ഗുരുവായൂർ ശാഖയുടെ മാർച്ച് മാസ ഭരണസമിതിയോഗം 10-03-2024നു പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ ഭവനത്തിൽ കൂടി. ശ്രീമതി നിർമ്മലയുടെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. സെക്രട്ടറി ഏവർക്കും സ്വാഗതമാശംസിച്ചു.
ഈയിടെ അന്തരിച്ച സമുദായാംഗങ്ങൾക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തി.
തുടർന്ന് അദ്ധ്യക്ഷ ഗുരുവായൂർ ശാഖയുടെ വാർഷിക പൊതുയോഗം കൂടേണ്ടതിനെപ്പറ്റി അറിയിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വാർഷിക പൊതുയോഗം മാർച്ച് 31നു രാവിലെ 10 മണിക്ക് ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് കൂടുവാൻ തീരുമാനിച്ചു. അതിനുള്ള ഒരുക്കങ്ങൾ നടത്തുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.പൊതുയോഗത്തിൽ ശാഖയിലെ സീനിയർ മെമ്പർമാരെ(75 വയസ്സിന് മുകളിലുള്ളവരെ) ആദരിക്കുവാൻ തീരുമാനിച്ചു. കൂടാതെ ഗുരുവായൂർ ദേവസ്വം അവാർഡ് ലഭിച്ച കൃഷ്ണകുമാറിനെ(കൃഷ്ണനാട്ടം സംഗീതം) ആദരിക്കുവാനും തീരുമാനിച്ചു.
സെക്രട്ടറി മുൻ യോഗ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.വരവ് ചിലവ് കണക്കുകൾ വാർഷിക പൊതുയോഗത്തിൽ അവതരിപ്പിക്കാമെന്ന് ട്രഷറർ രാജലക്ഷ്മി യോഗത്തെ അറിയിച്ചു.
തുടർന്ന് ശാഖ നടത്തി വരുന്ന പരസ്പര സഹായ നിധി നറുക്കെടുപ്പ് നടത്തി. വാർഷിക പൊതുയോഗത്തിലേക്കുള്ള ചിലവുകൾ, വിഭവസമൃദ്ധമായ ഭക്ഷണം അടക്കം ശാഖ ഫണ്ടിൽ നിന്നും നടത്തുവാൻ തീരുമാനിച്ചു. കേന്ദ്ര ഭാരവാഹികളെ ക്ഷണിക്കുവാൻ സെക്രട്ടറിയേയും ഭക്ഷണ കാര്യങ്ങൾ ഒരുക്കുവാൻ പ്രസിഡണ്ടിനെയും യോഗം ചുമതലപ്പെടുത്തി. 5.30PM നു യോഗം പര്യവസാനിച്ചു.