ഇരിങ്ങാലക്കുട ശാഖയുടെ 2024 നവംബർ മാസത്തെ കുടുംബയോഗം 14/11//24നു 4PMനു മാപ്രാണം പുത്തൻ പിഷാരത്ത് മുകുന്ദൻ്റെ വസതിയിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി പ്രമീളാ മുകുന്ദൻ ഈശ്വര പ്രാർത്ഥന ചൊല്ലി. കുടുംബനാഥൻ പി മുകുന്ദൻ ഏവരെയും സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും , മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ മാസക്കാലയളവിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും, അവാർഡുകൾക്കും ശാഖയുടെ പേരിൽ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. സെക്രട്ടറി സി.ജി. മോഹനൻ അവതരിപ്പിച്ച ശാഖയുടെ കഴിഞ്ഞ മാസ യോഗത്തിൻ്റെ മിനിട്ട്സ് വായിച്ചത് യോഗം പാസ്സാക്കി . ട്രഷറർ കെ.പി. മോഹൻദാസ് അവതരിപ്പിച്ച വരവ്, ചിലവ് കണക്കുളും യോഗം പാസ്സാക്കി .
തുടർ ചർച്ചയിൽ ഗുരുവായൂർ ഗസ്റ്റ് ഹൗസിൻ്റെ Maintenance work കൂടുതൽ കാര്യക്ഷമമായി നടത്തിയാൽ ഗസ്റ്റ് ഹൗസിൽ താമസിക്കുവാൻ വരുന്നവർക്ക് അത് ഗുണകരമാകുമെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ഏകദിന ഉല്ലാസയാത്ര സംഘടിപ്പിക്കുവാൻ വേണ്ട നടപടികൾ ചെയ്യുവാൻ യോഗം സെക്രട്ടറിയെയും, ട്രഷററെയും ചുമതലപ്പെടുത്തി . 14/11/ 24 ന് കൂടിയ മാസ കുടുംബ യോഗ തീരുമാന പ്രകാരം 2025 ലെ കേന്ദ്ര വാർഷികം സമാജത്തിൻ്റെ മറ്റ് ശാഖകൾ സന്നദ്ധത അറിയിച്ചിട്ടില്ലെങ്കിൽ ഇരിങ്ങാലക്കുട ശാഖ 2025ലെ കേന്ദ്ര വാർഷികം നടത്തുവാൻ തയ്യാറാണ് എന്ന വിവരം കേന്ദ്ര ജനറൽ സെക്രട്ടറിയേയും, കേന്ദ്ര പ്രസിഡണ്ടിനെയും അറിയിക്കുവാൻ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.
യോഗത്തിന് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ചെയ്ത് തന്ന കുടുംബനാഥൻ പി മുകുന്ദനും, ശ്രീമതി പ്രമീളാ മുകുന്ദനും , പങ്കെടുത്ത എല്ലാവർക്കും ശ്രീ മുരളി പിഷാരോടി നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 5.00 മണിക്ക് പര്യവസാനിച്ചു