ഇരിങ്ങാലക്കുട ശാഖയുടെ 2022 ജനുവരി മാസത്തെ ഭരണസമിതി യോഗം Google meet വഴി 23/01/22 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 4.00 മണിക്ക് പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി.
ശ്രീമതി റാണി രാധാകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു .
യോഗത്തിന് എത്തി ചേർന്ന എല്ലാ കമ്മറ്റിമെമ്പർമാരെയും സെക്രട്ടറി സ്വാഗതം ചെയ്‍തു.
കഴിഞ്ഞ ഒരു മാസക്കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങൾക്കും മറ്റു പരേതർക്കും ആദരാഞ്ജലികൾ അർപ്പിച്ചു.
ഉപക്രമ പ്രസംഗത്തിൽ അദ്ധ്യക്ഷ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ശാഖയുടെ Online meetingൽ കൂടുതൽ മെമ്പർമാർ പങ്കെടുത്തതിൽ സന്തോഷം രേഖപ്പെടുത്തി.
സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച വരവ്, ചിലവ് കണക്കുകളും യോഗം പാസ്സാക്കി.
2022 ജനുവരി മാസത്തിൽ പ്ലാൻ ചെയ്തിരുന്ന ഒരു ദിവസത്തെ ഉല്ലാസ യാത്ര കോവിഡ് വ്യാപനം അതിവേഗത്തിൽ തുടരുന്നതിന്നാൽ മെംബർമാരുടെ അഭിപ്രായം പരിഗണിച്ച് തൽക്കാലം മാറ്റിവക്കുന്നതായി സെക്രട്ടറി യോഗത്തെ അറിയിച്ചു.
2022 ജനുവരി മാസം ️ മുതൽ പുതിയ ക്ഷേമനിധി തുടങ്ങിയ വിവരവും, ഇരിങ്ങാലക്കുട ശാഖയുടെ സെൻസസ് ഡാറ്റ 97 ശതമാനത്തിൽ അധികം പേരും പൂരിപ്പിച്ചു നൽകി കഴിഞ്ഞു എന്ന സന്തോഷ വാർത്തയും സെക്രട്ടറി യോഗത്തെ അറിയിച്ചു. കേന്ദ്ര കമ്മിറ്റി അനുവദിച്ച സമയ പരിധിക്കുള്ളിൽ (31/1/2022) ശാഖയിലെ മുഴുവൻ മെമ്പർമാരുടേയും വിവരങ്ങൾ നൽകുമെന്നും ഇത് ശാഖക്ക് അഭിമാർഹമായ നേട്ടമാണെന്നും സെക്രട്ടറി യോഗത്തെ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ എല്ലാ മെംബർമാരും, കുടുംബാഗങ്ങളും വളരെയധികം ജാഗ്രത പുലർത്തണമെന്നും , എതു വിധത്തിലുള്ള സഹായവും ആവശ്യമാണെങ്കിൽ ആ വിവരം സെക്രട്ടറിയെ അറിയിക്കണമെന്നും യോഗത്തെ ഓർമ്മപ്പെടുത്തി .
ശ്രീ മോഹനൻ പിഷാരോടി നന്ദി പ്രകാശിപ്പിച്ചത്തോടെ യോഗം 5.30 മണിക്ക് അവസാനിച്ചു.
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ