ഇരിങ്ങാലക്കുട ശാഖയുടെ 2024 ജൂലായ് മാസത്തെ കുടുംബയോഗം 21-7-24 നു 4PMനു കാറളം ശ്രീ രാജൻ പിഷാരോടിയുടെ വസതി, ത്രീ ബംഗ്ലാളാവിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ശ്രീകുമാരി മോഹൻ പിഷാരോടി ഈശ്വര പ്രാർത്ഥന ചൊല്ലി. കുടുംബനാഥൻ ശ്രീ രാജൻ പിഷാരോടി യോഗത്തിനു എത്തി ചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ചവർക്കെല്ലാം മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ 2024 സെപ്തംബർ 22 ന് നടത്തുന്ന ശാഖയുടെ വാർഷികത്തിൻ്റെ കാര്യങ്ങളെക്കുറിച്ച് ആശയ വിനിമയം നടത്തി. ഈയിടെ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും, അവാർഡുകൾക്കും ശാഖയുടെ പേരിൽ പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ മിനിട്ട്സും ട്രഷറർ മോഹൻ ദാസ് അവതരിപ്പിച്ച വരവ്, ചിലവ് കണക്കുളും യോഗം പാസ്സാക്കി. 2024-25 വർഷത്തെ വരിസംഖ്യ പിരിവ് ഉർജ്ജിതമായി നടക്കുന്ന കാര്യം ട്രഷറർ യോഗത്തെ അറിയിച്ചു.
ശാഖയുടെ വാർഷികവും ഓണാഘോഷവും 22/9/24 ഞായറാഴ്ച വിവിധ കലാ പരിപാടികളോടെ ഭംഗിയായി നടത്തുന്നതിൻ്റെ ഏകോപന ചുമതലയുള്ള ആരതി സോമനാഥൻ, പുഷ്പ മോഹൻ, മുരളി പിഷാരോടി എന്നിവർ വാർഷികത്തിൽ നടത്തുന്ന കലാപരി പാടികളുടെ ഒരു രൂപ രേഖ തയ്യാറാക്കി കഴിഞ്ഞതായി യോഗത്തെ അറിയിച്ചു. വാർഷികം ഭംഗിയായി നടത്തുന്നതിന് വേണ്ട സാങ്കേതിക കാര്യങ്ങൾ ചെയ്തു വരുന്നുണ്ടെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു.
ശ്രീ രാജൻ പിഷാരോടി PE&WS വഴി നടത്തുന്ന സ്ക്കോളർഷിപ്പുകൾ, അവാർഡുകൾ , വിദ്യാഭ്യാസ ധന സഹായം എന്നിവയെപറ്റി വിശദമായി സംസാരിച്ചു . 11-7-24 ന് ഗുരുവായൂർ ഗസ്റ്റ് ഹൗസ് സെക്രട്ടറി കെ.പി.രവി അയച്ച കത്തിലെ ഉള്ളടക്കം സെക്രട്ടറി യോഗത്തിൽ വിശദമായി അവതരിപ്പിച്ചു. ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ ശാഖയിലെ അംഗങ്ങളുടെ ട്രസ്റ്റ് മെംബർഷിപ്പ് ‘ OYR , തുടങ്ങിയവ update ചെയ്ത് കഴിയുന്നത്ര വേഗത്തിൽ അയച്ചു കൊടുക്കുവാൻ യോഗം ശാഖാ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
യോഗത്തിന് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ചെയ്ത് തന്ന ശ്രീ രാജൻ പിഷാരോടി ,വത്സല രാജൻ കുടുംബത്തിനും, യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും മുരളി പിഷാരോടി നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 6.15 ന് അവസാനിച്ചു.
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ