കൊടകര ശാഖ 2022 നവംബർ മാസ യോഗം

കൊടകര ശാഖയുടെ 2022 നവംബർ മാസത്തെ യോഗം 20-11-2022 ഞായറാഴ്ച 3 മണിക്ക് ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം രാജൻ സിത്താരയുടെ ഭവനത്തോട് ചേർന്ന് ശാഖയിൽ ഈ വർഷം എത്തിച്ചേർന്ന എറണാകുളം പെരുമ്പിള്ളി പിഷാരത്ത് ഊർമ്മിള പിഷാരസ്യാരുടെയും ദേവകികുട്ടി പിഷാരസ്യാരുടെയും അമ്മവീട് എന്ന വാക്ക് അന്വർത്ഥമാക്കുന്ന പുതിയ ഭവനത്തിൽ വെച്ച് ചേര്‍ന്നു.

ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

ശ്രീമതി കാർത്തിക ഗിരീഷിന്റെ ഭക്തിസാന്ദ്രമായ പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു.

നമ്മെ വിട്ടു പിരിഞ്ഞ കൊടകര ശാഖ അംഗവും എഴുത്തുകാരനുമായ അനിയേട്ടന്റെയും ( മാങ്കുറ്റിപ്പാടം പിഷാരത്ത് നാരായണ പിഷാരോടി) മറ്റു പിഷാരോടി സമുദായാംഗങ്ങളുടെയും ആത്മശാന്തിക്കായി മൌനമാചരിച്ചു.

ഗൃഹനാഥയായ ഊർമ്മിള പിഷാരസ്യാർക്ക് വേണ്ടി ശ്രീ രാജൻ സിത്താര ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

വന്ധ്യവയോധികയായ ഗൃഹനാഥ ശ്രീമതി ഊർമ്മിള പിഷാരസ്യാരെ ചരണ സ്പർശത്തോടെയും ഉപഹാരം നൽകിയും ആദരിച്ചു.

അനിയേട്ടന്റെ സ്മരണ പുതുക്കിക്കൊണ്ട് രാജൻ സിത്താര, സെക്രട്ടറി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

അദ്ധ്യക്ഷൻ ശാഖ പ്രവർത്തനങ്ങളെ കുറിച്ചും സർഗ്ഗോത്സവം, ശബരിമല യാത്ര, ഗൃഹ സന്ദർശനം എന്നിവയെ കുറിച്ചും സംസാരിക്കുകയും തുടർന്നും ഏവരുടെയും സഹകരണം ഉണ്ടാകണമെന്നും അറിയിക്കുകയും യോഗ ദിവസം കെട്ടുനിറച്ച് യാത്ര ആരംഭിക്കുന്ന സംഘത്തിന് പ്രാർത്ഥനാ മംഗളങ്ങൾ നൽകുന്നതിനും അഭ്യർത്ഥിച്ചു.

ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായിട്ടുപോലും ഏറെ ആഹ്ളാദത്തോടെ എല്ലാവരെയും പരിചയപ്പെട്ട ഗോവിന്ദപുരം പിഷാരത്തെ കൃഷ്ണൻകുട്ടി പിഷാരോടിയുടെ യോഗസന്ദർശനം ഏറ്റവും അനുഗൃഹീതമായി.

ഡിസംബർ മാസത്തിൽ നടക്കുന്ന സർഗ്ഗോത്സവം 2022 ൽ ശാഖയിൽ നിന്നും മികച്ച സഹകരണം ഉറപ്പു വരുത്തുന്നതിന് പരിശീലന കളരികൾ ആരംഭിച്ചതായി സെക്രട്ടറി അറിയിച്ചു. സർഗ്ഗോത്സവത്തിൽ പങ്കെടുക്കുന്നതിന് ശാഖയിൽ നിന്നും വാഹന സൗകര്യം ഏർപ്പാടുക്കുന്നതിനും ഏറ്റവും കൂടുതൽ പേർ ഒരുമിച്ച് തന്നെ പങ്കെടുക്കുന്നതിനും തീരുമാനിച്ചു. എല്ലാ ഞായറാഴ്ചകളിലും പരിശീലന കളരികൾ ഉചിതമായ സ്ഥലങ്ങൾ നിശ്ചയിച്ച് തുടരുന്നതിനും തീരുമാനിച്ചു.

സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. മുൻ മാസത്തെ റിപ്പോര്‍ട്ടും, ഖജാന്‍ജിയുടെ അഭാവത്തിൽ തയ്യാറാക്കി ലഭിച്ച കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.

വിവിധ വിഷയങ്ങളിലെ വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു.

വരിസംഖ്യ പിരിവ് 60% ആണെന്നും കൂടുതൽ ഊർജ്ജിതമാക്കുന്നതിന് ഏവരുടെയും സഹകരണം തേടുന്നതിന് ഗൃഹസന്ദർശനങ്ങൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു.

രണ്ട് ഡിവിഷൻ ക്ഷേമനിധികളും ലേലം ചെയ്തു നൽകി.

2022 ഡിസംബർ മാസത്തെ യോഗം 18-12-2022 ഞായറാഴ്ച 3 മണിക്ക് ആളൂർ ചെങ്ങാനിക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ശ്രീ. രൂപേഷ് രാഘവന്റെ ഭവനത്തിൽ വെച്ച് ചേരുന്നതിന് തീരുമാനിച്ചു.

ശ്രീ. എം . പി. വിജയൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും യോഗ ആതിഥേയത്വത്തിന് പ്രത്യേകിച്ചും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു. ഏവരും ചേർന്ന ഫോട്ടോ സെഷനു ശേഷം യോഗം 4.40 ന് അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *