ഇരിങ്ങാലക്കുട ശാഖയുടെ 2024 ജൂൺ മാസത്തെ കുടുംബയോഗം 23/6/24നു 4PMനു മാപ്രാണം പുത്തൻ പിഷാരം ശ്രീ മുരളി പിഷാരോടിയുടെ വസതിയിൽ വെച്ച് കൂടി. ശ്രീ മുരളി പിഷാരോടി ഈശ്വര പ്രാർത്ഥനയും, സ്വാഗതവും നടത്തിയതോടെ യോഗം ആരംഭിച്ചു .
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ 2/6/24 കൂടിയ പ്രതിനിധി സഭ യോഗത്തിന്റെ വിവരങ്ങൾ യോഗത്തിൽ പങ്കു വെച്ചു . സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച മുൻ യോഗ മിനിട്ട്സും ട്രഷറർ മോഹൻ ദാസ് അവതരിപ്പിച്ച വരവ്, ചിലവ് കണക്കുകളും യോഗം പാസ്സാക്കി.
ശാഖയുടെ വാർഷികവും ഓണാഘോഷവും 2024 സെപ്തംബർ 22 ഞായറാഴ്ച വിവിധ കലാപരിപാടികളോടെ ഭംഗിയായി നടത്തുവാനും അതിൽ പങ്കെടുക്കുവാൻ സമാജം കേന്ദ്ര പ്രതിനിധികളെ ക്ഷണിക്കുവാനും തീരുമാനിച്ചു. വാർഷികത്തിൻ്റെ തുടർ നടപടികൾ ചെയ്യുവാൻ സെക്രട്ടറി, ട്രഷറർ എന്നിവരെ യോഗം ചുമതലപ്പെടുത്തി. കലാപരിപാടികൾ ആസൂത്രണം ചെയ്ത് ഭംഗിയായി നടത്തുവാൻ ശാഖയുടെ ലേഡീസ് വിങ്ങിനെ ചുമതലപ്പെടുത്തി. കലാപരിപാടികളുടെ ഏകോപനത്തിനായി ആരതി സോമനാഥൻ, പുഷ്പ മോഹൻ, മുരളി പിഷാരോടി എന്നിവരെ ചുമതലപ്പെടുത്തി.
പുതിയതായി ഏർപ്പെടുത്തിയ ബിരുദാനന്തര-ബിരുദ അവാർഡുകളിൽ ഹ്യുമാനിറ്റിസ്( ബിരുദ അവാർഡ്)ന് ഇരിങ്ങാലക്കുട ശാഖയുടെ പേരിൽ( 3000/-) രൂപ സ്പോൺസർ ചെയ്യുവാൻ ഇന്ന് കൂടിയ യോഗം അംഗീകാരം നൽകി.
ഈ വർഷം മുതൽ(2024) ശാഖയിലെ അംഗങ്ങളുടെ മക്കൾക്ക് ( L.P., & U.P. SECTION, HIGH SCHOOL, +1,+2, & DEGREE) വരെയുള്ളവർക്ക് സ്ക്കോളർഷിപ്പ് കൊടുക്കുവാനും യോഗം തീരുമാനിച്ചു.
ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ Room Book ചെയ്യുന്ന ഷെയർ ഹോൾഡേഴ്സിന് ഇപ്പോൾ കൊടുക്കുന്ന കൺസഷൻ 15% ത്തിൽ നിന്നും 30% ആക്കി ഉയർത്തിയാൽ കൂടുതൽ ആളുകൾക്ക് നമ്മുടെ ഗസ്റ്റ് ഹൗസിൽ താമസിക്കുവാൻ ഒരു ആകർഷണമുണ്ടാകുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
ക്ഷേമനിധി നടത്തി .
യോഗത്തിന് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ചെയ്ത് തന്ന മുരളി പിഷാരോടി കുടുംബത്തിനും, യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി 6.00 മണിക്ക് യോഗം അവസാനിച്ചു.
സെക്രട്ടറി
സമാജം
ഇരിങ്ങാലക്കുട ശാഖ.