ഇരിങ്ങാലക്കുട ശാഖയുടെ ഡിസംബർ മാസത്തെ കുടുംബയോഗം 16-12-23 ന് ( ശനിയാഴ്ച) രാവിലെ 11.00 മണിക്ക് മാപ്രാണം പുത്തൻ പിഷാരത്ത് പി. മുകുന്ദന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി പ്രമീള മുകുന്ദൻ നിലവിളക്ക് കൊളുത്തി ഈശ്വര പ്രാർത്ഥന നടത്തിയതോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ പി. മുകുന്ദൻ യോഗത്തിന് എത്തിയ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. തന്റെ മക്കളും , മരുമകളും പേരകുട്ടികളും വിദേശത്തു നിന്നും നാട്ടിൽ എത്തിയ സാഹചര്യത്തിൽ സമാജം കുടുംബാംഗങ്ങളെ അവർക്ക് നേരിൽ കാണാൻ ഒരു അവസരം ഈ കുടുംബ യോഗത്തിലൂടെ സാധിച്ചതിൽ മുകുന്ദൻ സന്തോഷം രേഖപ്പെടുത്തി.
കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ ഡിസംബർ 14 ന് നാരായണീയ ദീനം ഭംഗിയായി കാറളത്ത് വെച്ച് ആഘോഷിച്ചതിൽ സന്തോഷം രേഖപ്പെടുത്തി. നാരായണീയ ദീനം ആചരിക്കുവാൻ വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് തന്ന രാജൻ-വത്സല , മോഹൻദാസ്-ഗിരിജാ കുടുംബങ്ങൾക്ക് ശാഖയുടെ പേരിൽ പ്രസിഡണ്ട് പ്രത്യേകം നന്ദി രേഖപ്പെടുത്തി.
സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച കഴിഞ്ഞ മാസ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ മോഹൻ ദാസ് അവതരിപ്പിച്ച വരവ്, ചിലവ് കണക്കുകളും യോഗം പാസ്സാക്കി.
ഡിസംബർ 29, 30 തിയ്യതികളിൽ സമാജവും, PEWS & PPTDT യും ചേർന്ന് ഗുരുവായുർ ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തുന്ന ദ്വിദിന ക്ലാസ്സിന്റെ വിശദമായ വിവരങ്ങൾ യോഗത്തിൽ സെക്രട്ടറി അറിയിച്ചു. ശാഖയിൽ നിന്നും 2 കുട്ടികൾ പ്രോഗ്രാമിൽ പങ്കെടുക്കുന്ന വിവരവും, കുട്ടികൾക്ക് താമസം ഭക്ഷണം എന്നിവ എർപ്പാട് ചെയ്ത വിവരവും യോഗത്തെ അറിയിച്ചു.
ഈ കുടുംബയോഗത്തിൽ 50 പേർ പങ്കെടുത്തതിൽ പ്രസിഡണ്ടും, സെക്രട്ടറിയും സന്തോഷവും നന്ദിയും രേഖപ്പെടുത്തി. ഗുരുവായൂർ ഗസ്റ്റ് ഹൗസ് ജോ: സെക്രട്ടറി പി. മോഹനൻ തന്റെ വാക്കുകളിൽ ഇരിങ്ങാലക്കുട ശാഖയുടെ പ്രവർത്തനം( ചിട്ടയായി എല്ലാമാസവും കുടുംബ യോഗങ്ങൾ, വരിസംഖ്യ പിരിവ്, കേന്ദ്ര നിർദ്ദേശങ്ങൾ താമസം വിനാ നടപ്പാക്കി , ആ വിവരങ്ങൾ യഥാസമയം മെംബർ മാരെ അറിയിക്കുക, കാരുണ്യ വർത്തനങ്ങൾ ചെയ്യുക എന്നിവയിൽ) മറ്റ് ശാഖകളെക്കാൾ വളരെ മുന്നിൽ ആണെന്ന് അഭിപ്രായപ്പെട്ടു.
യോഗത്തിൽ അതിഥിയായെത്തിച്ചേർന്ന ഗുരുവായൂർ ശാഖാ സെക്രട്ടറി രവിന്ദ്രൻ ഇരിങ്ങാലക്കുട ശാഖയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നതിനെ പറ്റി പ്രശംസിച്ച് സംസാരിച്ചു.
ക്ഷേമ നിധി നടത്തി.
യോഗത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ചെയ്ത് തന്ന മുകുന്ദൻ, പ്രമീള കുടുംബത്തിനും, യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും പി. മോഹനൻ നന്ദി രേഖ പ്പെടുത്തിയതോടെ മീറ്റിങ്ങ് 12.45 ന് അവസാനിച്ചു.
സെക്രട്ടറി
സമാജം
ഇരിങ്ങാലക്കുട ശാഖ