ഗുരുവായൂർ ശാഖ 2023-24 വർഷ വാർഷിക പൊതുയോഗം

ഗുരുവായൂർ ശാഖയുടെ 2023-24 വർഷത്തെ വാർഷിക പൊതുയോഗം 31-03-24 നു 10.30 AM നു ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് കൂടി.

ഭദ്രദീപം കൊളുത്തി കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടി പൊതുയോഗം ഉദ്‌ഘാടനം ചെയ്തു. ശ്രീരേഖ അഭിലാഷിന്റെ പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു.

സെക്രട്ടറി എംപി രവീന്ദ്രൻ യോഗത്തിൽ സന്നിഹിതരായ അംഗങ്ങൾ, വിശിഷ്ടാതിഥികളായ കേന്ദ്ര പ്രസിഡണ്ട്, കോ ഓർഡിനേറ്റർ മാപ്രാണം മോഹനൻ, ഗസ്റ്റ് ഹൌസ് സെക്രട്ടറി കെ പി രവി, എ പി ഗോപി തുടങ്ങിയവരെയും ഹൃദ്യമായി സ്വാഗതം ചെയ്തു.

കഴിഞ്ഞ ഒരു വർഷക്കാലയളവിൽ അന്തരിച്ച ശാഖാ അംഗങ്ങൾക്കു അനുശോചനം രേഖപ്പെടുത്തി.

തുടർന്ന് കേന്ദ്ര പ്രസിഡണ്ട് ആർ ഹരികൃഷ്ണ പിഷാരോടി ഗുരുവായൂർ ശാഖയുടെ പ്രവർത്തനങ്ങൾ വേണ്ട വിധം നടത്തിക്കൊണ്ടു പോകുന്നതിൽ ചാരിതാർത്ഥ്യം അറിയിച്ചു. ഇപ്പോഴത്തെ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ നല്ല നിലയിലാണെന്നും ഭാവിയിൽ പുതുതലമുറ ഭാരവാഹിത്വം ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ട് വരണമെന്നും ആഹ്വാനം ചെയ്തു. മേഖലാ കോ ഓർഡിനേറ്റർ സി ജി മോഹൻ സ്വതസിദ്ധമായ ശൈലിയിൽ സമാജ പ്രവർത്തനങ്ങൾ എങ്ങനെയാവണം എന്ന് വിശദീകരിച്ചു. ശാഖ മുൻ കാലങ്ങളിൽ നിന്നും വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും യോഗങ്ങളിലെ ഹാജർ നില കുറവായതും, മാസാ മാസങ്ങളിലെ യോഗങ്ങളിൽ പുരുഷ പ്രാതിനിധ്യം മെച്ചപ്പെടുത്തണമെന്നും, കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും ഉറപ്പായും പങ്കെടുക്കണമെന്നും, സാമ്പത്തിക സ്ഥിതി എങ്ങിനെ മെച്ചപ്പെടുത്താമെന്നും, ഭാവി പ്രവർത്തനങ്ങൾ എങ്ങിനെ മുമ്പോട്ട് കൊണ്ട് പോകണം എന്നും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി വേണ്ടത് ചെയ്യാൻ ശ്രമിക്കണമെന്നും പറഞ്ഞു.

ഗസ്റ്റ് ഹൌസ് സെക്രട്ടറി രവി ഗുരുവായൂർ ശാഖാ അംഗങ്ങൾ ഗസ്റ്റ് ഹൌസ് പ്രവർത്തനത്തിൽ സഹകരിക്കണെമന്നും റൂം ബുക്കിങ്ങിന് നാട്ടുകാരുടെയും മറ്റുള്ളവരുടെയും സഹായം തേടി സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്താൽ മാത്രമേ നമുക്ക് പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും, മറ്റു സമുദായ സംഘടനകളെ വെച്ച് നോക്കുമ്പോൾ നമ്മുടെ പ്രവർത്തനങ്ങൾ തുലോം പിന്നിലാണെന്നും, മുന്നോട്ട് വരുവാൻ ഊർജ്ജ്വസ്വലരായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു.

തുടർന്ന് ശാഖാ പ്രസിഡണ്ട് ഐ പി വിജയലക്ഷ്മി നടപ്പു വർഷത്തെ ശാഖാ പ്രവർത്തനങ്ങളെ പറ്റി ചുരുക്കം വാക്കുകളിൽ വിശദീകരിച്ചു. പുതു തലമുറ അടുത്ത പൊതുയോഗത്തിൽ സ്ഥാനമേറ്റ് ശാഖപ്രവർത്തനങ്ങളിൽ മുന്നോട്ട് വന്ന് പ്രവര്തിക്കണെമന്നും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് ശാഖയിലെ 75 വയസ്സിനു മുകളിലുള്ളവരെ ആദരിച്ചു. കൃഷ്ണനാട്ടം കലാകാരൻ ശ്രീ കൃഷ്ണകുമാറിനെയും ആദരിച്ചു. തന്റെ അറുപതാം വയസ്സിൽ ഡിഗ്രി കരസ്ഥമാക്കിയ നളിനി ശ്രീകുമാറിന്റെയും ആദരിച്ചു.

നളിനി ശ്രീകുമാർ, നാരായണ പിഷാരോടി, അരവിന്ദ പിഷാരോടി തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ
നടത്തി.

സെക്രട്ടറി എം പി രവീന്ദ്രൻ യോഗത്തിൽ സന്നിഹിതരായ 52 അംഗങ്ങൾക്കും വിശിഷ്ടാതിഥികൾക്കും വേദി ഒരുക്കി തന്ന ഗസ്റ്റ് ഹൌസ് ഭാരവാഹികൾക്കും ഹാൾ നടത്തുന്ന സുനിൽ പിഷാരോടി, കവളപ്പാറക്കും നന്ദി രേഖപ്പെടുത്തി, രണ്ടര മണിയോടെ യോഗം പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *