പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഫിബ്രുവരി മാസത്തെ കുടുംബയോഗം 19-02-23 ഞായറാഴ്ച 3 PMനു ശ്രീ. രാജൻ പിഷാരോടിയുടെ വസതിയായ കാറളം THREE BUNGLOWS ൽ വെച്ച് ശ്രീമതി മായാ സുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടി.
ശ്രീമതി ഗിരിജാ മോഹൻദാസിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
കുടുംബനാഥൻ യോഗത്തിന് എത്തിചേർന്ന എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായാംഗങ്ങൾക്കും മൺമറഞ്ഞ മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.
അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ ഉപക്രമ പ്രസംഗത്തിൽ യോഗത്തിൽ കൂടുതൽ പേർ പങ്കെടുത്തതിൽ സന്തോഷം രേഖപ്പെടുത്തി. ഇരിങ്ങാലക്കുട ശാഖയുടെ വാർഷികം ഏപ്രിൽ 9നു നല്ല രീതിയിൽ നടത്തുവാൻ എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു.
കഴിഞ്ഞ മാസക്കാലയളവിൽ നമ്മുടെ സമൂദായത്തിൽ ഉള്ള പ്രതിഭകൾക്ക് ലഭിച്ച പുരസ്ക്കാരങ്ങൾക്കും അവാർഡുകൾക്കും ശാഖയുടെ പേരിൽ പ്രത്യേകം അഭിനന്ദനം അറിയിച്ചു.
സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീ. കെ.പി. മോഹൻദാസ് തയ്യാറാക്കിയ വരവ് ചിലവ് കണക്കുകളും യോഗം പാസ്സാക്കി.
ശാഖാ വാർഷികത്തിന്റെ ഒരുക്കങ്ങളെ പറ്റി സെക്രട്ടറി വിശദമായി വിവരിച്ചു. തുടർന്നുള്ള ചർച്ചയിൽ വാർഷികത്തിന് സമാജം കേന്ദ്ര കമ്മിറ്റി ഭാരവാഹികളെയും ഇരിങ്ങാലക്കുട മുൻസിപ്പൽ വാർഡ് കൗൺസിലർമാരെയും ക്ഷണിക്കുവാൻ തീരുമാനിച്ചു. വാർഷികത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന കലാ പരിപാടികളുടെ എകദേശ രൂപ രേഖ തയ്യാറാക്കി. തിരുവാതിരക്കളിയുടെയും മറ്റും പ്രാക്ടിസ് തുടങ്ങിയതായി ലേഡിസ് വിങ്ങ് പ്രസിഡണ്ട് യോഗത്തെ അറിയിച്ചു.
ക്ഷേമ നിധി നടത്തി.
യോഗത്തിന് വേണ്ട സൗകര്യങ്ങൾ ചെയ്തു തന്ന ആതിഥേയനും കുടുംബത്തിനും യോഗത്തിൽ പങ്കെടുത്തവർക്കും ശ്രീ. വേണുഗോപാൽ നന്ദി രേഖ പ്പെടുത്തിയതോടെ യോഗം 5.45 p.m. ന് സമാപിച്ചു
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ