ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും സെപ്റ്റംബർ 10 നു 3PMനു ഇടപ്പള്ളിയിലുള്ള ശാഖ വൈസ് പ്രസിഡണ്ട് ശ്രീമതി അനിത രവീന്ദ്രന്റെ വസതി അനിലതയിൽ വച്ച് നടന്നു. ഗൃഹനാഥ അനിത രവീന്ദ്രൻ ഭദ്രദീപം കൊളുത്തിയതിനു ശേഷം വാശിയേറിയ മാലകെട്ടു മത്സരം നടന്നു. യുവാക്കളുടെ സാന്നിദ്ധ്യം മത്സരത്തിന് മാറ്റുകൂട്ടി. തുടർന്ന് ഉഷ നാരായണന്റെ നാരായണീയ പാരായാണത്തോടെ യോഗ നടപടികൾ ആരംഭിച്ചു. ഗൃഹനാഥ എല്ലാവരെയും സ്വാഗതം ചെയ്തു. ഈ കഴിഞ്ഞ മാസം നമ്മെ വിട്ടു പിരിഞ്ഞ സമുദായംഗങ്ങൾക്ക് വേണ്ടി ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി. പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കഴിഞ്ഞ മാസത്തെ റിപ്പോർട്ട് വായിച്ചു പാസാക്കി. ഖജാൻജി രാധാകൃഷ്ണൻ ത്രൈമാസ കണക്കു അവതരിപ്പിച്ചു. കൂടാതെ യോഗത്തിൽ 2023 – 2024 വാർഷിക വരിസംഖ്യ അംഗങ്ങളിൽ നിന്നും സ്വീകരിക്കുകയുണ്ടായി. ഇനിയും നൽകാനുള്ളവർ എത്രയും നേരത്തെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു.
ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ചേരാനെല്ലൂർ പിഷാരത്ത് സി പി രാധാകൃഷ്ണൻ മെമ്മോറിയൽ പത്താം ക്ലാസ് അവാർഡ് – കുമാരി വിസ്മയ വേണുഗോപാൽ, ചേരാനെല്ലൂർ പിഷാരത്ത് പത്മ പിഷാരസ്യാർ മെമ്മോറിയൽ പ്ലസ് – 2 ക്ലാസ് അവാർഡ് – കുമാരി ശ്രീലക്ഷ്മി സന്തോഷ്, എളംകുളം കൃഷ്ണപ്പിഷാരോടി മെമ്മോറിയൽ അവാർഡ് – കുമാരി ഗായത്രി എന്നിവർക്ക് നൽകി. അവാർഡുകൾ ഏറ്റു വാങ്ങിയതിന് ശേഷം ഏവരും മറുപടി നൽകുകയുണ്ടായി. തുടർന്ന് ശാഖ അംഗമായ അനുറാം തന്റെ പത്നി ഗായത്രിയെ യോഗത്തിൽ പരിചയപ്പെടുത്തി. ഓണത്തോടനുബന്ധിച്ച പ്രതിമാസയോഗം കൂടി ആയതിനാൽ അംഗങ്ങൾ ഓണം പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. ജ്യോതി സോമചൂഢൻ, ശാലിനി രഘുനാഥ്, ശ്രീലക്ഷ്മി രാജേഷ് എന്നിവർ ഓണപ്പാട്ടുകൾ പാടിയപ്പോൾ, കുമാരി ഹരിത രാധാകൃഷ്ണൻ, അനന്യ പിഷാരോടി എന്നിവർ നൃത്തം അവതരിപ്പിച്ചു. കൂടാതെ അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളിയും നടന്നു.
ശാഖയിലെ പുതിയ ക്ഷേമനിധി തുടങ്ങി. ക്ഷേമനിധിയുടെ ചീഫ് കോഓർഡിനേറ്റർ ആയി ശ്രീമതി പ്രീതി ദിനേശിനെ ചുമതലപ്പെടുത്തി. ക്ഷേമനിധിയിൽ അംഗങ്ങളായവർ ഏവരും ശാഖ പ്രതിമാസ യോഗങ്ങൾക്കു മുൻപായി തന്നെ തുക ഏരിയ കോർഡിനറ്റർമാരെ ഏൽപ്പിക്കുവാനും അഭ്യർത്ഥിച്ചു.
മാലകെട്ടു മത്സരത്തിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി. ഒന്നാം സമ്മാനം തൃപ്പൂണിത്തുറ ശ്രീമതി ഇന്ദിര രാമചന്ദ്രൻ, തന്റെ പിതാവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഒന്നാം സമ്മാനം ജയശ്രീ ഉണ്ണികൃഷ്ണനും, ശാഖ ഏർപ്പെടുത്തിയ രണ്ടാം സമ്മാനം ഉഷാനാരായണനും നൽകി. മറ്റു പങ്കെടുത്ത എല്ലാവർക്കും സീനിയർ അഡ്വക്കേറ്റ് ജയകുമാറും പത്നി ശ്യാമളയും ചേർന്ന് നൽകി. തുടർന്ന് കലാപരിപാടികൾ അവതരിപ്പിച്ചവർക്കു ശാഖയുടെ പ്രോത്സാഹന സമ്മാനങ്ങൾ വിതരണവും ചെയ്തു.
ചായ സൽക്കാരത്തിനൊപ്പം ഓണത്തോടനുബന്ധിച്ചുള്ള സ്വാദിഷ്ടമായ പലഹാരങ്ങളും വിളമ്പി. ശേഷം കൃതജ്ഞതയോടൊപ്പം അല്പം നർമവും വിജ്ഞാനപ്രദവുമായി ഒരു പിടി ചോദ്യങ്ങളുമായി ശ്രീ സന്തോഷ് കൃഷ്ണന്റെ നന്ദി പ്രകടനത്തോടെ യോഗം പര്യവസാനിച്ചു.
Please click on the link below to view photos of the meeting.
https://samajamphotogallery.blogspot.com/2023/09/2023_0.html