2025 ലെ കേന്ദ്ര വാർഷികത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ഇരിങ്ങാലക്കുട ശാഖ ഭാരവാഹികളും കേന്ദ്ര ഭാരവാഹികളും കൂടി നടത്തിയ സംയുക്തയോഗ റിപ്പോർട്ട്.
19-01-25 നു ഇരിഞ്ഞാലക്കുട ശാഖ ഭാരവാഹികളും കേന്ദ്ര പ്രസിഡണ്ടും , ജനറൽ സെക്രട്ടിയും യോഗത്തിൽ സംബന്ധിച്ചു. വാർഷികം നടത്തുവാൻ വേണ്ടിയുള്ള ഓഡിറ്റോറിയം ബുക്ക് ചെയ്ത വിവരം ശാഖാ സെക്രട്ടറി അറിയിച്ചു.
വാർഷികം നടത്തുവാൻ വരുന്ന ചിലവുകളുടെ ഒരു കരട് ബജറ്റ് ശാഖാ സെക്രട്ടറി യോഗത്തിൽ അവതരിപ്പിച്ചു. ഫണ്ട് സമാഹരണത്തെപ്പറ്റിയും , മറ്റ് തയ്യാറെടുപ്പുകളെക്കുറിച്ചും വിശദമായി തന്നെ ചർച്ച ചെയ്തു.
കേന്ദ്ര വാർഷികം ഭംഗിയായി നടത്തുവാൻ മറ്റ് ശാഖകളിലെ പ്രസിഡണ്ട് , സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി വിപുലമായ ഒരു സംഘാടക സമിതി രൂപീകരിക്കുവാൻ തീരുമാനിച്ചു.
ഇരിങ്ങാലക്കുട ശാഖക്ക് പുറമെ മറ്റ് ശാഖകളും കലാസാംസ്കാരിക പരിപാടികൾ നടത്തുവാൻ തയ്യാറാണെങ്കിൽ വാർഷികം രാവിലെ 9.30 മുതൽ രാത്രി 8 മണി വരെയാകാമെന്ന് ചർച്ചക്ക് ഒടുവിൽ ധാരണയായി.
അടുത്ത സംയുക്ത കേന്ദ്ര ഭരണ സമിതിയിൽ 2025 ലെ കേന്ദ്ര വാർഷിക നടത്തിപ്പിന്റെ ഒരു രൂപ രേഖ തയ്യാറാക്കി അവതരിപ്പിക്കുവാൻ ശാഖാ സെക്രട്ടറിയോട് കേന്ദ്ര പ്രസിഡണ്ട് നിർദ്ദേശിച്ചതിൻ പ്രകാരം കേന്ദ്ര ഭരണസമിതിയിൽ അവതരിപ്പിക്കാമെന്ന് ശാഖ സെക്രട്ടറി സമ്മതിച്ചു.
യോഗത്തിൽ പങ്കെടുത്ത കേന്ദ്ര പ്രസിഡണ്ടിനും, ജനറൽ സെക്രട്ടറിക്കും , മറ്റും കമ്മിറ്റിയംഗങ്ങൾക്കും, യോഗത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്ത് തന്ന പുഷ്പാ മോഹനൻ കുടുംബത്തിനും ശ്രീ മുരളി പിഷാരോടി നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 5.30 മണിക്ക് അവസാനിച്ചു.
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ