ഇരിങ്ങാലക്കുട ശാഖയുടെ വാർഷിക പൊതുയോഗം ഇരിങ്ങാലക്കുട C.K.K.M സ്കൂളിൽ വെച്ച് 26-06-22 ന് രാവിലെ മെമ്പർമാരുടെ രജിസ്ട്രേഷനോടുകൂടി ആരംഭിച്ചു. ദീപ പ്രോജ്ജ്വലനവും വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ വിഷ്ണു സഹസ്രനാമജപവും, നാരായണീയ പാരായണവും നടന്നു.
തുടർന്ന് നടന്ന മാലകെട്ട് മത്സരത്തിൽ ശ്രീമതി ശ്രീകുമാരി മോഹനനും, ശ്രീമതി ഇന്ദിര നന്ദനും വിജയികളായി.
9.30 AMന് ഈശ്വര പ്രാർത്ഥനയോടെ പൊതുയോഗം ആരംഭിച്ചു. ശ്രീ P മോഹനൻ യോഗത്തിന്റെ അദ്ധ്യക്ഷ ശാഖാ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവരെയും യോഗത്തിലെ മുഖ്യാതിഥി ശ്രീമതി സോണിയ ഗിരി (ബഹു : ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർ പേഴ്സൺ), വാർഡ് കൗൺസിലർ സിജു യോഹന്നാൻ, ആൽഫാ പാലിയേറ്റീവ് ഇരിങ്ങാലക്കുട യൂണിറ്റു് പ്രതിനിധികളായ തോംസൺ, രാധ ടീച്ചർ, തുളസിദളം മാനേജർ ശ്രീ R P രഘുനന്ദനൻ എന്നിവരേയും യോഗത്തിന് എത്തിയ അംഗങ്ങളേയും സ്വാഗതം ചെയ്തു. ശ്രീ പി മോഹനൻ, ശ്രീമതി സോണിയ ഗിരിയുടെയും വാർഡ് കൗൺസിലറുടെയും പ്രവർത്തന മേഖലയെ പറ്റി സദസ്സിലുള്ളവർക്ക് പരിചയപ്പെടുത്തി. അതുപോലെ പാലിയേറ്റീവ് പ്രതിനിധികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റിയും വിശദമായി തന്നെ അവതരിപ്പിച്ചു .
കഴിഞ്ഞ കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് അന്തരിച്ച പ്രമുഖ വ്യക്തികൾക്കും അനുശോചനം രേഖപ്പെടുത്തി.
അദ്ധ്യക്ഷ തന്റെ ഉപക്രമ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനം നല്ല ഉത്സാഹത്തോടെ നടക്കുന്നുണ്ടെന്നും , കേന്ദ്ര ഓഫീസും ഗുരുവായൂർഗസ്റ്റ് ഹൗസ് ദേവധേയം ഓഡിറ്റോറിയവും മോടി പിടിപ്പിക്കുവാൻ വേണ്ട സാമ്പത്തിക സഹായം ചെയ്തു തന്ന രേഖാ മോഹൻ ഫൗണ്ടേഷൻ സാരഥി മോഹനകൃഷ്ണന്റെ സൽ പ്രവൃത്തിയെയും , ലോകമെമ്പാടുമുളള പിഷാരോടി കുടുബാംഗങ്ങൾക്ക് സമുദായത്തിലെ വാർത്തകൾ എത്തിക്കുന്ന വെബ് സെറ്റ് Team ന്റെ പ്രവർത്തിയെയും അഭിനന്ദിച്ചു
ശ്രീമതി സോണിയ ഗിരി , സിജു യോഹന്നാൻ, ശാഖാ പ്രസിഡണ്ട് , രഘുനന്ദനൻ, തോംസൺ , രാധാ ടീച്ചർ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു
മുഖ്യാതിഥിയെ അദ്ധ്യക്ഷ പൊന്നാടയും ഫലകവും നൽകി ആദരിച്ചു . അതുപോലെ വാർഡു കൗൺസിലർ , പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രതിനിധികൾ, തുളസിദളം മാനേജർ എന്നിവരേയും പൊന്നാടയും ഫലകവും നൽകി ബഹുമാനിച്ചു .
മുഖ്യാതിഥി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അംഗസംഖ്യയിൽ കുറവാണെങ്കിലും ക്ഷേത്ര പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന പിഷാരോടി സമുദായം നടത്തുന്ന സൽപ്രവൃത്തികളെ പ്രശംസിച്ചു. വാർഡ് കൗൺസിലറും സമുദായത്തിന്റെ വിവിധ മേഖലയിലെ പ്രവർത്തനം എടുത്ത് പറഞ്ഞു.
പാലിയേറ്റീവ് പ്രതിനിധികൾ അവർ ചെയ്ത് കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ പറ്റി വളരെ വിശദമായി സംസാരിച്ചു. തൃശൂർ ജില്ലയിൽ എവിടെയാണെങ്കിലും ഫോൺ വഴി വിവരം പാലിയേറ്റീവ് കെയർ യൂണിറ്റിൽ അറിയിച്ചാൽ അവരുടെ സേവനം യാതൊരു പ്രതിഫലവും ഇല്ലാതെ ചെയ്യുന്നതാണെന്ന് യോഗത്തെ അറിയിച്ചു. രോഗികളുടെ ചികിത്സക്ക് ആവശ്യമായ മരുന്നുകളും മറ്റും വാങ്ങുന്നതിന് ഇരിങ്ങാലക്കുട ശാഖ ചെയ്ത ധനസഹായം വളരെ ഉപകാരപ്രദമായിരുന്നെന്നും ഒറ്റക്കോ, കുടുംബസഹിതമോ പാലിയേറ്റീവ് കെയർ യുണിറ്റിലേക്ക് ധനസഹായം ചെയ്യുവാൻ താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണമെന്നും അവർ അഭ്യർത്ഥിച്ചു .
തുടർന്ന് തുളസീദളം മാനേജർ ശ്രീ രഘുനന്ദനൻ തന്റെ വാക്കുകളിൽ വളരെ ഉർജ്ജസ്വലമായി പ്രവർത്തിക്കുന്ന ശാഖയെയും, സാന്ത്വന പ്രവൃത്തികളെയും പ്രകീർത്തിച്ചു.
സെക്രട്ടറി അവതരിപ്പിച്ച 2021-22 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അവതരിപ്പിച്ച ഒരു വർഷത്തെ ഓഡിറ്റ് ചെയ്തു കിട്ടിയ വരവ്, ചിലവ് കണക്കുകളും യോഗം ഐകകണ്ഠ്യേന പാസ്സാക്കി.
PET 2000 പെൻഷൻ ഫണ്ടിനെപ്പറ്റി P മോഹനൻ സദസ്സിൽ ഉള്ളവർക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന 20 വ്യക്തികൾക്ക് മാസം തോറും 2000 രൂപ വെച്ച് പെൻഷൻ കൊടുക്കുന്ന ഈ പദ്ധതിയിലേക്ക് ശാഖാ മെംമ്പർമാർ ഉദാരമായ സംഭാവനകൾ നൽകുവാൻ മുന്നോട്ട് വരണമെന്ന് ആഭ്യർത്ഥിച്ചു.
11 മണി മുതൽ ശാഖയിലെ കലാപ്രതിഭകൾ ഒരുക്കിയ കലാവിരുന്നിന് ശ്രീമതി എ തുളസിയുടെ കവിതാപാരായണത്തോടെ ആരംഭമായി. തുടർന്ന് ഉഷ ജനാർദ്ദനൻ, ജയശ്രീ മധു, മധു എന്നിവരുടെ ഗാനാലാപനങ്ങൾ അരങ്ങേറി. ചന്ദ്രികാ ബാലകൃഷണൻ ഗ്രൂപ്പിന്റെ(മായാ സുന്ദരേശ്വരൻ, ഉഷ ജനാർദ്ദനൻ, ജയശീ മധു, ദേവി മുകുന്ദൻ) ഭക്തി ഗാനസുധ വളരെ ഹൃദ്യമായിരുന്നു.
ഉച്ചഭക്ഷണത്തിനു ശേഷം കലാപരിപാടികൾ പുനരാംരഭിച്ചു. P മോഹനൻ നേതൃത്വം നൽകി അവതരിപ്പിച്ച കടംകഥയും, കുസൃതി ചോദ്യങ്ങളും സദസ്സിൽ വളരെയധികം ആവേശം ഉണ്ടാക്കി.
തുടർന്ന് 2021-22 വർഷത്തെ വിദ്യാഭ്യാസ പാരിതോഷികവും, ക്യാഷ് ആവാർഡും PE&WS ട്രഷറർ രാജൻ പിഷാരോടിയും, സെക്രട്ടറിയും ചേർന്നു കൃഷ്ണക്കും, ശ്രേയ കൃഷ്ണനും നൽകി.
ശ്രീ V P രാധാകൃഷണനും, സി.ജി. മോഹനനും ചേർന്ന് വാർഷികത്തിന്റെ അവസാന ഇനമായ തംബോല ഗെയിം നടത്തിയത് മെംബർമാരിലും കുടുംബാംഗങ്ങളിലും വളരെയധികം സന്തോഷം ഉളവാക്കി.
കലാ പരിപാടികളിലും മറ്റ് ഇനങ്ങളിലും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ശ്രീ വി പി രാധാകൃഷ്ണന്റെ നന്ദി പ്രകടനത്തിനു ശേഷം ദേശീയ ഗാനാലാപനത്തോടെ വാർഷികം അവസാനിച്ചു.
സെക്രട്ടറി
ഇരിങ്ങാലക്കുട ശാഖ.
To view the photos of the event, pl click on the Gallery link below.
https://samajamphotogallery.blogspot.com/2022/06/2022.html