കൊടകര ശാഖ 2021 നവംബര്‍ മാസ യോഗം

കൊടകര ശാഖയുടെ 2021 നവംബര്‍ മാസത്തെ യോഗം വരന്തരപ്പിള്ളി തൃക്കയില്‍ പിഷാരത്ത് ശ്രീ. ടി . ആര്‍. ജയന്‍റെ ഭവനമായ ഭരതത്തില്‍ വെച്ച് 21.11.2021 ഞായറാഴ്ച 3 മണിക്ക് ചേര്‍ന്നു.

കുമാരി ലക്ഷ്മി ജയന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം നമ്മെ വിട്ടു പിരിഞ്ഞ സമാജം അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥന്‍ ശ്രീ. ജയന്‍ ടി.ആര്‍. ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും എല്ലാരും കൂടിചേര്‍ന്നുള്ള ഒരു യോഗം നടത്തിപ്പിന് സാധിച്ചതില്‍ സന്തോഷം അറിയിക്കുകയും ചെയ്തു.

ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ. കെ.പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവര്‍ത്തനം, കേന്ദ്ര അറിയിപ്പുകള്‍ എന്നിവ വിശദീകരിച്ച് സംസാരിച്ചു. കോവിഡ് മഹാമാരിക്ക് ഒരു പരിധി വരെ വിട നല്‍കി ഗൃഹസന്ദര്‍ശനങ്ങളോടെ നടത്തിവരുന്ന യോഗങ്ങള്‍ക്ക് തുടര്‍ന്നുള്ള യോഗങ്ങളില്‍ അംഗസംഖ്യ വര്‍ദ്ധിക്കട്ടെ എന്ന് ആശംസിച്ചു. രണ്ട് വര്‍ഷമായി നടത്താതിരുന്ന വാര്‍ഷിക പൊതു യോഗം ഏറ്റവും അടുത്തുള്ളതും ഉചിതവുമായ സമയം കണ്ടെത്തി നടത്തുന്നതിന് പരിശ്രമിക്കുമെന്ന് അറിയിച്ചു. 2020-21 വര്‍ഷത്തെ കേന്ദ്ര വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നവംബര്‍ 28 ന് നടക്കുന്നതിലേക്ക് സമ്മാനാര്‍ഹരടക്കം പരമാവധി അംഗങ്ങള്‍ ഹാജരാകുന്നതിന് പരിശ്രമിക്കണമെന്ന് അഭിപ്രായപ്പെട്ടു.

തുളസീദളം, ഗസ്റ്റ് ഹൌസ്, വാര്‍ഷികം, എന്നിങ്ങനെ വിവിധ വിഷയങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. യോഗസ്ഥലമായ ഭരതത്തിലെ കുടുംബനാഥനടക്കം മൂന്ന് തലമുറകളൊന്നിച്ചതും ഏറ്റവും പുതിയ തലമുറയുടെ അഭിപ്രായ പ്രകടനമായി വ്യക്തമായ ധാരണകളോടെയുള്ള മാസ്റ്റര്‍ ഭരത് പി ജയന്‍റെ വാക്കുകള്‍ പുതിയ ദിശാബോധം വരുത്തുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഒരു കുടുംബത്തിലെ 18 വയസ്സ് കഴിഞ്ഞ എല്ലാവരും ശാഖ അംഗമാകണമെന്നും വരുമാനം ഉള്ള അംഗങ്ങളെയെല്ലാം PE&WS അംഗമാക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നതിനും ഈ അഭിപ്രായവും ആയതിനെ തുടര്‍ന്ന് തയ്യാറാക്കുന്ന ലിസ്റ്റും, വിഹിതവും കേന്ദ്രത്തിലേക്ക് സമര്‍പ്പിക്കുന്നതിനും തീരുമാനിച്ചു. കൂടാതെ അംഗസംഖ്യ കൂട്ടുന്നതിനും ഉറപ്പ് വരുത്തുന്നതിനും ഇത്തരത്തില്‍ ഒരു കൂട്ടായ പ്രവര്‍ത്തനയജ്ഞം നടത്തുന്നതിനും യോഗം തീരുമാനിച്ചു. ഇത് സമാജത്തിന് പുതുശക്തിയാകുന്നതിന് സഹായകമാകട്ടെ എന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

കുമാരി ലക്ഷ്മി ജയന്‍റെ കുട്ടികവിത അര്‍ത്ഥ സമ്പുഷ്ടവും സദസ്സിന് സന്തോഷവും ഉളവാക്കുന്നതുമായിരുന്നു.

ശാഖാ സെക്രട്ടറി മുന്‍മാസത്തെ റിപ്പോര്‍ട്ടും, ഖജാന്‍ജി കണക്കും അവതരിപ്പിച്ചത് യോഗം ഭേദഗതി കൂടാതെ അംഗീകരിച്ചു. എല്ലാ അംഗങ്ങളും അടിയന്തിരമായി വരിസംഖ്യ അടക്കുന്നതിന് പരിശ്രമിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.

ശ്രീമതി സതി മണികണ്ഠന്‍ നന്ദി പ്രകാശിപ്പിച്ചു.

അടുത്ത യോഗം 19.12.2021 ന് പകല്‍ 3 മണിക്ക് മാങ്കുറ്റിപ്പാടത്ത് ശ്രീ. ടി.പി. കൃഷ്ണന്‍റെ ഭവനമായ തെക്കേ പിഷാരത്ത് വച്ച് ചേരുന്നതിന് തീരുമാനിച്ചു.

യോഗം 5 മണിക്ക് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *