് ഭരത പിഷാരോടിയുടെ അഷ്ടമിച്ചിറയിലെ ഭവനം, ഐശ്വര്യലക്ഷ്മിയിൽ വെച്ച് ചേർന്നു. Dr M.P. രാജൻ അദ്ധ്യക്ഷത വഹിച്ചു. സാരംഗി രാമചന്ദ്രൻ, ശ്രീഭദ്ര വിനോദ് എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. കൊടകര ശാഖ അംഗമായ വാസുപുരത്ത് പിഷാരത്ത് ഗോപാല പിഷാരോടിയുടെയും വിവിധ സമാജം അംഗങ്ങളുടേയും നിര്യാണത്തിൽ അവരുടെ ആത്മശാന്തിക്കായി മൗനം ആചരിച്ചു.
ഗൃഹനാഥൻ ശ്രീ എ പി ഭരതൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷൻ Dr. M.P. രാജൻ പ്രവർത്തന പുരോഗതി വിലയിരുത്തി സംസാരിച്ചു. ഗൃഹനാഥ പത്മാവതി ഭരതൻ്റെ സഹോദരി ശ്രീദേവി പിഷാരസ്യാരെ ആദരിച്ചു. അദ്ധ്യാപകരുടെ ശാസ്ത്രമേളയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ എ ഗ്രേഡും നേടിയ കാരൂർ പിഷാരത്ത് ശ്രീകുമാർ മാഷിനെ പ്രത്യേകം അഭിനന്ദിച്ചു. ഈ വർഷത്തെ സബ് ജില്ലാ കലോത്സവങ്ങളിലും മറ്റു മത്സരങ്ങളിലും മികച്ച വിജയം നേടിയ സമാജത്തിലെ വിദ്യാർത്ഥികളായ സഞ്ജന സുനിൽ, സമീര സുനിൽ, കൃഷ്ണ പി. ആർ, സാരംഗി രാമചന്ദ്രൻ എന്നിവരെയും അബാക്കസ് എക്സാമിൽ ജില്ലാതലത്തിൽ ഒന്നാം റാങ്ക് നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ വൈശാഖ് കൃഷ്ണനെയും പ്രത്യേകം അഭിനന്ദിച്ചു. സെക്രട്ടറി രമ്യ രാധാകൃഷ്ണൻ അവതരിപ്പിച്ച ഒക്ടോബർ മാസത്തെ റിപ്പോർട്ടും ട്രഷറർ എം.പി. വിജയൻ അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു. വിവിധ വിഷയങ്ങളിലെ ചർച്ചകളിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. എല്ലാ കൊല്ലവും നടത്താറുള്ള വിനോദയാത്ര-തീർത്ഥയാത്ര ജനുവരി രണ്ടാം ശനിയാഴ്ച വിനോദയാത്രയായി പോകാമെന്ന് തീരുമാനിച്ചു. കേന്ദ്രത്തിന്റെ തീരുമാനങ്ങൾ പ്രസിഡണ്ടിന്റെ നിർദ്ദേശപ്രകാരം ട്രഷറർ യോഗത്തെ അറിയിക്കുകയും അംഗങ്ങൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഒരോ ശാഖക്കും പ്രത്യേകം പാൻ കാർഡ് ലഭ്യമാക്കുന്നതിലെ സാധ്യതയും സംഗത്യവും പരിശോധിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സാരംഗി രാമചന്ദ്രൻ അവതരിപ്പിച്ച ദേശഭക്തി ഗാനവും, ശ്രീഭദ്ര വിനോദിന്റെ കടങ്കഥ മത്സരവും, നൃത്തവും സദസ്സ് വളരെ സന്തോഷത്തോടെ സ്വീകരിച്ചു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിന് വീട് വെക്കാനായി പ്രാദേശികമായി ചെറിയ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളതിലേക്ക് പിഷാരോടി സമാജത്തിൽ നിന്നും കഴിയാവുന്ന സാമ്പത്തിക സഹായം ലഭിക്കാനായുള്ള അപേക്ഷ യോഗം പരിഗണിച്ചു. കേന്ദ്രത്തിലേക്ക് ശുപാർശ ചെയ്തു.
ശ്രീകല രാമചന്ദ്രൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും നന്ദി പറയുകയും യോഗം നടത്താൻ സൗകര്യമൊരുക്കി തന്ന ഭരത പിഷാരോടിക്കും കുടുംബത്തിനും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷന് ശേഷം കൃത്യം 4.45 പി. എം. ന് യോഗം അവസാനിച്ചു.