കൊടകര ശാഖ 2023 ഏപ്രിൽ മാസ യോഗം

പിഷാരോടി സമാജം കൊടകര ശാഖയുടെ 2023 ഏപ്രിൽ മാസത്തെ യോഗം 16-04-2023 ഞായറാഴ്ച 3 മണിക്ക് വല്ലച്ചിറ പിഷാരത്ത് ശ്രീ വി പി നന്ദകുമാറിന്റെ ഭവനമായ ശ്രീനന്ദനത്തിൽ വെച്ച് ചേര്‍ന്നു.

കുമാരി അഭിനന്ദ, മാസ്റ്റർ ആദിഷ് എന്നിവരുടെ പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു.

മുൻ മാസ യോഗ ശേഷമുള്ള കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ പിഷാരോടി സമുദായം അംഗങ്ങൾ, പ്രശസ്ത സിനിമ നടൻ എന്നതിനപ്പുറം ചിരിയുടെ നായകനായിരുന്ന ഇന്നസെന്റ് അടക്കമുള്ള വിവിധ കലാ പ്രതിഭകൾ എന്നിവരുടെ ആത്മശാന്തിക്കായി മൌനമാചരിച്ചു.

ഗൃഹനാഥൻ ശ്രീ. വി പി നന്ദകുമാർ ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.

വൈസ് പ്രസിഡണ്ട് ശ്രീ വി പി ജയൻ അദ്ധ്യക്ഷത വഹിച്ചു. നിലവിലെ ശാഖാ പ്രവർത്തനങ്ങളെക്കുറിച്ചും വരാനിരിക്കുന്ന ശാഖാ വാർഷികം, കേന്ദ്ര വാർഷികം, എന്നിവയുടെ മുന്നൊരുക്ക പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു.

അഭിനന്ദയുടെ ഗാനങ്ങളും ആദിഷിന്റെ ശ്രീമദ് ഭാഗവത പാരായണവും സദസ്സ് ഹര്‍ഷാരവത്തോടെ ആസ്വദിച്ചു.

സെക്രട്ടറി ശ്രീ. രാമചന്ദ്രന്‍ ടി.പി. അവതരിപ്പിച്ച മുൻ മാസത്തെ റിപ്പോര്‍ട്ടും ഖജാൻജി ശ്രീ ടി ആർ ജയൻ അവതരിപ്പിച്ച കണക്കുകളും വിശദീകരണങ്ങൾക്ക് ശേഷം ഏകകണ്ഠമായി അംഗീകരിച്ചു.

വിവിധ വിഷയങ്ങളിലെ വിശദമായ ചർച്ചയിൽ എല്ലാവരും സജീവമായി പങ്കെടുത്തു.

യുഎഇ രക്ഷാധികാരിയായിരുന്ന നാരായണ പിഷാരോടി, പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് രാംകുമാർ (രാജൻ), ഭാര്യ രമ എന്നിവരുടെ സാന്നിധ്യം യോഗത്തെ ഏറെ ധന്യമാക്കി.

2023 മേയ് 21ന് നടത്താനുദ്ദേശിക്കുന്ന കേന്ദ്ര – ശാഖ വാര്‍ഷികം ഏറെ വർണ്ണാഭമാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. തമ്പോല, അന്താക്ഷരി മുതലായ പൊതു വിനോദങ്ങളും, വിജ്ഞാന പ്രദായകമായ ക്വിസ് മത്സരവും, ചെറു കായിക ഇനങ്ങളും, മറ്റ് സർഗാത്മക കലാപരിപാടികളും അടക്കമുള്ള ആഘോഷമാക്കി മാറ്റുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

വിവിധ വിഭാഗങ്ങള്‍ക്കായി കമ്മിറ്റികളായി പ്രത്യേകം ചുമതലയേല്‍പ്പിക്കുന്നതിന് തീരുമാനിച്ചു.

രണ്ട് ഡിവിഷൻ ക്ഷേമനിധികളും ലേലം ചെയ്തു നൽകി.

എല്ലാവരും ഒത്തു ചേർന്ന സൗഹൃദ സംഗമമായ ഫോട്ടോ സെഷനും, പരസ്പരം പരിചയപ്പെടലും നടത്തി.

2023 മെയ്‌ മാസത്തെ യോഗം കേന്ദ്ര വാർഷികവും ശാഖ വാർഷികവും സംയുക്തമായുള്ള പൊതുയോഗമായി 21-05-2023 ഞായറാഴ്ച രാവിലെ 9 മുതൽ കൊടകര GLPS ൽ വച്ച് ചേരുന്നതിന് തീരുമാനിച്ചു

ശ്രീ ജയൻ .ടി. ആർ. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും, യോഗ ആതിഥേയത്വത്തിന് പ്രത്യേകിച്ചും ഹൃദ്യമായ നന്ദി പ്രകടിപ്പിച്ചു.

ശേഷം യോഗം 5.20 ന് അവസാനിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *