കൊടകര ശാഖ 2023 ജൂൺ മാസ യോഗം

കൊടകര ശാഖയുടെ 2023 ജൂൺ മാസത്തെ യോഗം 18-06-2023 ഞായറാഴ്ച 3 മണിക്ക് മാങ്കുറ്റിപ്പാടം പിഷാരത്ത് ശ്രീ എം പി വിജയന്റെ കോടാലിയിലുള്ള ഭവനം ശ്രീവത്സത്തിൽ കൂടി.

ഗൃഹനാഥയുടെ മാതാവ് ശ്രീമതി രമ പിഷാരസ്യാരുടെ ഭക്തി നിർഭരമായ പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു.

മുൻ മാസ യോഗ ശേഷം വിട്ടു പിരിഞ്ഞ സമുദായാംഗങ്ങൾ, വിവിധ കലാ – സാഹിത്യ പ്രതിഭകൾ തുടങ്ങിയവരുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു.

ഗൃഹനാഥൻ ശ്രീ. എം പി വിജയൻ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീ വി പി ജയൻ അദ്ധ്യക്ഷത വഹിച്ചു. നിലവിലെ ശാഖാ പ്രവർത്തനങ്ങളെക്കുറിച്ചും നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു.

സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. അവതരിപ്പിച്ച മുൻ മാസത്തെ റിപ്പോര്‍ട്ടും , കണക്കുകളും അവതരിപ്പിച്ച കണക്കുകളും വിശദീകരണങ്ങൾക്ക് ശേഷം ഏകകണ്ഠമായി അംഗീകരിച്ചു.

ശാഖ ഭാരവാഹികളിൽ നേതൃസ്ഥാനത്തുള്ളവരുടെ അനാരോഗ്യം മൂലം വിശദമായ ഗൃഹസന്ദർശനങ്ങൾ ഉണ്ടാകാതിരുന്ന സാഹചര്യത്തിൽ വാർഷിക ആഘോഷത്തിന് വന്ന അധിക ചെലവ് പരിഹരിക്കുന്നതിന് പരമാവധി പേരുടെ നിസ്വാർത്ഥമായ സംഭാവനകൾ ലഭ്യമാക്കുന്നതിന് പരിശ്രമിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കഴിയാവുന്ന സംഭാവന ശാഖ ഭാരവാഹികൾക്കോ ശാഖയുടെ അക്കൗണ്ടിലേക്കോ ലഭ്യമാക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിച്ച് നവ മാധ്യമ കൂട്ടായ്മയിൽ അറിയിപ്പ് നൽകാൻ തീരുമാനിച്ചു.

വിവിധ വിഷയങ്ങളിലെ വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു.

പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് രാംകുമാർ (രാജൻ ), ഭാര്യ രമ എന്നവർ കൊടകര ശാഖ അംഗങ്ങളായി ചേർന്നു. സർഗ്ഗോത്സവത്തിൽ ആദരിക്കപ്പെട്ട ഡോക്ടർ പ്രമോദിന്റെ സാന്നിദ്ധ്യം യോഗത്തെ ധന്യമാക്കി.

ശാഖ നൽകി വരുന്ന വിദ്യാഭ്യാസ അവാർഡുകൾക്കുള്ള അപേക്ഷകൾ 2023 ജൂലൈ 10 നകം സെക്രട്ടറിക്ക് ലഭ്യമാക്കുന്നതിന് അറിയിപ്പ് നൽകാൻ തീരുമാനിച്ചു.

രണ്ട് ഡിവിഷൻ ക്ഷേമനിധികളും മെയ് ജൂൺ മാസങ്ങളിലെ നറുക്കുകൾ ലേലം ചെയ്തു നൽകി.

എല്ലാവരും ഒത്തു ചേർന്ന സൗഹൃദ സംഗമമായ ഫോട്ടോ സെഷൻ നടത്തി.

2023 ജൂലൈ മാസത്തെ യോഗം വിദ്യാഭ്യാസ അവാർഡ് വിതരണം അടക്കം 23-07-2023 ഞായറാഴ്ച പകൽ 2.30 ന് കൊടകര ഗ്രാമ പഞ്ചായത്ത് പുലിപ്പാറക്കുന്ന് കമ്മ്യൂണിറ്റി ഹാളിൽ ചേരുന്നതിന് തീരുമാനിച്ചു. തദവസരത്തിൽ വരിഷ്ഠ വയോധികർ വിവിധ വിജയങ്ങൾ കൈവരിച്ച മറ്റ് യുവ പ്രതിഭകൾ എന്നിവരെ ആദരിക്കുന്നതിനും മേൽ ചടങ്ങിലേക്ക് കേന്ദ്ര ഭാരവാഹികളെ ക്ഷണിക്കുന്നതിനും യോഗം തീരുമാനിച്ചു.

ശ്രീമതി ബിന്ദു രാമനാഥൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗ ആതിഥേയത്വത്തിന് പ്രത്യേകിച്ചും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു. യോഗം വൈകുന്നേരം 5.00 ന് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *