ഇരിങ്ങാലക്കുട ശാഖയുടെ 2025 മാർച്ച് മാസത്തെ കുടുംബ യോഗം 23-3-25നു 4PMനു മാപ്രാണം പുത്തൻ പിഷാരത്ത് ശ്രീഹരികുമാറിൻ്റെ വസതിയിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി സ്മിത ഹരികുമാർ ഈശ്വര പ്രാർത്ഥന ചൊല്ലി. ശാഖയുടെ കമ്മിറ്റി മെംബർമാരെയും , വനിതാ വിങ്ങ് ഭാരവാഹികളെയും, കുടുംബാംഗങ്ങളെയും, ഗൃഹനാഥൻ ശ്രീ ഹരികുമാർ സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റുള്ളവർക്കും, മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ മാസക്കാലയളവിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും, അവാർഡുകൾക്കും ശാഖയുടെ പേരിൽ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. സമസ്ത കേരള വാരിയർ സമാജം കൂടൽ മാണിക്യം കാരയ്മ കഴകം പുന:സ്ഥാപിക്കുന്നതിനുവേണ്ടി കൂടൽ മാണിക്യം ക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പിഷാരോടി സമാജത്തെ പ്രതിനിധികരിച്ച് ശാഖാ പ്രസിഡണ്ടും, സെക്രട്ടറിയും പങ്കെടുത്ത വിവരം യോഗത്തെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വാരിയർ സമാജം എടുക്കുന്ന തീരുമാനങ്ങളോട് പിഷാരോടി സമാജവും സഹകരിച്ച് പ്രവർത്തിക്കുമെന്ന് വാരിയർ സമാജത്തെ കേന്ദ്ര നിർദ്ദേശ പ്രകാരം അറിയിക്കുകയും ചെയ്തു.
അധികം വൈകാതെ അംമ്പലവാസികളുടെ ഒരു കൂട്ടായ്മ്മ ( വാര്യർ, പിഷാരോടി, നമ്പീശൻ , മാരാർ, പൊതുവാൾ തുടങ്ങിയവർ) ഗുരുവായൂരിൽ ചേർന്ന് മുന്നോട്ടുള്ള കൂട്ടായ പ്രവർത്തനത്തിന് വാര്യർ സമാജം നേതൃത്വം നൽകുമെന്ന് വാര്യർ സമാജം ജനറൽ സെക്രട്ടറി അറിയിച്ചിരുന്ന കാര്യവും യോഗത്തിൽ പങ്കുവെച്ചു .
കേന്ദ്ര വാർഷിക നടത്തിപ്പിൻ്റെ കാര്യങ്ങൾ യോഗത്തിൽ പങ്കു വെച്ചു. സെക്രട്ടറി സി.ജി. മോഹനൻ കഴിഞ്ഞ മാസ യോഗത്തിൻ്റെ മിനിട്ട്സ് വായിച്ചത് യോഗം പാസ്സാക്കി. ട്രഷറർ കെ.പി. മോഹൻദാസ് അവതരിപ്പിച വരവ് ചിലവ് കണക്കുകളും യോഗം പാസ്സാക്കി. കേന്ദ്ര വാർഷികം ഭംഗിയായി നടത്തുവാൻ ഇതുവരെ ചെയ്ത കാര്യങ്ങളും ‘ഇനി ബാക്കി ചെയ്യേണ്ട കാര്യങ്ങളെ പറ്റിയും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു
കുടുംബ യോഗത്തിൽ വിചാരിച്ചതിലും കൂടുതൽ മെംബർമാർ എത്തിയത് സന്തോഷകരമായ കാര്യമാണെന്നും, ഇത് കേന്ദ്ര വാർഷികത്തിന് ചുക്കാൻ പിടിക്കുന്ന ഇരിങ്ങാലക്കുട ശാഖയുടെ നേതൃത്വത്തിൽ ഉള്ള സ്വാഗത സംഘത്തിന് പ്രത്യേക ഉർജ്ജം നൽകുമെന്നും സെക്രട്ടറി യോഗത്തിൽ പറഞ്ഞു. കേന്ദ്ര വാർഷികം നടത്തുന്നതിനെപ്പറ്റി പ്രവർത്തനത്തിൽ ഉള്ള ശാഖകൾക്ക് അയച്ചു കത്തിനു ഇതുവരെ രേഖാമൂലം യാതൊരു വിധ അറിയിപ്പും കിട്ടിയിട്ടില്ല എന്ന വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ വീണ്ടും ഒരു Reminder Letter അയക്കുവാൻ യോഗത്തിൽ തീരുമാനമായി. പ്രവർത്തനത്തിൽ ഉള്ള ശാഖാ സെക്രട്ടറിമാർ അവരവരുടെ ശാഖകളിൽ നിന്ന് (ഒരു കോർഡിനേറ്ററിൻ്റെ പേര് നിർദ്ദേശിച്ച് )കേന്ദ്ര വാർഷികത്തിൻ്റെ കാര്യങ്ങൾ അറിയിക്കുവാനും , വാട്ട്സ്പ്പ് ഗ്രൂപ്പ് ഉണ്ടാകുവാനും, ( For easy communication) ആ വിവരം ഇരിങ്ങാലക്കുട ശാഖാ സെക്രട്ടറിയെ അറിയിക്കുവാനും, യോഗത്തിൽ ചർച്ചക്ക് ഒടുവിൽ തീരുമാനമായി.
കേന്ദ്ര വാർഷികം ഭംഗിയായി നടത്തുവാൻ ഇരിങ്ങാലക്കുട ശാഖ എല്ലാ മുൻ ഒരുക്കങ്ങളും, ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്നും, ഏപ്രിൽ ആദ്യവാരത്തിൽ നോട്ടീസ്സ്, ബുക്ക് ലെറ്റ്, സംഭാവനാ കുപ്പൺ ബുക്ക് എന്നിവ പ്രവർത്തനത്തിൽ ഉള്ള ശാഖകളുടെ കോർഡിനേറ്റർമാർക്ക് അയച്ചു കൊടുക്കുവാൻ പറ്റുന്ന രീതിയിൽ അതിൻ്റെ പണികൾ നടന്നു കൊണ്ടിരിക്കുകയാണെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു. ശാഖയിലെ കഴകക്കാരെ ആദരിക്കുന്ന കാര്യം അവരുടെ സൗകര്യവും മറ്റും അവരുമായി ആലോചിച്ച ശേഷം മതിയെന്ന് തീരുമാനമാനിച്ചു.
ശാഖയുടെ വാർഷികം ഏപ്രിൽ മാസം 20നു 3PMനു നമ്പൂതിരിസ് ഓഡിറ്റോറിയത്തിൽ വെച്ച് ഭംഗിയായി നടത്തുവാനും തീരുമാനമായി, വാർഷികത്തിൻ്റെ നടപടിക്രമങ്ങളും മറ്റു് വിവരങ്ങളും യഥാസമയം അംഗങ്ങളെ അറിയിക്കുവാൻ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഇരിങ്ങാലക്കുട ശാഖയുടെ ആതിഥേയത്തിൽ നടത്തപ്പെടുന്ന കേന്ദ്ര വാർഷികത്തിൽ പങ്കെടുക്കുവാനായി ശാഖയിലെ പരിധിയിൽപ്പെടുന്ന ( മാപ്രാണം ഇരിങ്ങാലക്കുട , തൃപ്രയാർ, കാട്ടൂർ, കൊടുങ്ങല്ലൂർ, ചെന്ത്രാപ്പിനി , കൊറ്റനല്ലൂർ ), ദൂരെയുള്ള അംഗങ്ങളും ബന്ധു മിത്രാദികളും നേരത്തെ പ്ലാൻ ചെയ്യണമെന്ന് സെക്രട്ടറി യോഗത്തിൽ ആഭ്യർത്ഥിച്ചു.
തുളസീദളം കലാ സാംസ്കാരിക സമിതിയിലേക്ക് ശാഖയിൽ നിന്നും 3 മെംബർമാരെ( സാന്ദ്രാ രാധാകൃഷ്ണൻ , ആരതി സോമനാഥൻ , മുരളി ബാലെ) എന്നിവരെ നോമിനേറ്റ് ചെയ്ത വിവരവും, 23-3-25 ന് നടന്ന കലാ സമിതിയുടെ ആദ്യ യോഗത്തിൽ മുരളി ബാലെ പങ്കെടുത്ത വിവരങ്ങൾ പങ്കുവക്കുകയും ചെയ്തു . ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്ന അംഗങ്ങളെയും കേന്ദ്ര വാർഷികത്തിൻ്റെ വിവരങ്ങൾ വാട്ട്സ്പ്പ് വഴി അറിയിക്കുവാനം ധാരണയായി.
പരസ്പര സഹായ നിധി നടത്തി. കുടുംബയോഗത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തന്ന ഹരികുമാർ, സ്മിതാ കുടുംബത്തിനും മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ശ്രമതി ദേവി മുകുന്ദൻ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 6.45 ന് പര്യവസാനിച്ചു.
സെക്രട്ടറി
സമാജം
ഇരിങ്ങാലക്കുട ശാഖ.