ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 20-10-2024 നു 3PMനു ശാഖ പ്രസിഡൻറ് ഉഷശ്രീധരന്റെ കാരൂരിലെ പുതിയ ഭവനത്തിൽ വച്ച് ചേർന്നു. ശ്രീമതി സീതാ നാരായണന്റെ പ്രാർത്ഥനയോടെ യോഗ നടപടികൾക്ക് തുടക്കമായി. കൊടകര ശാഖ അംഗമായിരുന്ന ഓണം തുരുത്ത് പിഷാരത്ത് ഇന്ദിര പിഷാരസ്യാർക്കും മറ്റു നിര്യാതനായ സമാജം അംഗങ്ങളുടേയും ആത്മശാന്തിക്കായി മൗനം ആചരിച്ചു.
ഗൃഹനാഥ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ഉഷ ശ്രീധരൻ അദ്ധ്യക്ഷവഹിച്ച് സംസാരിക്കുകയും പ്രവർത്തന പുരോഗതി വിലയിരുത്തുകയും കേന്ദ്ര അറിയിപ്പുകൾ പങ്കുവെക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ തുളസീദളം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തതും ഗുരുവായൂർ ഗസ്റ്റ് ഹൗസ് മെമ്പർമാരുടെ മീറ്റിംഗിൽ പങ്കെടുത്തതിനെ കുറിച്ചും പ്രസിഡണ്ട് വിശദമായി സംസാരിച്ചു. സെക്രട്ടറി രമ്യാ രാധാകൃഷ്ണൻ അവതരിപ്പിച്ച സെപ്തംബർ മാസത്തെ റിപ്പോർട്ടും ട്രഷറർ എംപി വിജയൻ അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.വിവിധ വിഷയങ്ങളിലെ ചർച്ചകളിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു.
സമാജത്തിൻ്റെ നേതൃത്വത്തിൽ എല്ലാ കൊല്ലവും നടത്താറുള്ള വിനോദയാത്ര തീർത്ഥയാത്ര നടത്തുന്നതിനെ പറ്റി ചർച്ച ചെയ്തു ജനുവരി രണ്ടാം ശനിയാഴ്ച പോകാമെന്ന് തീരുമാനിക്കുകയും സ്ഥലങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങൾ അനുസരിച്ച് തീരുമാനമെടുക്കാം എന്ന് യോഗം അഭിപ്രായപ്പെട്ടു .
കൊടകര ശാഖയുടെ പ്രസിഡണ്ടായും സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന ശ്രീ വി.പി രാഘവപിഷാരോടിയെ ‘പ്രസിഡണ്ട് പൊന്നാടയണിച്ച് ആദരിച്ചു. ശ്രീ രാഘവ പിഷാരടി കൊടകര ശാഖയുടെ അഭിവൃദ്ധിക്കായി നടത്തിയ പ്രവർത്തനങ്ങളെപ്പറ്റി ശ്രീ കെ പി രവീന്ദ്രൻ സംസാരിക്കുകയും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചപ്പോൾ ഉള്ള അനുഭവങ്ങളെപ്പറ്റി വിവരിക്കുകയും ചെയ്തു. രാഘവ പിഷാരടി അനുമോദനത്തിന് നന്ദി പറയുകയും കൊടകര ശാഖയുടെ തുടർ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു.
Dr. എം പി രാജൻ നടത്തിയ ക്വിസ്മത്സരത്തിൽ അംഗങ്ങൾ എല്ലാവരും ഉത്സാഹത്തോടെ പങ്കെടുത്തു. അടുത്ത മാസത്തെ യോഗം അഷ്ടമിച്ചിറ അറക്കൽ പിഷാരത്ത് ഭരത പിഷാരോടിയുടെ ഭവനമായ ഐശ്വര്യ ലക്ഷ്മിയിൽ 17-11-2024 ഞായറാഴ്ച 3 PMനു കൂടുവാൻ തീരുമാനിച്ചു.
വി പി ജയൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും നന്ദി പറയുകയും യോഗം നടത്താൻ സൗകര്യമൊരുക്കിയ ഉഷ ശ്രീധരനും കുടുംബത്തിനും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെക്ഷന് ശേഷം കൃത്യം 4. 45 നു യോഗം അവസാനിച്ചു.