ശാഖയുടെ 2023 ഫെബ്രുവരി മാസത്തെ യോഗം 19-02-2023 ഞായറാഴ്ച 3 PMനു പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്ര സമീപമുള്ള പോട്ട പിഷാരത്ത്, ശ്രീ. സി. എൻ. രാധാകൃഷ്ണൻറെ (ബാബു ) ഭവനത്തിൽ വെച്ച് വൈസ് പ്രസിഡണ്ട് ശ്രീ വി.പി ജയൻറെ അദ്ധ്യക്ഷതയിൽ ചേര്‍ന്നു.
കുമാരി പി ആർ. കൃഷ്ണയുടെ പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു.
മുൻ മാസ യോഗ ശേഷമുള്ള കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ പിഷാരോടി സമുദായാംഗങ്ങളുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു.
ഗൃഹനാഥൻ ശ്രീ സി എൻ രാധാകൃഷ്ണൻ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.
വന്ദ്യ വയോധികരും ഗൃഹനാഥന്റെ മാതാപിതാക്കളുമായ ചെങ്ങാനിക്കാട്ട് പിഷാരത്ത് നാരായണ പിഷാരോടിയേയും പോട്ട പിഷാരത്ത് തങ്കം പിഷാരസ്യാരെയും വൈസ് പ്രസിഡണ്ട് ശ്രീ വി പി ജയൻ, മുൻ പ്രസിഡണ്ട് ശ്രീ ടി.വി.എൻ പിഷാരോടി എന്നിവർ പൊന്നാട അണിയിച്ച് ആദരിക്കുകയും ആയുരാരോഗ്യ സൗഖ്യം ആശംസിക്കുകയും ചെയ്തു.
ശ്രീ കെ പി രവീന്ദ്രൻ, ശ്രീ രാജൻ സിത്താര എന്നിവർ ശാഖയുടെ പാരിതോഷികം കൈമാറി.
അദ്ധ്യക്ഷൻ നിലവിലെ ശാഖാ പ്രവർത്തനങ്ങളെക്കുറിച്ചും വരാനിരിക്കുന്ന ശാഖാ വാർഷികം, കേന്ദ്ര വാർഷികം, വരിസംഖ്യ പിരിവ് എന്നിവയുടെ മുന്നൊരുക്ക പ്രവർത്തനങ്ങളെ കുറിച്ചും, ഏറെ സ്നേഹത്തോടെ ഒത്തു നിന്നു ശാഖാ അംഗങ്ങൾ നടത്തുന്ന കൊടകര ശാഖയുടെ മികച്ച മുന്നേറ്റത്തിനുതകുന്ന പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു .
കുമാരി പി ആർ ലക്ഷ്മി ശ്രീ എൻ എൻ കക്കാടിന്റെ കവിത മധുരമായി ആലപിച്ചു.
സെക്രട്ടറി ശ്രീ. ടി.പി. രാമചന്ദ്രന്‍ അവതരിപ്പിച്ച മുൻ മാസത്തെ റിപ്പോര്‍ട്ടും ഖജാൻജി ശ്രീ ടി ആർ ജയൻ അവതരിപ്പിച്ച കണക്കുകളും വിശദീകരണങ്ങൾക്ക് ശേഷം അംഗീകരിച്ചു.
2022-23 ലേക്കുള്ള കേന്ദ്ര വിഹിതങ്ങൾ അടച്ചത് ട്രഷറർ അറിയിച്ചു.
വിവിധ വിഷയങ്ങളിലെ വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു.
വരിസംഖ്യ പിരിവ് ത്വരിതപ്പെടുത്തുന്നതിന് തീരുമാനിച്ചു. സാന്ത്വന- സംഗമ ഗൃഹസന്ദർശനങ്ങൾ തുടരുന്നതിന് യോഗം തീരുമാനിച്ചു.
ഇത്തവണത്തെ കേന്ദ്ര വാർഷികം ഇരിഞ്ഞാലക്കുട ശാഖയുമായി സഹകരിച്ച് നടത്തുന്നതിനുള്ള സാഹചര്യം ചർച്ച ചെയ്തതിനെ തുടർന്ന് കൊടകര ശാഖയുടെ വാർഷികവും കേന്ദ്ര വാർഷികവും സംയുക്തമായി മെയ് 21ന് കൊടകര ശാഖയുടെ നേതൃത്വത്തിൽ ചേരുന്നതിനും യോഗ സ്ഥലവും മറ്റും കേന്ദ്ര ഭാരവാഹികളുടെ വിശദമായ പരിശോധനയ്ക്കുശേഷം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു
കേരളത്തിന്റെ വടക്കുഭാഗങ്ങൾ സന്ദർശിച്ചുള്ള ഒരു വിനോദയാത്ര / തീർത്ഥയാത്ര അടുത്ത യോഗങ്ങളിൽ വിശദമായി ചർച്ച ചെയ്യുന്നതിനും ഉചിതമായ സമയം തീരുമാനിക്കുന്നതിനും നിശ്ചയിച്ചു.
സമാജത്തിന്റെ കലാ – കൂട്ടായ്മ കൂടുതൽ ഉറപ്പുവരുത്തുന്നതിന് കൂടുതൽ അംഗങ്ങൾ മുന്നോട്ടുവരുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. അംഗങ്ങൾ വിശദാംശങ്ങൾ, പങ്കെടുക്കാൻ തയ്യാറുള്ള പരിപാടികൾ എന്നിവ നവമാധ്യമങ്ങളിലൂടെ ഭാരവാഹികളെ അറിയിക്കണമെന്ന് ശ്രീ രാജൻ സിത്താര അറിയിച്ചു.
രണ്ട് ഡിവിഷൻ ക്ഷേമനിധികളും ലേലം ചെയ്തു നൽകി.
2023 മാർച്ച് മാസത്തെ യോഗം 19-03-2023 ഞായറാഴ്ച 3 PMനു കാവല്ലൂർ പിഷാരത്ത് ശോഭന പിഷാരസ്യാരുടെ ഭവനത്തിൽ വെച്ച് ചേരുന്നതിന് തീരുമാനിച്ചു
ജോയിന്റ് സെക്രട്ടറി ശ്രീ സി കെ സുരേഷ് യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗ ആതിഥേയത്വത്തിന് പ്രത്യേകിച്ചും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു.
എല്ലാവരും ഒത്തു ചേർന്ന സൗഹൃദ സംഗമമായ ഫോട്ടോ സെഷന് ശേഷം യോഗം 5.20 ന് അവസാനിച്ചു.