ഇരിങ്ങാലക്കുട ശാഖ വാർഷിക പൊതുയോഗം 2020-21

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2020-21 വർഷത്തെ വാർഷിക പൊതുയോഗം (A G M) 17/10/21 ഞായറാഴ്ച മാപ്രാണത്ത് പുത്തൻ പിഷാരത്ത്  സി ജി മോഹനന്റെ വസതിയിൽ വെച്ച്  3 PM നു കൂടി. ശക്‌തമായ മഴയിലും വിചാരിച്ചതിലും കൂടുതൽ മെമ്പർമാരും, കുടുംബാംഗങ്ങളും യോഗത്തിൽ സന്നിഹിതരായിരുന്നു.

കുമാരി അനുശ്രീയുടെ ഈശ്വര പ്രാർത്ഥനയോടെ മീറ്റിങ്ങ് തുടങ്ങി.

യോഗത്തിന് എത്തിയ എല്ലാവരെയും ഗൃഹനാഥൻ സ്വാഗതം ചെയ്‍തു . ശ്രീ ഉണ്ണികൃഷ്ണ പിഷാരോടിയും ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരനും ചേർന്ന് ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു.

നമ്മെ വിട്ടു പിരിഞ്ഞ സമുദായാംഗങ്ങളുടെയും പ്രമുഖ രാഷ്ട്രിയ ,സമുദായിക കലാ സാംസ്കാരിക പ്രവർത്തകരുടയും അടുത്ത സമയത്തുണ്ടായ മഴക്കെടുതിയിൽ മരണപ്പെട്ടവരുടെയും ആത്മശാന്തിക്കു വേണ്ടി അനുശോചനം രേഖപ്പെടുത്തി.

അദ്ധ്യക്ഷ പ്രസംഗത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ കോവിഡ് കാലത്തും കഴിഞ്ഞ വർഷവും ശാഖയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നതിൽ സന്തോഷം രേഖപ്പെടുത്തി. കേന്ദ്ര കമ്മിറ്റിയുടെ എല്ലാ പ്രവർത്തന മേഖലയിലും ഇരിങ്ങാലക്കുട ശാഖ പിന്തുണ നൽകിയും ശാഖയുടെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് കഴിയുന്ന സാമ്പത്തിക സഹായം ചെയ്തും വരുന്ന കാര്യം യോഗത്തെ അറിയിച്ചു. വെബ്സൈറ്റ് യുവ ചൈതന്യം ഒരുക്കിയ കർക്കിടക മാസത്തിലെ രാമായണ പാരായണം, ഈ വർഷത്തെ വസന്തോത്സവം, ഒമ്പത് ദിവസത്തെ നവരാതി പ്രോഗ്രാം എന്നിവ വളരെയധികം ജനശ്രദ്ധ പിടിച്ച് പറ്റിയെന്നും കലാ പ്രതിഭകളുടെ തിളക്കമാർന്ന പ്രകടനം ലോകത്തിന് മുന്നിൽ എത്തിച്ച വെബ്സൈറ്റ് യുവ ചൈതന്യം അണിയറ പ്രവർത്തകർക്കും പ്രോഗ്രാം സ്പോൺസർ ചെയ്ത ഭരതം എന്റർടൈൻമെന്റ്നും യോഗം പ്രത്യേക നന്ദി രേഖപ്പെടുത്തി.

സമാജം ആസ്ഥാന മന്ദിരം നവീകരിച്ച രേഖ ഫൌണ്ടേഷന്റെ സാരഥി ശ്രീ മോഹനകൃഷ്ണന്റെ സൽ പ്രവർത്തിയെ പ്രത്യേകം അഭിനന്ദിച്ചു.

കഴിഞ്ഞ AGM ന്റെ മിനുറ്റ്‌സും  2020-21 വർഷത്തെ സെക്രട്ടറിയുടെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അവതരിപ്പിച്ച വരവ് ചിലവ് കണക്കുകളും യോഗം പാസ്സാക്കി.

2021-22 വർഷത്തെ കേന്ദ്ര, PE & WS, തുളസീദളം എന്നിവയുടെ വിഹിതം കേന്ദ്രത്തിലേക്ക് നൽകിയതായി ട്രഷറർ യോഗത്തെ അറിയിച്ചു.

2021-23 വർഷത്തെക്കുള്ള ശാഖയുടെ  ഭരണ സമിതിയെയും, ലേഡീസ് വിങ്‌ ഭാരവാഹികളെയും കൂടാതെ കേന്ദ്ര പ്രതിനിധി മെംബർമാരെയും യോഗം തിരഞ്ഞെടുത്തു .

ശാഖയിലെ SSC, Degree, P G തുടങ്ങിയവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രണവ് പ്രശാന്ത്(SSC), ശ്രുതി മനിഷ്(M Com)എന്നിവർക്ക് പരിതോഷികവും , ക്യാഷ് അവാർഡും കൊടുത്ത് അഭിനന്ദിച്ചു. മാത്തമാറ്റിക്സ് സയൻസിൽ ഡോക്ടറേറ്റ്(Phd) ലഭിച്ച Dr. നാരായണൻ P A ക്കും പ്രസാർ ഭാരതിയുടെ ഡയറക്ടറേറ്റ് സെൻട്രൽ ഓഡീഷൻ ബോർഡ് ഡൽഹിയുടെ മോഹിനിയാട്ടം വിഭാഗത്തിൽ A”GRADE” ലഭിച്ച യുവ നർത്തകി സാന്ദ്രാ ആർ പി ഷാരോടിക്കും ശാഖയുടെ വകയായി പൊന്നാടയണിയിച്ചും പാരിതോഷികം നൽകിയും അഭിനന്ദിച്ചു.

ശാഖ ചെയ്യുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് കാലത്ത് മാപ്രാണം കുഴിക്കാട്ടുകോണം OLD AGE HOMEലെ അന്തേവാസികൾക്ക് ഒരു മാസത്തേക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ വാങ്ങി കൊടുത്ത വിവരവും ശാഖയിലെ ഒരു അംഗത്തിന് സഹായനിധി ഫണ്ടിൽ നിന്നും ചികിത്സാ സഹായം ലഭ്യമാക്കിയതും യോഗത്തെ അറിയിച്ചു.

കേന്ദ്ര PE & WS നടപ്പാക്കി വരുന്ന PET 2000 പെൻഷൻ പദ്ധതിയെപ്പറ്റിയും ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസിയെ കുറിച്ചും വിശദമായ ചർച്ച നടത്തി. നമ്മുടെ ശാഖയിൽ നിന്ന് പെൻഷൻ ഫണ്ടിലേക്ക് സംഭാവന നൽകിയ വിവരം സെക്രട്ടറി യോഗത്തെ അറിയിച്ചു. കൂടാതെ പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെ യോഗത്തിന് പരിചയപ്പെടുത്തി. കോവിഡ് കാലത്ത് ആരോഗ്യ മേഖലയിൽ ആതുര സേവനം നടത്തി കൊണ്ടിരിക്കുന്ന പിഷാരോടി സമുദായത്തിലെ ഡോക്ടർമാർ, നേഴ്സ്മാർ മറ്റ് വിഭാഗത്തിൽ ഉള്ളവർക്ക് യോഗം നന്ദി അറിയിച്ചു.

ഈയിടെ സപ്തതി ആഘോഷിച്ചശ്രീ M. G. മോഹനൻ പിഷാരോടിക്ക് യോഗം ആശംസകളും , അഭിനന്ദനങ്ങളും കൈമാറി.

ശാഖയുടെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുവാൻ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന കേന്ദ്ര പ്രസിഡണ്ട് ശ്രീ രാമചന്ദ്രൻ പിഷാരോടിക്കും , ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണനും യോഗം നന്ദി പ്രകാശിപ്പിച്ചു.

നന്ദി പ്രകടനത്തിൻ്റെ ഭാഗമായി ശ്രീ രാധാകൃഷ്ണൻ വാർഷിക പൊതുയോഗത്തിൽ വന്ന് വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കു വെച്ച ബഹുമാനപ്പെട്ട മെംബർമാരോടും കുടുബാംഗങ്ങളോടും കൂടാതെ വാർഷികത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്ന സി ജി മോഹനൻറെ കുടുബത്തോടുള്ള കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി .

ദേശിയഗാന ആലാപനത്തോടെ യോഗം 6.00 മണിക്ക് അവസാനിച്ചു

സി ജി മോഹനൻ
സെക്രട്ടറി / ഇരിങ്ങാലക്കുട ശാഖാ

Click here to see  Photos of the Event

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 2021-23 വർഷത്തേക്കുള്ള പുതിയ ഭരണ സമിതി
—————————————————–
1)പ്രസിഡണ്ട് – ശ്രീമതി മായാ സുന്ദരേശ്വരൻ -ഇരിങ്ങാലക്കുട
2)വൈസ് പ്രസിഡണ്ട് – V. P. രാധാകൃഷ്ണൻ – ഇരിങ്ങാലക്കുട
3)സെക്രട്ടറി – സി ജി മോഹനൻ, മാപ്രാണം
4) ജോ. സെക്രട്ടറി – P. മോഹനൻ , മാപ്രാണം
5) ട്രഷറർ – മോഹൻദാസ് K. P., കാറളം

കമ്മിറ്റി അംഗങ്ങൾ
———————————
1)M. G. മോഹനൻ പിഷാരോടി – താണിശ്ശേരി
2)രാമചന്ദ്രൻ -തൃപ്രയാർ
3)ഉണ്ണിരാജ് – ഇരിങ്ങാലക്കുട
4)മനീഷ് മോഹൻ – മാപ്രാണം
5)റാണി രാധാകൃഷ്ണൻ – ഇരിങ്ങാലക്കുട
6) ലതാ സോമൻ – മാപ്രാണം
7) ഇന്റണെൽ ഓഡിറ്റർ – രാജൻ പിഷാരോടി, കാറളം
===========================

ലേഡീസ് വിങ്‌ ഭാരവാഹികൾ (2021-23) വർഷത്തേക്ക്
1) പ്രസിഡണ്ട് – പുഷ്പാ മോഹൻ, മാപ്രാണം
2) വൈസ് പ്രസിഡണ്ട്- ശ്രീകുമാരി മോഹൻ – താണിശ്ശേരി
3) സെക്രട്ടറി – ശ്രുതി മനീഷ്, മാപ്രാണം
4) ജോ. സെക്രട്ടറി – ദേവി മുകുന്ദൻ, ഇരിങ്ങാലക്കുട
കമ്മിറ്റി അംഗങ്ങൾ
5)വത്സലാ രാജൻ , കാറളം
6)പ്രീത ഉണ്ണികൃഷ്ണൻ, ഇരിങ്ങാലക്കുട
7)രാജി ഭാസ്കർ, ഇരിങ്ങാലക്കുട
8)ഗിരിജ മോഹൻദാസ്, കാറളം
9)പ്രമീള മുകുന്ദൻ, മാപ്രാണം
10)ജയശ്രീ മധു, കൊടുങ്ങല്ലൂർ
കോർഡിനേറ്റർ മായാ സുന്ദരേശ്വരൻ – ഇരിങ്ങാലക്കുട
=========================
കേന്ദ്ര പ്രതിനിധി സഭയിലെക്ക് നോമിനേറ്റ് ചെയതവർ
1)ഉണ്ണിരാജ്
2)രാജൻ പിഷാരോടി
3)V. P. രാധാകൃഷ്ണൻ
4)M. G. മോഹനൻ പിഷാരോടി
5)ശ്രുതി മനീഷ്
6)മോഹൻദാസ് K. P.
7)P. മോഹനൻ
ശാഖാ പ്രസിഡന്റ്‌ , സെക്രട്ടറി എന്നിവർ സ്ഥിരം ക്ഷണിതാക്കൾ ആണ് .
=====================

0

Leave a Reply

Your email address will not be published. Required fields are marked *