ഇരിങ്ങാലക്കുട ശാഖ 2022 ജൂലൈ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ ജൂലൈ മാസത്തെ യോഗം 16-07-22 ന് മാപ്രാണo പുത്തൻ പിഷാരത്ത് സോമനാഥന്റെ വസതിയിൽ വെച്ച് 3.00 PMനു കൂടി.

ശ്രീമതി പുഷ്പാ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

ഗൃഹനാഥ ശ്രീമതി ലതാ സോമനാഥൻ യോഗത്തിന് എത്തി ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു.

ശാഖാ മെംബർ മധു പിഷാരോടിയുടെ മാതൃസഹോദരി രമണിപിഷാരാസ്യാർക്കും കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച മറ്റ് സമുദായ അംഗങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു.

അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ ഡിസംബറിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന യുവജനോത്സവം 2022 ൽ ശാഖയിൽ നിന്നുള്ള കലാ പ്രതിഭകളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തണമെന്ന് അഭ്യർത്ഥിച്ചു .

ശാഖാ മെമ്പർ കുമാരി ആരതി സോമനാഥൻ CENTERAL UNIVERSITY OF PUNJAB ൽ നിന്ന് MSC Statistics ൽ 3rd RANK ൽ ഉന്നത വിജയം കരസ്ഥമാക്കിയതിലും ശാഖാ മെമ്പർ ഡോ രാജേന്ദ്രൻ ആനായത്ത് അവർകൾക്ക് VCPLA – 2022 (Viren Chhabra Print Leadership Award) THE HIGHEST HONOUR FOR PERSON IN PRINTING. കിട്ടിയതിലും ശാഖയുടെ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.

കുടാതെ കഴിഞ്ഞ മാസക്കാലയളവിൽ പുരസ്ക്കാരങ്ങൾ കിട്ടിയ സമുദായ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു.

ജൂൺ മാസത്തിൽ നടന്ന ശാഖയുടെ വാർഷികത്തിന്റെ മിനിട്ട്സും പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ചത് യോഗം പാസ്സാക്കി.

ട്രഷറർ മോഹൻദാസ് കെ.പി. തയ്യാറാക്കിയ വാർഷിക പൊതുയോഗത്തിന്റെ വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു.

Msc Statisticsൽ മൂന്നാം റാങ്ക് നേടിയ കുമാരി ആരതി സോമനാഥനെ ശാഖയുടെ വകയായി പാരിതോഷികവും ക്യാഷ് അവാർഡും കൊടുത്ത് ആദരിച്ചു.


10/07/22 ന് സമാജം കേന്ദ്ര പ്രസിഡണ്ട് A രാമചന്ദ്ര പിഷാരോടിയുടെ ഭവനത്തിൽ ചേർന്ന പിഷാരോടി യുവജനോത്സവം 2022ൻറെ പ്രാഥമിക ആലോചനാ യോഗത്തിൽ ചർച്ച ചെയ്ത് എടുത്ത തീരുമാനങ്ങളെ പറ്റി സെക്രട്ടറി വിശദമായി യോഗത്തിൽ അവതരിപ്പിച്ചു . തീരുമാന പ്രകാരം ശാഖയിൽ നിന്ന് ഒരു പ്രോഗ്രാം എങ്കിലും വേണമെന്ന് അറിയിച്ചു . അതനുസരിച്ച് 24/7/22 ന് ആ സ്ഥാന മന്ദിരത്തിൽ കൂടുന്ന യോഗത്തിൽ ശാഖ നടത്തുവാൻ ഉദ്ദേശിക്കുന്ന കലാ പരിപാടികളുടെ ഒരു രൂപരേഖ കൊടുക്കുവാൻ തീരുമാനമായി.

ക്ഷേമനിധി നടത്തി.

ശ്രീ M. G. മോഹനൻ പിഷാരോടി നന്ദി പ്രകാശിപ്പിച്ചതോടെ മീറ്റിങ്ങ് 5.00 മണിക്ക് അവസാനിച്ചു.

സി.ജി.മോഹനൻ .
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ

 

1+

Leave a Reply

Your email address will not be published. Required fields are marked *