ഇരിങ്ങാലക്കുട ശാഖയുടെ 2022 മാർച്ചിലെ കുടുബയോഗം 20-03-22ന് ഞായറാഴ്ച പുല്ലൂറ്റ് കൊടുങ്ങല്ലൂർ പുത്തൻ പിഷാരത്ത് മധുവിന്റെ വസതിയിൽ വെച്ച് 3.00 PMനു കൂടി. ശ്രീമതി ജയശ്രീ മധുവിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി ഉഷ ജനാർദ്ദനൻ യോഗത്തിന് എത്തിയവരെ സ്വാഗതം ചെയ്‍തു .
കഴിഞ്ഞ മാസ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.
ഉപക്രമ വാക്കുകളിൽ അദ്ധ്യക്ഷ, പണ്ഡിതരത്നം കെ പി നാരയണ പിഷാരോടി സ്മൃതി ദിനത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തന മേഖലയിലെ ഓർമ്മകൾ പങ്കു വെച്ചു.
വിവിധ മേഖലയിൽ മികവു് തെളിയിക്കുകയും പുരസ്ക്കാരങ്ങൾ നേടുകയും ചെയ്ത അഞ്‌ജലി വാസുദേവൻ, സദനം രാമകൃഷ്ണൻ, വിഘ്നേഷ്, സൗമ്യ എന്നിവർക്ക് ശാഖയുടെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു .
സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അവതരിപ്പിച്ച വരവ്ചിലവ് കണക്കുകളും ചർച്ചക്കുശേഷം യോഗം പാസ്സാക്കി.
ഗുരുവായൂർ ഗസ്റ്റ് ഹൗസ് സെക്രട്ടറി വിവരങ്ങൾ പങ്കു വെച്ചു.
27-02-22 ന് നടന്ന കേന്ദ്ര കമ്മിറ്റി യോഗ വിവരങ്ങൾ സെക്രട്ടറി യോഗത്തിൽ വിശദികരിച്ചു .
2021-22 വാർഷിക പൊതുയോഗം (AGM) 2022 ജൂൺ മാസം 26 ന് നടത്തുവാൻ യോഗത്തിൽ ധാരണയായി.
ക്ഷേമ നിധി നടത്തി.
യോഗം നടത്തുവാൻ വേണ്ട സൗകര്യം ഒരുക്കി തന്ന മധു-ജയശ്രീ കുടുബത്തിനും, പങ്കെടുത്ത എല്ലാവർക്കും രാജൻ പിഷാരോടി നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 5 മണിക്ക് അവസാനിച്ചു .
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ