ഗുരുവായൂർ ശാഖയുടെ ഒക്ടോബർ മാസത്തെ Exe. കമ്മിറ്റി യോഗം 16-10-22 നു നാലു മണിക്ക് ഗുരുവായൂർ സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് നടന്നു.
കൃത്യം 4 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.
സെക്രട്ടറിയുടെ സ്വാഗത പ്രസംഗത്തിന് ശേഷം എല്ലാവരും ചേർന്ന് മൗന പ്രാർത്ഥന നടത്തി യോഗത്തിന് തുടക്കം കുറിച്ചു. അടുത്തിടെ അന്തരിച്ച സമുദായാംഗങ്ങളുടെ ആത്മാവിന് നിത്യശാന്തി നേർന്നു.
ഉയർന്നു വരുന്ന കലാ-സാംസ്കാരിക-വിദ്യാഭ്യാസ പ്രതിഭകളെ അഭിനന്ദിച്ചു, അനുമോദിച്ചു.
അദ്ധ്യക്ഷ പ്രസംഗത്തിൽ ഡിസംബറിൽ നടക്കുന്ന സർഗ്ഗോത്സവം 22 ൽ താല്പര്യമുള്ള കലാപ്രതിഭകൾ നേരിട്ട് സമീപിച്ചെങ്കിലും ഇതുവരെയും ആരും മുന്നോട്ട് വന്നിട്ടില്ലെന്നറിയിച്ചു. ഇക്കാര്യത്തിൽ ഒന്ന് കൂടി പര്യാലോചിച്ച് ഉടൻ ഒരു തീരുമാനം എടുക്കുവാൻ അഭ്യർത്ഥിച്ചു.
സമാജത്തിൽ അംഗങ്ങളായവരുടെയും അല്ലാത്തവരുടെയും ഒരു സമഗ്ര ലിസ്റ്റ് ഡയറക്ടറി ആയി പുസ്തക രൂപത്തിൽ പ്രിന്റ് ചെയ്യുന്നതിനെപ്പറ്റി ആലോചിച്ചു, അടുത്ത യോഗത്തിൽ തീരുമാനം എടുക്കുവാൻ നിശ്ചയിച്ചു.
സമാജ പ്രവർത്തനങ്ങൾ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുവാൻ എല്ലാ അംഗങ്ങളും ഉഷാറായി പ്രവർത്തിക്കണമെന്ന് സെക്രട്ടറിയും ആവശ്യപ്പെട്ടു.
യോഗം ശ്രീ രവിയുടെ നന്ദി പ്രകാശനത്തോടെ 5 മണിക്ക് അവസാനിച്ചു.