കൊടകര ശാഖ 2024 ജൂൺ മാസ യോഗം

കൊടകര ശാഖയുടെ ജൂൺ മാസത്തെ യോഗം 16.06.2024നു 3PMനു വടമ വാസുപുരത്ത് പിഷാരത്ത് ശ്രീ. വി.പി. സന്തോഷിന്റെ ഭവനത്തിൽ വച്ച് നടന്നു.

സാരംഗി രാമചന്ദ്രന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു.

മുന്‍ മാസത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ ശാഖ അംഗം നെല്ലായി ശോഭനത്തിൽ കെ പി ഗോവിന്ദൻ അടക്കമുള്ള വിവിധ സമാജം അംഗങ്ങളുടെ ആത്മ ശാന്തിക്കായി മൗനം ആചരിച്ചു.

ഗൃഹനാഥന്‍ ശ്രീ വി. പി. സന്തോഷ്‌ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

ശാഖ പ്രസിഡണ്ട് ശ്രീമതി ഉഷ ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ച് ശാഖാ പ്രവർത്തന പുരോഗതി, വിവിധ പ്രവർത്തനങ്ങൾ എന്നിവ വിശദീകരിച്ച് സംസാരിച്ചു.

സെക്രട്ടറി രമ്യ രാധാകൃഷ്ണന്‍ അവതരിപ്പിച്ച മെയ്‌ മാസ റിപ്പോർട്ടും, ട്രഷറര്‍ എം.പി. വിജയന്‍ അവതരിപ്പിച്ച കണക്കും യോഗം അംഗീകരിച്ചു.

വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. കേന്ദ്ര പ്രതിനിധി സഭ യോഗത്തിലെ നിർദ്ദേശങ്ങൾ, ചർച്ച വിഷയങ്ങൾ എന്നിവ അവതരിപ്പിച്ചു. ശാഖ കൃത്യമായി കണക്കുകൾ സമർപ്പിക്കാറുണ്ടെന്നും എല്ലാ ശാഖകളും ഇത്തരത്തിൽ സമർപ്പിക്കുന്നുണ്ടോ എന്ന് ഉറപ്പില്ലെന്നും അഭിപ്രായം ഉയർന്നു. പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. കേന്ദ്രത്തിലെ വിവിധ വിഹിതം വർധനവ് തുടർന്ന് ശാഖ വിഹിതമായി സ്വീകരിക്കുന്ന തുകയിലെ വർദ്ധനവ് ചർച്ച ചെയ്തു. തനത് വർഷം വരിസംഖ്യകൾ സ്വീകരിച്ചു തുടങ്ങിയതിനാൽ വർദ്ധനവ് അടുത്ത വർഷം പരിഗണിക്കുന്നതിന് തീരുമാനിച്ചു. ആക്‌സിഡന്റൽ ഇൻഷുറൻസ് പുതുക്കുന്നതിന് തുടർ നടപടിക്ക് തീരുമാനിച്ചു. 2023-24 10th +2, Degree വിദ്യാർത്ഥികൾക്കുള്ള ശാഖ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷകൾ ജൂലൈ 15 നകം ശാഖ സെക്രട്ടറിക്ക് ലഭ്യമാക്കുന്നതിന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.

അംഗങ്ങൾ കൂടുതൽ അടുക്കണമെന്നും, ദളത്തിൽ കുറച്ചു കൂടി സാഹിത്യ രചനകൾ ഉള്ളടക്കം ചേർക്കണം എന്നും ശ്രീ. രാമൻകുട്ടി പിഷാരോടി അഭിപ്രായപ്പെട്ടു.

സന്ധ്യ സന്തോഷിന്റെ ഫാദേഴ്സ് ഡേ സ്പെഷ്യൽ ഗാനവും, സാരംഗി രാമചന്ദ്രൻ, വൈശാഖ് കൃഷ്ണൻ എന്നിവരുടെ ഡാന്‍സുകളും സദസ്സ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

അടുത്ത മാസത്തെ യോഗം 2024 ജൂലൈ 21 ഞായറാഴ്ച 3PMനു പുത്തുക്കാവ് ആനായത്ത് പിഷാരത്ത് ശ്രീ. കൃഷ്ണകുമാറിന്റെ ഭവനമായ പുണർതത്തിൽ ചേരുന്നതിന് തീരുമാനിച്ചു.

എക്സിക്യൂട്ടീവ് അംഗം ശ്രീമതി ശാന്ത ഹരിഹരന്റെ ഹൃദ്യമായ നന്ദി പ്രകാശിപ്പിച്ചു.

ഫോട്ടോ സെഷന് ശേഷം യോഗം വൈകുന്നേരം 5 PMന് അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *