കൊടകര ശാഖയുടെ 2022 മെയ് മാസത്തെ യോഗം 15.05.22 ഞായറാഴ്ച 3 PMനു ശാഖ വൈസ് പ്രസിഡണ്ട് വല്ലച്ചിറ പിഷാരത്ത് ശ്രീ. വി.പി. ജയന്‍റെ കോടാലിയിലുള്ള ഭവനമായ “അനുഗ്രഹ” യില്‍ വെച്ച് ചേര്‍ന്നു. പ്രാര്‍ത്ഥനയോടെ യോഗ നടപടി ആരംഭിച്ചു. കൊടകര ശാഖയിലെ എല്ലാ പ്രധാന സ്ഥാനങ്ങളും വഹിച്ചിരുന്ന ശ്രീ. അഞ്ചേരി പിഷാരത്ത് ചന്ദ്രശേഖര പിഷാരോടി (അഞ്ചേരി ചന്ദ്രേട്ടന്‍)യുടേയും മറ്റ് നിര്യാതരായ സമുദായ അംഗങ്ങളുടെയും ആത്മശാന്തിക്കായി മൌനമാചരിച്ചു.
ഗൃഹനാഥനായ ശ്രീ. വി പി. ജയന്‍ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഭരണ സമിതി അംഗങ്ങള്‍ പുതിയ അംഗങ്ങള്‍ക്ക് ഭരണ സാരഥ്യ ചുമതല കൈമാറി. ഈ രംഗത്ത് മുന്‍ പരിചയമുണ്ടെങ്കിലും നാട്ടില്‍ ശാഖയില്‍ ആദ്യമാണെന്നും ഏവരുടേയും പൂര്‍ണ്ണ സഹകരണം വേണമെന്നും, ഒത്തൊരുമിച്ച് ഏത് പ്രതിസന്ധിയും തരണം ചെയ്യുന്നതിന് തയ്യാറാണെന്നും അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. മുൻ മാസ റിപ്പോര്‍ട്ടും, ഖജാന്‍ജി ശ്രീ. ജയന്‍ ടി. ആര്‍. കണക്കും, അവതരിപ്പിച്ചത് യോഗം ഭേദഗതികളില്ലാതെ അംഗീകരിച്ചു.
മുഖ്യാതിഥി കേന്ദ്ര ജനറല്‍ സെക്രട്ടറി ശ്രീ. കെ.പി. ഹരികൃഷ്ണന്‍ തുടർന്ന് സദസ്സിനെ അഭിസംബോധന ചെയ്തു. പിഷാരോടിമാർക്കിടയിൽ വിവാഹങ്ങളോടനുബന്ധിച്ച് ചിലവേറിയ പുതിയ ചടങ്ങുകൾ ധാരാളമായി കാണുന്നുണ്ട്. അതോടൊപ്പം നമ്മുടെ ആചാര്യന്മാർ വിഭാവനം ചെയ്ത അർത്ഥവത്തായ ചടങ്ങുകൾ കൂടി ഉൾപ്പെടുത്തി വിവാഹച്ചടങ്ങുകൾ നടത്തിക്കാൻ കുടുംബനാഥന്മാർ തയ്യാറാവണം എന്നും, പിഷാരോടിമാരുടെ വിവാഹ, മരണാനന്തര ചടങ്ങുകൾ പഠിച്ച് ക്രിയകൾ ചെയ്തു കൊടുക്കാൻ തൽപ്പരരായ ആളുകള്‍ മുന്നോട്ട് വരണമെന്നും, സാമ്പത്തിക വ്യതിയാനം മൂലം ഏറെ അന്തരം ഉള്ള വിഭാഗങ്ങളുള്‍പ്പെട്ട പിഷാരോടി സമുദായ അംഗങ്ങളെ ചേര്‍ത്തു നിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനം നടപ്പിലാക്കണമെന്നും, യുവജനങ്ങളെയും വനിതകളേയും കൂടുതലായി ഉള്‍പ്പെടുത്തുന്നതിന് വാര്‍ഷിക യോഗം എന്നതല്ലാതെ ത്രൈമാസിക യോഗമോ പരിപാടികളോ, പഞ്ചാരി പോലുള്ള കലാ സംരംഭങ്ങളോ നടത്തുന്നത് ഉചിതമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു.
മുന്‍ ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നെന്നും ശാഖക്ക് ഉണര്‍വേകിയെന്നും ഏവരും അഭിപ്രായപ്പെട്ടു.
പുതിയ ക്ഷേമ നിധി രണ്ട് ഡിവിഷനായി 2022 ജൂണ്‍ മാസത്തില്‍ ആരംഭിക്കുന്നതിനും നടത്തിപ്പിന് ശ്രീ. കെ.പി. കൃഷ്ണന്‍- കാരൂര്‍, ശ്രീ. ടി.ആര്‍. ജയന്‍ (ട്രഷറര്‍) എന്നിവരെ ചുമതലപ്പെടുത്തുവാനും തീരുമാനിച്ചു.
അംഗങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.
ഒരു വിനോദ യാത്ര ഓണത്തിന് മുന്‍പായി നടത്തുന്നതിന് നിശ്ചയിച്ചു. ആയതിലേക്ക് അംഗങ്ങളുടെ സഹകരണം ഉറപ്പ് വരുത്തുന്നതിന് അറിയിപ്പ് നല്‍കുന്നതിനും തീരുമാനിച്ചു.
വനിതാ വിഭാഗം, യുവജന വിഭാഗം എന്നിവ കൂടുതല്‍ സക്രിയമാക്കേണ്ടതാണെന്ന് ചര്‍ച്ച ചെയ്തു. വനിതാ ശാക്തീകരണം ശാഖക്ക് ഏറ്റവും മുതല്‍ക്കൂട്ടാകുമെന്നും അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
ശ്രീ കെ .പി . മോഹനന്‍ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു. യോഗം 5 PMന് അവസാനിച്ചു.