ശാഖയുടെ ഒക്ടോബർ മാസത്തെ കുടുംബയോഗം 22-10-22 ന് ( ശനിയാഴ്ച) 3 PMനു മാപ്രാണത്ത് പുത്തൻ പിഷാരത്ത് മുകുന്ദന്റെ വസതിയിൽ വെച്ച് കൂടി.
ശ്രീമതി പ്രമീള മുകുന്ദന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തി ചേർന്ന എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , ശാഖാ മെമ്പർ പോത്താനി പിഷാരത്ത് അച്ചുത പിഷാരോടി, കലാ സാംസ്ക്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ചന്ദ്രേട്ടൻ എന്ന K V ചന്ദ്രൻ വാര്യർ എന്നിവരുടെ നിര്യാണത്തിലും മൗന പ്രാർത്ഥനയോടെ ആദരാജ്ഞലികൾ അർപ്പിച്ചു.
അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ തന്റെ ആമുഖത്തിൽ സർഗ്ഗോത്സവം 2022 ന്റെ യോഗത്തിലെ വിശദ വിവരങ്ങൾ യോഗത്തിൽ പങ്കു വെച്ചു. 2 പ്രോഗ്രാം ശരിയാക്കി ഗൂഗിൾ വഴി Submitt ചെയ്ത വിവരവും സർഗ്ഗോത്സവം ഭംഗിയായി നടത്തുവാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.
കഴിഞ്ഞ കാലയളവിൽ വിദ്യാഭ്യാസ പുരസക്കാരങ്ങളും മറ്റു അവാർഡുകളും കിട്ടിയ സമുദായ അംഗങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
സെക്രട്ടറി സി.ജി. മോഹനന്റെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.പി. മോഹൻദാസ് തയ്യാറാക്കി അവതരിപ്പിച്ച വരവ് ചിലവും കണക്കുകളും യോഗം പാസ്സാക്കി.
ശാഖയിലെ മുഴുവൻ മെംബർമാരുടെയും കേന്ദ്ര വിഹിതം , തുളസിദളം വരിസംഖ്യ, PE& WS വിഹിതമെന്നിവ കേന്ദ്രത്തിലേക്ക് നൽകിയതായി ട്രഷറർ യോഗത്തിൽ അറിയിച്ചു. സഹകരിച്ച എല്ലാ മെംബർ മാർക്കും ട്രഷററും സെക്രട്ടറിയും പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ശ്രീ രാജൻ പിഷാരോടി 23-10-22 ന് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ശാഖാ ഭാരവാഹികൾ പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചു.
ക്ഷേമനിധി നടത്തി.
ഗുരുവായുർ ഗസ്റ്റ് ഹൗസ് സെക്രട്ടറി രാധാകൃഷണൻ ഗസ്റ്റ് ഹൗസിന്റെ പ്രവർത്തനങ്ങളെ പറ്റിയും , മെംബർമാരുടെ ചർച്ചയിൽ വന്ന എല്ലാ കാര്യങ്ങൾക്കും വിശദീകരണവും നൽകി.
ശ്രീ നന്ദൻ പിഷാരോടി യോഗത്തിന് എത്തി ചേർന്ന എല്ലാവർക്കും പ്രത്യേകിച്ച് കുടുംബയോഗം നടത്തുവാൻ വേണ്ട സൗകര്യങ്ങൾ ചെയ്ത് തന്ന പ്രമീള മുകുന്ദനും നന്ദി പ്രകാശിപ്പിചതോടെ യോഗം 5.45 ന് അവസാനിച്ചു.
സെക്രട്ടറി
പിഷാരോടി സമാജം
ഇരിങ്ങാലക്കുട ശാഖാ .