ശാഖയുടെ 2023 ജനുവരി മാസത്തെ യോഗം 22-01-2023 ഞായറാഴ്ച 3 PMനു ഒമ്പതുങ്ങൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള ഒമ്പതുങ്ങൽ പിഷാരത്ത് ശ്രീ. പീയൂഷ് ഗിരിജന്റെ ഭവനത്തിൽ വെച്ച് ചേര്‍ന്നു.
മാസ്റ്റർ ആദിദേവിന്റെ പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു.
മുൻ മാസ യോഗ ശേഷമുള്ള കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു.
ഗൃഹനാഥൻ ശ്രീ പീയുഷ് ഗിരിജൻ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.
ഏറെ അംഗങ്ങളുടെ സ്നേഹ സാന്നിധ്യം യോഗത്തിന് മാറ്റ് കൂട്ടി.
ശാഖ പ്രസിഡണ്ട് ശ്രീ. സി.പി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രവർത്തനങ്ങളെ കുറിച്ചും, സർഗ്ഗോത്സവം, ഗൃഹ സന്ദർശനം എന്നിവയെ കുറിച്ചു സംസാരിക്കുകയും തുടർന്നും ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് അറിയിക്കുകയും, സർഗ്ഗോത്സവം ഏറ്റവും വിജയകരമാക്കിയതിന് ഓരോ ശാഖ അംഗത്തോടുമുള്ള നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. കേന്ദ്ര അറിയിപ്പുകൾ വായിച്ചവതരിപ്പിച്ചു.
സർഗ്ഗോത്സവ വിജയത്തെ കുറിച്ചും, ഏറെ സ്നേഹത്തോടെ ഒത്തു നിന്ന കൊടകര ശാഖയുടെ മികച്ച സഹകരണത്തിനു നന്ദിയും ഏറെ അഭിനന്ദനങ്ങളും നേർന്ന് കൺവീനർ കൂടിയായ ശ്രീ രാജൻ സിത്താര സംസാരിച്ചു .
മധുര വിതരണത്തോടെ സർഗ്ഗോത്സവ വിജയം ആഘോഷിച്ചു. സർഗ്ഗോത്സവ പാരിതോഷികങ്ങൾ ശാഖാ രക്ഷാധികാരി ശ്രീ ശ്രീധരൻ മാസ്റ്റർ വിതരണം ചെയ്തു. ഹർഷാരവത്തോടെ സദസ്സ് ഏവരെയും അനുമോദിച്ചു.
ഓരോരുത്തരും തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുകയും , വേദി ലഭിച്ചതിലും ഏവരുടെയും കൂട്ടായ്മക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
അങ്കിത രാജുവിന്റെ ഗാനം, ആദിദേവിന്റെ കവിത എന്നിവ ഏറെ ഹൃദ്യമായി.
സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. അവതരിപ്പിച്ച മുൻ മാസത്തെ റിപ്പോര്‍ട്ടും ഖജാൻജി ശ്രീ ടി ആർ ജയൻ അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു.
വിവിധ വിഷയങ്ങളിലെ വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു.
വരിസംഖ്യ പിരിവ് കൂടുതൽ ഊർജ്ജിതമാക്കുന്നതിന് ഏവരും സഹകരിക്കുന്നതിലേക്കായി സാന്ത്വന- സംഗമ ഗൃഹസന്ദർശനങ്ങൾ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
സൗഹൃദ സംഗമമായ ഫോട്ടോ സെഷന് ശേഷം രണ്ട് ഡിവിഷൻ ക്ഷേമനിധികളും ലേലം ചെയ്തു നൽകി.
2023 ഫെബ്രുവരി മാസത്തെ യോഗം 19-02-2023 ഞായറാഴ്ച 3 3 PMനു പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രത്തിന് സമീപം പോട്ട പിഷാരത്ത് സി. എൻ. രാധാകൃഷ്ണന്റെ ഭവനത്തിൽ വെച്ച് ചേരുന്നതിന് തീരുമാനിച്ചു
ശ്രീമതി ഉഷ ശ്രീധരൻ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു.
യോഗം 5.20 ന് അവസാനിച്ചു.