ഇരിങ്ങാലക്കുട ശാഖ വ്യദ്ധ സദനത്തിന് അരിയും ,പലവ്യഞ്ജനങ്ങളും, പച്ചക്കറികളും നൽകി

ഇരിങ്ങാലക്കുട പിഷാരോടി സമാജം ശാഖ കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം സാന്ത്വന ഫണ്ടിൽ നിന്നും മാപ്രാണം കുഴിക്കാട്ടുകോണം സാകേതം (വ്യദ്ധ സദനം)സേവാനിലയത്തിലേക്ക് ഒരു ചാക്ക് അരിയും ,പലവ്യഞ്ജനങ്ങളും, പച്ചക്കറികളും 30-05-21ന് നൽകുകയുണ്ടായി.

തദവസരത്തിൽ ശാഖാ സെക്രട്ടറി സി ജി മോഹനനും , തുളസീദളം മാനേജരും ഇരിങ്ങാലക്കുട ശാഖാ അംഗവുമായ പി മോഹനനും സന്നിഹിതരായിരുന്നു .

കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങായിട്ടാണ് ഈ പ്രവർത്തനം

ഈ സൽപ്രവർത്തിയിൽ പങ്കാളികളായ എല്ലാ ശാഖാ അംഗങ്ങൾക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.

സെക്രട്ടറി /സമാജം
ഇരിങ്ങാലക്കുട /ശാഖ .

0

Leave a Reply

Your email address will not be published. Required fields are marked *