പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ജൂലായ് മാസത്തെ യോഗം 25.07.21 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് ഓണ്‍ലൈനായി ചേരുകയുണ്ടായി. പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിലേക്ക് ഏവര്‍ക്കും ചെങ്ങാനിക്കാട്ട് പിഷാരത്ത് ശാന്ത ഹരിഹരന്‍ സ്വാഗതം ആശംസിച്ചു.
അന്തരിച്ച ആയുര്‍വേദാചാര്യന്‍ ശ്രീ. പി.കെ. വാരിയരുടേയും നമ്മെ വിട്ട് പിരിഞ്ഞ പിഷാരോടി സമുദായം അംഗങ്ങളുടേയും ആത്മശാന്തിക്കായി മൌനമാചരിച്ചു.
ശാഖാ രക്ഷാധികാരി ശ്രീ. കെ.പി. ശ്രീധര പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി ശ്രീ. കെ.പി. ഹരികൃഷ്ണന്‍, ശാഖാ പ്രസിഡണ്ട് ശ്രീ. ടി.വി.എന്‍. പിഷാരോടി, ശ്രീ. കെ.എ. പിഷാരോടി, എന്നിവരടക്കം സന്നിഹിതരായി യോഗം സമ്പുഷ്ടമായതില്‍ ഏവരും ഏറെ സന്തോഷം പ്രകടിപ്പിച്ചു.
ശാഖാ പ്രവർത്തനങ്ങൾ കോവിഡ് സമയത്തും മുടങ്ങാതെ കൊണ്ടുപോകുന്നത് നല്ലതാണെന്നും, കോവിഡ് സഹായത്തിനൊപ്പമോ അതിലുപരിയായോ വിദ്യാഭ്യാസ സഹായത്തിന് പ്രത്യേക മുന്‍ഗണന കൊടുക്കണമെന്ന് അദ്ധ്യക്ഷന്‍ തന്‍റെ വിശദമായ സംസാരത്തില്‍ ആഭിപ്രായപ്പെട്ടു. കോവിഡ് സമയത്ത് താങ്ങായി 15 കുടുംബങ്ങള്‍ക്ക് സാന്ത്വന കിറ്റ് വിതരണം ചെയ്തത് അറിയിച്ചു.
സെക്രട്ടറി ശ്രീ. സുരേഷ് സി.കെ. മുൻ മാസത്തെ റിപ്പോര്‍ട്ടും, ഖജാന്‍ജി ശ്രീ. രാമചന്ദ്രന്‍ ടി.പി. കണക്കും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഫുള്‍ എ+ വാങ്ങിയ കൊടകര ശാഖയിലെ കാരൂര്‍ പിഷാരത്ത് നന്ദന കെ.പി.യെ യോഗം ഹാര്‍ദ്ദമായി അനുമോദിച്ചു.
ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. ആദ്യഘട്ടത്തില്‍ സാന്ത്വന കിറ്റ് വിതരണം ചെയ്തത് പോലെ മറ്റ് ചിലര്‍ കൂടി അര്‍ഹരാണെന്ന അഭിപ്രായം മാനിച്ച് അത്തരത്തിലുള്ളവരെ കൂടി ഉള്‍പ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. കോവിഡ് പ്രത്യേക സഹായ നിധിയിലേക്ക് ധനസഹായം ലഭ്യമാക്കിയവര്‍ക്ക് നന്ദി അര്‍പ്പിക്കുകയും കൂടുതല്‍ പേര്‍ ഇതിലേക്ക് എത്തണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. കേന്ദ്രം നല്‍കി വരുന്ന PET (പെന്‍ഷന്‍ പദ്ധതി) ലേക്ക് ലഭിച്ച 2 അപേക്ഷകള്‍ അംഗീകരിച്ച് കേന്ദ്രത്തിലേക്ക് ശുപാര്‍ശ ചെയ്ത് അയക്കുവാൻ തീരുമാനിച്ചു. ഉപരിപഠനത്തിന് ധനസഹായത്തിനായുള്ള വിദ്യാര്‍ത്ഥിനിയുടെ അപേക്ഷ പരിഗണിച്ചു. ശാഖാ കൂട്ടായ്മയിലൂടെ സഹായം ലഭ്യമാക്കുന്നതിനും കേന്ദ്രത്തിലേക്ക് അധിക സഹായത്തിന് അപേക്ഷിച്ച് ശുപാര്‍ശ ചെയ്തും തീരുമാനിച്ചു.
കേന്ദ്രം ആരംഭിക്കാനുദ്ദേശിക്കുന്ന ആക്സിഡെന്‍റല്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളുടെ വിശദാംശം ലഭ്യമാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രാരംഭ രൂപീകരണം സംബന്ധിച്ച് കേന്ദ്ര ജനറല്‍ സെക്രട്ടറി ശ്രീ. കെ.പി. ഹരികൃഷ്ണന്‍ വിശദീകരിച്ചു.
വിവിധ വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്കും സഹായങ്ങള്‍ക്കും അപേക്ഷകള്‍ ലഭ്യമാക്കുന്നതിന് ഏവരും ശ്രദ്ധിക്കണമെന്നും അര്‍ഹതയുള്ള ഒരാളും ഒഴിവാക്കപ്പെടാതിരിക്കാന്‍ എക്സിക്യൂട്ടീവ് അംഗങ്ങളെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ശ്രീ. സുരേഷ് സി.കെ. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു. യോഗം 4.40 ന് അവസാനിച്ചു.
സി. കെ. സുരേഷ് ,
സെക്രട്ടറി, കൊടകര ശാഖ