കൊടകര ശാഖ 2025 ഫെബ്രുവരി മാസ യോഗം


ഫെബ്രുവരി യോഗം 23-02-25നു 3 PMനു കൊടുങ്ങ പിഷാരത്ത് കെ.പി വിശ്വനാഥന്റെ ഭവനത്തിൽ വി.പി ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. അങ്കിത രാജുവിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു . കഴിഞ്ഞ മാസം നമ്മെ വിട്ടുപിരിഞ്ഞ ചെങ്ങാനിക്കാട്ട് പിഷാരത്ത് നാരായണൻകുട്ടി പിഷാരടി, കീഴടൂർ പിഷാരത്ത് മോഹനൻ , മറ്റു സമുദായ അംഗങ്ങൾ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് കേന്ദ്ര തീരുമാനങ്ങൾ യോഗത്തെ അറിയിച്ചു.

ജനുവരി 16ന് ശാഖ നടത്തിയ വിനോദയാത്ര തീർത്ഥയാത്ര എന്നിവയുടെ വിവരണം എം പി വിജയൻ നടത്തി. യാത്രയ്ക്ക് പങ്കെടുത്തവർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. എല്ലാവർഷവും ഇത്തരം യാത്രകൾ സംഘടിപ്പിക്കണമെന്ന് സമാജ അംഗങ്ങൾ ആവശ്യപ്പെട്ടു.വിനോദയാത്ര മനോഹരമാക്കാൻ മുൻകൈയെടുത്ത എം പി വിജയൻ, സി പി രാമചന്ദ്രൻ എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

സെക്രട്ടറി രമ്യാ രാധാകൃഷ്ണൻ അവതരിപ്പിച്ച ജനുവരി മാസ റിപ്പോർട്ടും ട്രഷറർ എം പി വിജയൻ അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു. വരിസംഖ്യ പിരിവ്, ഗൃഹ സന്ദർശനം എന്നിവ ഈ മാസം പൂർത്തിയാക്കുവാൻ തീരുമാനിച്ചു.

അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന്റെ സ്മരണാർത്ഥം ചന്ദ്രികാ വസന്തരാഗം ഗാനാലാപന മത്സരം, സാഹിത്യ കുലപതി എം ടി വാസുദേവൻ നായരുടെ സ്മരണാർത്ഥം കാലമേ സാക്ഷി കഥാകഥനം എന്നീ രണ്ടു പരിപാടികൾ നടത്തി. അംഗങ്ങൾ അവരുടെ ഓഡിയോ സന്ദേശങ്ങൾ അയക്കുകയും അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനം നൽകുകയും ചെയ്തു. ചന്ദ്രികാ വസന്തം ഗാനാലാപന മത്സരത്തിൽ ശ്രീലത വിജയൻ ഒന്നാം സ്ഥാനവും, അങ്കിതാ രാജു, ശ്രീകല രാമചന്ദ്രൻ എന്നിവർ രണ്ടാം സ്ഥാനവും കൃഷ്ണകുമാർ കെ പി മൂന്നാം സ്ഥാനവും നേടി. മാസ്റ്റർ അദ്വൈത് കൃഷ്ണകുമാർ, രമാ രാംകുമാർ എന്നിവർ പ്രത്യേക സമ്മാനത്തിന് അർഹരായി. കഥാകഥന മത്സരത്തിൽ മാധുരി മോഹനൻ, ജയശ്രീ രാജൻ എന്നിവർ ഒന്നാം സ്ഥാനവും അമ്പിളി ശശി രണ്ടാം സ്ഥാനവും എം പി രാജൻ, കെ പി മോഹനൻ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. മാസ്റ്റർ ആദിദേവ് പീയൂഷ് പ്രത്യേക സമ്മാനത്തിന് അർഹനായി.ഗാനാലാപനത്തിനു വിധികർത്താക്കൾ ആയിരുന്ന ശ്രീ രാജു കലാലയം, ശ്രീ ബിനോജ് പാലക്കൽ കഥാകഥന മത്സരത്തിന് വിധികർത്താക്കൾ ആയിരുന്ന ശ്രീ സത്യൻ ടി എസ്, ശ്രീമതി സുഷമ ടി ശാന്തൻ എന്നിവർക്കും ഹൃദ്യമായ നന്ദി അറിയിച്ചു.

മാതൃഭാഷയെ കുറിച്ച്ടിപി രാമചന്ദ്രൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ അംഗങ്ങളെല്ലാം ഉത്സാഹത്തോടെ പങ്കെടുക്കുകയും കെ പി വിശ്വനാഥൻ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. 2025 ലെ ശാഖാ വാർഷികപൊതുയോഗം ഏപ്രിൽ 20 ന് നടത്താമെന്ന് ഏകദേശ ധാരണയായി, തീരുമാനം അടുത്ത യോഗത്തിലേക്ക് നീട്ടിവെച്ചു. ഇരിങ്ങാലക്കുട ശാഖയുടെ നേതൃത്വത്തിൽ മെയ് 25 ന് നടക്കുന്ന കേന്ദ്ര വാർഷികത്തിൽ കൊടകര ശാഖയിൽ നിന്നും എത്ര അംഗങ്ങൾ പങ്കെടുക്കും എന്നതും കലാപരിപാടികൾ എന്തൊക്കെ വേണമെന്നുള്ളതും ചർച്ച ചെയതു. കൊടകര ബ്ലോക്കിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടിയ ഹരിത മണികണ്ഠനെ യോഗം അനുമോദിച്ചു.

ശാന്ത ഹരിഹരൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും യോഗം നടത്താൻ സൗകര്യമൊരുക്കിത്തന്ന കെ.പി വിശ്വനാഥനും കുടുംബത്തിനും നന്ദി പറഞ്ഞു. .കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷന് ശേഷം കൃത്യം 5 :15 ന് യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *