ഇരിങ്ങാലക്കുട ശാഖ 2025 ഫിബ്രുവരി മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ 2025 ഫിബ്രുവരി മാസത്തെ കുടുംബ യോഗം 22-2-25നു 4 PMനു ഇരിങ്ങാലക്കുട PWD OFFICE ന് സമീപത്തുള്ള നമ്പൂതിരിസ് കോളെജിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ശ്രീകുമാരി മോഹൻ ഈശ്വര പ്രാർത്ഥന ചൊല്ലി. ശാഖയുടെ കമ്മിറ്റി മെംബർമാരെയും , വനിതാ വിങ്ങ് ഭാരവാഹികളെയും വൈസ് പ്രസിഡണ്ട് V ‘ P. രാധാകൃഷണൻ സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റുള്ളവർക്കും , മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ മാസക്കാലയളവിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും, അവാർഡുകൾക്കും അഭിനന്ദനങ്ങൾ അറിയിച്ചു. 2025 ലെ കേന്ദ്ര വാർഷികം ഇരിങ്ങാലക്കുട ശാഖ നടത്തുവാൻ തീരുമാനിച്ചതിൻ്റെ വിശദ വിവരങ്ങളും
9-2-25 ന് കേന്ദ്ര സംയുക്ത ഭരണ സമിതിയിൽ ചർച്ച ചെയ്ത കാര്യങ്ങളും യോഗത്തിൽ പങ്കുവെച്ചു.

സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച മുൻ യോഗ മിനിട്ട്സ് യോഗം പാസ്സാക്കി . ട്രഷറർ കെ.പി. മോഹൻദാസ് വരവ്, ചിലവ് കണക്കുകൾ അവതരിപ്പിച്ചതും യോഗം പാസ്സാക്കി. 2025 ലെ കേന്ദ്ര വാർഷിക ഒരുക്കങ്ങളിലേക്ക് ഇതുവരെ ചെയ്ത കാര്യങ്ങൾ സെക്രട്ടറി യോഗത്തിൽ പങ്കു വെച്ചു.

1) പ്രവർത്തനത്തിൽ ഉള്ള എല്ലാ ശാഖകളുടെ പ്രസിഡണ്ട് , സെക്രട്ടറിമാർക്കും , കേന്ദ്ര വാർഷികത്തിൻ്റെ വിവരങ്ങൾ കത്ത് മുഖേന തപാൽവഴിയും, നേരിട്ടും അറിയിച്ചുട്ടുണ്ട്.
2) ശാഖകൾ നടത്തുവാൻ ഉദ്ദേശിക്കുന്ന കലാപരിപാടികൾക്ക് എത്ര സമയം വേണ്ടി വരും, എത്ര പേർ വാർഷികത്തിൽ പങ്കെടുക്കും എന്നതിൻ്റെ ഒരു ഏകദേശ രൂപ രേഖ മാർച്ച് 31-ാം തിയ്യതിക്കുള്ളിൽ ഇരിങ്ങാലക്കുട ശാഖാ സെക്രട്ടറിയെ അറിയിക്കുവാനും, കൂടാതെ ശാഖകൾക്ക് വിതരണത്തിന് ആവശ്യമായ നോട്ടീസ്, ബുക്ക് ലെറ്റ് , സംഭാവന കുപ്പൺ എന്നിവ എത്ര എണ്ണം വീതം ആവശ്യമുണ്ടാകും എന്നതിൻ്റെ കണക്കും മാർച്ച് 31 ന് ഉള്ളിൽ അറിയിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വാർഷിക നടത്തിപ്പ് സംബന്ധമായ ആശയ വിനിമയത്തിന് സമാജം കേന്ദ്ര പ്രസിഡണ്ട് , ജനറൽ സെക്രട്ടറി, സ്വാഗത സംഘം മെംബർമാർ, വിവിധ ശാഖാ പ്രസിഡണ്ട്മാർ , സെക്രട്ടറിമാർ, ഇരിങ്ങാലക്കുട ശാഖാ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി 2025 കേന്ദ്ര വാർഷികം എന്ന വാട്ട്സ്പ്പ് ഗ്രൂപ്പ് തുടങ്ങുവാൻ തീരുമാനിച്ചു.

ഇരിങ്ങാലക്കുട ശാഖ വാർഷികം 2025 ഏപ്രിൽ 20 ഞായറാഴ്ച നടത്തുവാൻ തീരുമാനിച്ചു. ശാഖയുടെ 9 പ്രതിനിധി അംഗങ്ങളെ തിരഞ്ഞെടുത്തു . അവരുടെ പേരും അഡ്രസ്സും കേന്ദ്ര ജനറൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കുവാൻ യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി.

യോഗത്തിൽ വേണ്ട സൗകര്യങ്ങൾ ചെയ്ത് തന്ന നമ്പൂതിരിസ് മാനേജ്മെൻ്റിനും, റാണി രാധാകൃഷ്ണനും മുരളി പിഷാരോടി നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 6.30 മണിക്ക് പര്യവസാനിച്ചു
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖാ

0

Leave a Reply

Your email address will not be published. Required fields are marked *