കൊടകര ശാഖയുടെ ഡിസംബർ മാസത്തെ യോഗം 15.12.2024 ഞായറാഴ്ച 3 മണിക്ക് ഗോവിന്ദപുരം പിഷാരത്ത് ശ്രീ ഉണ്ണി കൃഷ്ണൻ്റെഭവനത്തിൽ വെച്ച് ചേർന്നു. മുൻ പ്രസിഡണ്ട് സി.പി. രാമചന്ദ്ര പിഷാരോടി അദ്ധ്യക്ഷത വഹിച്ചു . സീത നാരായണൻ്റെ പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു. നമ്മെ വിട്ടുപിരിഞ്ഞവിവിധ സമാജം അംഗങ്ങളുടെ ആത്മശാന്തിക്കായി മൗനം ആചരിച്ചു.
ഗൃഹനാഥൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കൊടകര ശാഖയുടെ പ്രസിഡണ്ടായും സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിരുന്ന T .V നാരായണ പിഷാരോടിയെ ആദരിച്ചു. അദ്ദേഹം ശാഖയിലെ ദീർഘകാല പ്രവർത്തന അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയും ആദരവിന് നന്ദി അറിയിക്കുകയും ചെയ്തു. ശ്രീ കെ പി രവീന്ദ്രൻ ,കെ പി മോഹനൻ എന്നിവർ നാരായണ പിഷാരടിയുടെ കൂടെ പ്രവർത്തിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചു. ഈ വർഷത്തെ പല്ലാവൂർ തൃപ്പേക്കുളം ഗുരുദക്ഷിണ അവാർഡ് നേടിയ കൊടകര ശാഖാംഗവും തിമില കലാകാരനുമായ കാവശ്ശേരി കുട്ടികൃഷ്ണനെ അനുമോദിച്ചു. അദ്ദേഹവും അനുമോദനത്തിന് നന്ദി അറിയിച്ചു.
സി പി രാമചന്ദ്ര പിഷാരടി അധ്യക്ഷപ്രസംഗം നടത്തുകയും കേന്ദ്രതീരുമാനങ്ങൾ വിവരിക്കുകയും പ്രവർത്തന പുരോഗതി വിലയിരുത്തുകയും ചെയതു. സെക്രട്ടറി രമ്യാരാധാകൃഷ്ണൻ അവതരിപ്പിച്ച നവംബർ മാസത്തെ റിപ്പോർട്ടും ട്രഷറർ എംപി വിജയൻ അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.വിവിധ വിഷയങ്ങളിലെ ചർച്ചകളിൽ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുത്തു. സമാജത്തിൻ്റെനേതൃത്വത്തിൽ എല്ലാ കൊല്ലവും നടത്താറുള്ള വിനോദയാത്ര നടത്തുന്നതിനെ പറ്റി ചർച്ച ചെയ്തു. വിവിധ കാരണങ്ങളാൽ ജനുവരിയിൽ നടത്താനിരുന്ന വിനോദയാത്രയുടെ ഒരുക്കം പൂർത്തീകരിച്ചിട്ടില്ല എന്നത് വിലയിരുത്തി ഉചിതമായ സമയം നിശ്ചയിച്ച് പിന്നീട് നടത്താൻ തീരുമാനിച്ചു.
കേന്ദ്രത്തിന്റെ തീരുമാനങ്ങൾ പ്രസിഡണ്ടിന്റെ നിർദ്ദേശപ്രകാരം ട്രഷറർ യോഗത്തെ അറിയിക്കുകയും അംഗങ്ങൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു. വരിസംഖ്യ നൽകാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി പിരിച്ചെടുക്കാൻ ട്രഷററെ ചുമതലപ്പെടുത്തി. ഗൃഹനാഥ ജയയുടെ ചേച്ചിയുടെ മകളും കുടുംബവും യോഗത്തിന് എത്തിച്ചേർന്നിരുന്നു. മകൾ ശ്രീലക്ഷമി ഭർതൃമാതാവ് മുത്തോലപുരം മുടക്കാരി പിഷാരത്ത് തുളസി എന്നിവരെ ഗൃഹനാഥൻ അംഗങ്ങൾക്ക് പരിചയപ്പെടുത്തി. ശ്രീമതി തുളസി കൊടകര ശാഖയുടെ യോഗത്തിൽ പങ്കെടുക്കാൻ പറ്റിയതിന്റെ സന്തോഷം എല്ലാവരുമായി പങ്കുവെച്ചു.
കെ.പി മോഹനൻ യോഗത്തിന് എത്തി ചേർന്ന എല്ലാ അംഗങ്ങൾക്കും യോഗം നടത്താൻ സൗകര്യമൊരുക്കി തന്ന ഉണ്ണികൃഷ്ണ പിഷാരോടിക്കും കുടുംബത്തിനും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെക്ഷന് ശേഷം കൃത്യം 4. 45 നു യോഗം അവസാനിച്ചു.