ഇരിങ്ങാലക്കുട ശാഖയുടെ 24-ാമത് വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട ശാഖയുടെ 24-ാമത് വാർഷിക പൊതുയോഗം 22-9-24 ഞായറാഴ്ച ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ ഇരിങ്ങാലക്കുട നമ്പൂതിരിസ് ഇൻസ്റ്റിറ്റൂട്ട് ഓഡിറ്റോറിയത്തിൽ വെച്ച് കൂടി.

രാവിലെ 8.30 മണിക്ക് വിഷ്ണു സഹസ്രനാമ ജപത്തോടെ വാർഷികത്തിന് തുടക്കം കുറിച്ചു , തുടർന്ന് മാലകെട്ട് മത്സരവും നടന്നു. ശാഖാ ജോ: സെക്രട്ടറി പി. മോഹനൻ അംഗങ്ങളെയും കുടുബാംഗങ്ങളെയും, കൂടാതെ വിശിഷ്ട അതിഥികളായ കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ ബഹു.ശ്രീ സി.കെ. ഗോപി അവർകളെയും , കൗൺസിലർ ശ്രീമതി സ്മിതാ കൃഷ്ണകുമാർ , സമാജം കേന്ദ്ര പ്രസിഡണ്ട് ശ്രീഹരി കൃഷ്ണ പിഷാരോടി , സമാജം ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാർ, മുംബൈ മുൻ ശാഖാ സെക്രട്ടറി ശ്രീ. പി. വിജയൻ എന്നിവരെയും സ്വാഗതം ചെയ്തു .

കുമാരി സ്വാതി മുകുന്ദൻ  ഈശ്വര പ്രാർത്ഥന ചൊല്ലി, കൂടൽ മാണിക്യം ചെയർമാൻ അഡ്വ സി.കെ. ഗോപിയും മറ്റു വിശിഷ്ടാതിഥികളും ചേർന്ന് ദീപം തെളിയിച്ചതോടെ വാർഷിക പൊതു യോഗത്തിന് തുടക്കമായി. കൂടൽ മാണിക്യം ചെയർമാൻ അഡ്വ സി.കെ. ഗോപി ഉദ്ഘാടന പ്രസംഗത്തിൽ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചും ഇന്നത്തെ നമ്മുടെ രാജ്യത്തെ സാമ്പത്തിക യാഥാർഥ്യത്തെ കുറിച്ചും , സമാജത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു . തുടർന്ന് വാർഡ് കൗൺസിലർ ശ്രീമതി സ്മിതാ കൃഷ്ണകുമാർ സമാജം ഇരിങ്ങാലക്കുട ശാഖ ചെയ്യുന്ന സൽപ്രവൃത്തികളെ പ്രശംസിച്ച് സംസാരിച്ചു. പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കുള്ള സ്ക്കോളർഷിപ്പ് വിതരണം , ചികിത്സാ സഹായം, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ധനസഹായം, മരണാനന്തര ധനസഹായം എന്നിവയെ കുറിച്ച് സംസാരിച്ചു.

അദ്ധ്യക്ഷ ശ്രീമതി മായാ സുന്ദരേശ്വരൻ തൻ്റെ ഭാഷണത്തിൽ ശാഖ നടത്തി വരുന്ന ഓരോ പ്രവർത്തനങ്ങളെ പറ്റി സംസാരിച്ചു. ശാഖാ ആദ്യമായി നടപ്പിലാക്കിയ സ്ക്കോളർഷിപ്പ് കൊടുക്കുന്നത് വളരെ സന്തോഷം നിറഞ്ഞ കാര്യമാണെന്നും, ശാഖയിൽ ജോലി ചെയ്യുന്ന യുവതി യുവാക്കളാണ് സ്ക്കോളർഷിപ്പ് സ്പോൺസർ ചെയ്തതെന്നും അദ്ധ്യക്ഷ എടുത്ത് പറഞ്ഞു. അവർക്ക് ശാഖയുടെ പ്രത്യേക അഭിനന്ദനങ്ങളും അറിയിച്ചു. കൂടാതെ PE&WS പുതിയതായി തുടങ്ങിയ ഹ്യുമാനിറ്റിസ് അവാർഡ് ശാഖ സ്പോൺസർ ചെയ്ത കാര്യവും അറിയിച്ചു.

കേന്ദ്ര പ്രസിഡണ്ട് തൻ്റെ പ്രസംഗത്തിൽ ഇരിങ്ങാലക്കുട ശാഖയുടെ പ്രവർത്തനം ഏറ്റവും നല്ല രീതിയിൽ നടക്കുന്നതിലും, കേന്ദ്ര കമ്മിറ്റി മീറ്റിങ്ങിൽ ഇരിങ്ങാലക്കുട ശാഖയുടെ പ്രാതിനിധ്യം എപ്പോഴും ഉണ്ടാകാറുണ്ടെന്നും പറഞ്ഞു. ശാഖ നടപ്പിലാക്കിയ വിദ്യാഭ്യാസ സ്ക്കോളർഷിപ്പ് ഏറ്റവും ഉചിതമായ തീരുമാനം ആണെന്നും എടുത്ത് പറഞ്ഞു.

ജനറൽ സെക്രട്ടറി കെ. പി. ഗോപകുമാർ കേന്ദ്ര കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ യഥാസമയം ശാഖാ മെംബർ മാരിൽ എത്തിക്കുകയും അവരുടെ അഭിപ്രായങ്ങൾ കേന്ദ്രത്തെ അറിയിക്കുകയും ചെയ്യുന്ന കാര്യത്തിൽ ഇരിങ്ങാലക്കുട ശാഖാ എന്നും മുന്നിൽ ആണെന്ന് പറഞ്ഞു. വരിസംഖ്യ പിരിവിലും സമാജത്തിൻ്റെ വിഭാഗങ്ങളിലേക്ക് ഉള്ള വിഹിതം യഥാ സമയം എത്തിച്ച് കൊടുക്കുന്ന ശാഖകളിൽ ഒന്നാമത് ഇരിങ്ങാലക്കുട ശാഖയാണെന്ന് എടുത്ത് പറഞ്ഞു. കേന്ദ്ര വാർഷികത്തിൽ ശാഖയിൽ നിന്നും കൂടുതൽ മെംബർ എത്തിചേരണമെന്നും പറയുകയുണ്ടായി .

പി. വിജയൻ തൻ്റെ ഭാഷണത്തിൽ ഇരിങ്ങാലക്കുട ശാഖയുടെ പ്രവർത്തനം മികവുറ്റ താണെന്നും, ചാരിറ്റി വഴി നടത്തുന്ന സൽപ്രവൃത്തികളെയും, വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ശാഖകളിൽ ഒന്നാണ് ഇരിങ്ങാലക്കുടയെന്നും പറഞ്ഞു.

തുടർന്ന് 80 വയസ്സിനു മുകളിൽ ആദരിക്കുന്ന ചടങ്ങിൽ നമ്മുടെ ശാഖാ അംഗവും, ഇപ്പോൾ മാപ്രാണത്ത് താമസിക്കുന്ന ആലത്തൂർ പിഷാരത്ത് ഉണ്ണികൃഷ്ണ പിഷാരോടിയെ കേന്ദ്ര പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു.

10, 12, ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖയിലെ വിദ്യാർത്ഥികളെ പാരിതോഷികവും ക്യാഷ് അവാർഡും കൊടുത്ത് ആദരിച്ചു. തുടർന്ന് ശാഖ നടപ്പിൽ വരുത്തിയ വിദ്യാർത്ഥികൾക്കുള സ്ക്കോളർ ഷിപ്പിൻ്റെ വിതരോണൽഘാടനം കേന്ദ്ര പ്രസിഡണ്ട് നിർവ്വഹിച്ചു. ശാഖയിൽ പഠിക്കുന്ന LP Section മുതൽ ഡിഗ്രി വരെയുള്ള 15 വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്പ് നൽകി.

സെക്രട്ടറി സി.ജി. മോഹനൻ അവതരിപ്പിച്ച 22 -23 വാർഷികത്തിൻ്റെ മിനിട്ട്സും, 23-24 ലെ പ്രവർത്തന റിപ്പോർട്ടും സദസ്സ് കയ്യടിച്ച് പാസ്റ്റാക്കി. ട്രഷറർ കെ. പി. മോഹൻദാസ് തയ്യാറാക്കിയ 2023-24 വർഷത്തെ വരവ് ചിലവ് കണക്കുകൾ യോഗം പാസ്സാക്കി .

തുടർന്നു ശാഖയുടെ ലേഡീസ് വിങ്ങിൻ്റെ നേതൃത്വത്തിൽ കലാ പരിപാടികൾക്ക് തുടക്കമായി. വനിതകൾ ചേർന്നു തിട്ടപ്പെടുത്തിയ കൈക്കൊട്ടികളി നിറഞ്ഞ സദസ്സ് ആനന്ദ ലഹരിയോടെ വരവേറ്റു. യുവതികൾ ഒരുക്കിയ ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക്കു ഡാൻസ്, ക്ലാസ്സിക്കൽ ഡാൻസ്, ഓണപ്പാട്ട്കൾ, കവിതാ പാരായണം സിനിമാ പാട്ടുകൾ എന്നിവ സദസ്സിലെ ആബാലവൃദ്ധം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

അഞ്ച് വയസ്സിന് താഴെയുള്ള രണ്ട് കുട്ടികളുടെ ഡാൻസ്, പാട്ട് എന്നിവ തികച്ചും വ്യതസ്ഥമായി കാണികൾക്ക് അനുഭവപ്പെട്ടു. പ്രതീക്ഷിച്ചതിലും കൂടുതൽ അംഗങ്ങളും കുടുംബാംഗങ്ങളും യോഗത്തിന് എത്തിയത് സദസ്സിന് മാറ്റ് കൂട്ടി . ഉച്ചക്ക് വിഭവ സമൃദമായ സദ്യക്കു ശേഷം വീണ്ടും പരിപാടികൾ സ്റ്റേജിൽ അരങ്ങേറി.

ലേഡിസിൻ്റെ മുസിക്കൽ ചെയർ , തംബോല ഫാമിലി ഗെയിസ് എന്നിവയും നടത്തപ്പെട്ടു .

സമാജം ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരനും , PE&WS ട്രഷറർ ശ്രീ രാജൻ പിഷാരോടിയും ചേർന്ന് കലാ പ്രതിഭകൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.

വാർഷികത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും, വിശിഷ്ട വ്യക്തികളായ കൂടൽ മാണിക്യം ചെയർമാൻ ബഹു: അഡ്വ ശ്രീ സി.കെ. ഗോപി അവർകൾക്കും, വാർഡ് കൗൺസിലർ ശ്രീമതി സ്മിതാ കൃഷ്ണകുമാറിനും , കേന്ദ്ര പ്രസിഡണ്ട് ഹരികൃഷ്ണ പിഷാരോടിക്കും ജനറൽ സെക്രട്ടറി കെ.പി. ഗോപകുമാറിനും , ശ്രീ. പി. വിജയൻ അവർകൾക്കും, മറ്റും യോഗത്തിന് വേണ്ട ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ ചെയ്ത് തന്ന നമ്പൂതിരിസ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെൻ്റിനും, പ്രഭ ലൈറ്റ് & സൗണ്ട് , സ്വാദിഷ്ടമായ സദ്യ തയ്യാർ ചെയ്ത് തന്ന വൃന്ദാവൻ കാറ്ററിങ്ങ് സർവിസസ്സ് ഇരിങ്ങാലക്കുടക്കും, സദ്യ സ്പോൺസർ ചെയ്ത മഹൽ വ്യക്തിക്കും, മറ്റ് വിധത്തിൽ സ്പോൺസർ ചെയ്ത നല്ലവരായ സമാജം കുടുംബാംഗങ്ങൾക്കും VP രാധാകൃഷ്ണൻ നന്ദിരേഖപ്പെടുത്തി. ദേശീയ ഗാനത്തിനുശേഷം 4.30 മണിക്ക് വാർഷിക പൊതു യോഗത്തിന് സമാപ്തമായി .
സി. ജി. മോഹനൻ
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ.

Click below link to view photos of the event in gallery.

https://samajamphotogallery.blogspot.com/2024/09/2024.html

1+

Leave a Reply

Your email address will not be published. Required fields are marked *