കൊടകര ശാഖ 2024 ആഗസ്റ്റ് മാസ യോഗം

കൊടകര ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 25-08-2024നു 3PMനു കൂട്ടാല പിഷാരത്ത് ശ്രീ കെ പി രവീന്ദ്രന്‍റെ വരന്തരപ്പിള്ളിയിലെ ഭവനത്തിൽ വെച്ച് നടന്നു.

സുശീല രവീന്ദ്രൻ, ബേബി വേണുഗോപാൽ എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു.

ഏവരെയും കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തിലെ രക്തസാക്ഷികളുടേയും, നമ്മെ വിട്ടുപിരിഞ്ഞ കൊടകര ശാഖയിലെ മുതിർന്ന അംഗം ഗോവിന്ദപുരം പിഷാരത്ത്കൃഷ്ണൻകുട്ടി പിഷാരടിയുടേയും, വിവിധ സമാജം അംഗങ്ങളുടേയും ആത്മശാന്തിക്കായി മൗനം ആചരിച്ചു.

ഗൃഹനാഥൻ കെ പി രവീന്ദ്രൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവരേയും സ്വാഗതം ചെയ്തു.

ശാഖ പ്രസിഡണ്ട് ഉഷ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയും പ്രവർത്തന പുരോഗതി വിലയിരുത്തുകയും കേന്ദ്ര അറിയിപ്പുകൾ പങ്കുവെക്കുകയും ചെയ്തു.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ശാഖ നൽകുന്ന വിദ്യാഭ്യാസ അവാർഡുകളും മറ്റു ധന സഹായങ്ങളുംവിതരണം ചെയ്തു. ബിരുദാനന്തര ബിരുദ തലത്തിൽ രസതന്ത്രം വിഷയത്തില്‍ ഉന്നത വിജയം നേടിയ ശ്രീലക്ഷ്മി കെ.പി. ക്ക് വേണ്ടി അമ്മ ലതാ കൃഷ്ണനും പത്താം തരത്തിൽ വിജയം നേടിയ ശ്രാവൺ കൃഷ്ണനുവേണ്ടി അമ്മ സന്ധ്യയും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

സെക്രട്ടറി രമ്യാ രാധാകൃഷ്ണൻ അവതരിപ്പിച്ച ജൂലൈ മാസത്തെ റിപ്പോർട്ടും ട്രഷറർ എംപി വിജയൻ അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.

വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു.കേന്ദ്ര വിദ്യാഭ്യാസ അവാർഡ് ,തുളസീദളം അവാർഡ് എന്നിവ സെപ്റ്റംബർ 29-ാം തീയതി നടത്തുന്നതാണെന്ന് ലഭിച്ച വിവരം പ്രസിഡണ്ട് യോഗത്തെ അറിയിച്ചു. കൊടകര ശാഖയിൽ നിന്നും വിദ്യാഭ്യാസ അവാർഡിന് അർഹരായ കുട്ടികളെ അനുമോദിച്ചു.

ഇത്തവണത്തെ ഓണാഘോഷവും പൂക്കളവും ഓണസദ്യയും വിവിധ ഓണക്കളികളുമായി ഗംഭീരമാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടതനുസരിച്ച് ഓണാഘോഷം പൂര്‍വ്വാധികം ഭംഗിയായി തന്നെ നടത്തുവാൻ തീരുമാനിച്ചു. ആയത് പ്രകാരം 2024 സെപ്റ്റംബർ 22-ാം തീയതി ഞായറാഴ്ച ഉചിതമായ സ്ഥലം നിശ്ചയിച്ച് ആവശ്യമായ ഒരുക്കങ്ങള്‍ക്ക് തീരുമാനിച്ചു.

ബാങ്കിൻ്റെ പോസ്റ്റൽ ഇടപാടുകൾ ഓഫീസ് അഡ്രസ്സിൽ അയക്കണമെന്നും എന്നാൽ കൊടകര ശാഖയ്ക്ക് സ്വന്തമായി ഓഫീസ് ഇല്ലാത്തതുകൊണ്ട് പ്രസിഡണ്ടിന്‍റെ അഡ്രസ് ബാങ്കിൽ നൽകണമെന്നും അത് പൊതുയോഗം അംഗീകരിക്കണമെന്നും ട്രഷറർ യോഗത്തെ അറിയിച്ചു.

എറണാകുളം ശാഖ സെക്രട്ടറി സന്തോഷും കുടുംബവും യോഗത്തിൽ സന്നിഹിതരായിരുന്നു. കുട്ടികളെ കൂടി ഉൾപ്പെടുത്തി എല്ലാമാസവും യോഗം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കലാപരിപാടികൾ മറ്റു പ്രവർത്തനങ്ങൾ എന്നിവ എല്ലാം മീറ്റിങ്ങിലും നടത്തണമെന്നും അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൻറെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു.

ജയൻ വരന്തരപ്പള്ളി യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും നന്ദി പറയുകയും കൂടാതെ യോഗാഥിത്യം നടത്തിയ രവീന്ദ്രനും കുടുംബത്തിനും, എറണാകുളം സെക്രട്ടറി സന്തോഷിനും കുടുംബത്തിനും പ്രത്യേകം നന്ദി അറിയിച്ച്, കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷന് ശേഷം വൈകുന്നേരം 4. 45 ന് യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *