കൊടകര ശാഖ 2024 മെയ് മാസ യോഗം

കൊടകര ശാഖയുടെ മെയ് മാസത്തെ യോഗം19.05.2024 ഞായറാഴ്ച 11AM മുതല്‍ വല്ലച്ചിറ പിഷാരത്ത് ശ്രീ. വി.പി. രാമചന്ദ്രന്‍റെ കോടാലിയിലെ ഭവനമായ അയോദ്ധ്യയില്‍ വച്ച് നടന്നു.

അഭിനന്ദയുടെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ വിവിധ സമാജം അംഗങ്ങളുടെ ആത്മ ശാന്തിക്കായി മൗനം ആചരിച്ചു.

ഗൃഹനാഥന്‍ ശ്രീ രാമചന്ദ്രന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

ശാഖയുടെ പുതിയ പ്രസിഡന്‍റായ ശ്രീമതി ഉഷ ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവർത്തന പുരോഗതി, വിവിധ പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ച് സംസാരിക്കുകയും ഏവരുടേയും സഹായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഗൃഹനാഥനായ ശ്രീ. രാമചന്ദ്രന്‍റേയും, ഭാര്യ അഞ്ജലിയുടേയും പിറന്നാള്‍ ദിനം കൂടിയായ യോഗ ദിനത്തില്‍ അവര്‍ക്ക് പ്രത്യേക അനുമോദനം നേരുകയും അവരൊരുക്കിയ വിഭവ സമൃദ്ധമായ സദ്യ ആസ്വദിക്കുകയും ചെയ്തു.

തുടര്‍ന്ന് മുന്‍ ഭരണ സമിതി അംഗങ്ങള്‍ സ്ഥാനങ്ങളും രേഖകളും ഔദ്യോഗികമായി പുതിയ ഭരണ നേതൃത്വത്തിന് കൈമാറുകയും , തങ്ങളുടെ സേവനകാലത്ത് നല്‍കിയ സഹകരണത്തിന് നന്ദി പ്രകടിപ്പിക്കുകയും, തുടര്‍ന്നുള്ള ഭരണ സമിതിക്ക് എല്ലാ വിധ ഭാവുകങ്ങള്‍ നേരുകയും ചെയ്തു.

സെക്രട്ടറി രമ്യ രാധാകൃഷ്ണന്‍ അവതരിപ്പിച്ച ഏപ്രില്‍ മാസ റിപ്പോർട്ടും, ട്രഷറര്‍ എം.പി. വിജയന്‍ അവതരിപ്പിച്ച കണക്കും മുന്‍ ഭരണ സമിതി അംഗങ്ങളുടെ അടക്കം വിശദീകരണങ്ങള്‍ക്കും സ്പഷ്ടീകരണങ്ങള്‍ക്കും ശേഷം യോഗം അംഗീകരിച്ചു.

2024-25 മുതലുള്ള കേന്ദ്രത്തിലേക്കുള്ള വിഹിതങ്ങളുടെ വര്‍ദ്ധനവ് യോഗം ചര്‍ച്ച ചെയ്തു. ശാഖയുടെ ബജറ്റ് പരിശോധിച്ച് ഉചിതമായി ക്രമീകരണം ഉറപ്പ് വരുത്തി തുക അംഗങ്ങളില്‍ നിന്നും ലഭ്യമാക്കുന്നതിനും, കേന്ദ്ര വിഹിതം നിലവിലെ പോലെ കുടിശ്ശിക ഇല്ലാതെ നൽകുന്നതിനും തീരുമാനിച്ചു.

പൊതുയോഗത്തില്‍ അംഗീകരിച്ച പ്രതിനിധി സഭാ ലിസ്റ്റ് വിശദാംശങ്ങളടക്കം കേന്ദ്രത്തിലേക്ക് കൈമാറുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

വിശദമായ അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും 2024 ജൂണ്‍ 2 നാണ് കേന്ദ്ര വാര്‍ഷികവും, പ്രതിനിധി സമ്മേളനവും, തുളസീദളം അവാര്‍ഡും നിശ്ചയിച്ചിട്ടുള്ളതെന്നും ആയതിലേക്ക് പരമാവധി അംഗങ്ങള്‍ പങ്കെടുക്കുന്നതിന് പരിശ്രമിക്കുന്നതിനും നിര്‍ദ്ദേശിച്ച് തീരുമാനിച്ചു ( 20-5-24നു 8 PMനു കൂടിയ കേന്ദ്ര യോഗത്തിൽ പ്രതിനിധി സഭാ യോഗം മാത്രം കൂടുന്നതിന് തീരുമാനമാനം മാറ്റിയിട്ടുണ്ട് ) .

വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. പുതിയ ഭരണ സമിതിക്ക് എല്ലാ വിധ സഹകരണവും അംഗങ്ങള്‍ ഉറപ്പ് നല്‍കി.

ശ്രീ. കെ. എ. പിഷാരോടി പുതിയ ഭരണ സമിതിക്കും പ്രതിനിധി സഭാ അംഗങ്ങള്‍ക്കും എറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി

തുടർന്ന് ഫോട്ടോ സെഷൻ നടത്തിയതില്‍ ഏവരും പങ്കെടുത്തു.

ആദിഷ് , അഭിനന്ദ, സാരംഗി എന്നിവരുടെ ഗാനങ്ങളും, ശ്രീ ഭദ്ര, അഭിനന്ദ, സാരംഗി, അമേയ എന്നിവരുടെ ഡാന്‍സുകളും സദസ്സ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. നവോദയ വിദ്യാലയത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാരംഗി രാമചന്ദ്രനെ അനുമോദിച്ചു .

അടുത്ത മാസത്തെ യോഗം 2024 ജൂണ്‍ 16 ഞായറാഴ്ച പകൽ 3 മണിക്ക് വടമ വാസുപുരത്ത് പിഷാരത്ത്ശ്രീ. വി.പി. സന്തോഷിന്‍റെ ഭവനത്തില്‍ ചേരുന്നതിന് തീരുമാനിച്ചു.

ജോയിന്‍റ് സെക്രട്ടറി ശ്രീമതി കൃഷ്ണകുമാരിയുടെ ഹൃദ്യമായ നന്ദി പ്രകടനത്തോടെ യോഗം വൈകുന്നേരം 4.10ന് അവസാനിച്ചു.

3+

Leave a Reply

Your email address will not be published. Required fields are marked *